x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​എ മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ന് തു​ട​ക്കം


Published: November 19, 2025 11:27 AM IST | Updated: November 19, 2025 11:28 AM IST

ടൂ​ബ്ലി: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ടൂ​ബ്ലി അ​ബു സാ​മി സ്വി​മ്മിം​ഗ് പൂ​ളി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ മെ​മ്പ​ര്‍​ഷി​പ്പ് ക്യാ​മ്പ​യി​ന്‍ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ത​ദ​വ​സ​ര​ത്തി​ല്‍ പു​തി​യ അ​പേ​ക്ഷ ഫോം ​മെ​മ്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി മ​ജു വ​ർ​ഗീ​സി​ല്‍ നി​ന്നും സ്വീ​ക​രി​ച്ചു. ച​ട​ങ്ങി​ല്‍ മ​റ്റു സെ​ക്ര​ട്ട​റി​യേ​റ്റ്, സെ​ൻ​ട്ര​ൽ, ഡി​സ്ട്രി​ക്റ്റ്, പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബ​ഹ്റ​നി​ല്‍ അ​തി​വ​സി​ക്കു​ന്ന മു​ഴു​വ​ന്‍ കൊ​ല്ലം നി​വാ​സി​ക​ളെ​യും അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​കാ​മ്പ​യി​ന്‍റെ മു​ഖ്യ ല​ക്ഷ്യം. 2025 ഡി​സം​ബ​ർ 31നു അ​വ​സാ​നി​ക്കു​ന്ന ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പ​യി​നാ​ണ് തു​ട​ക്ക​മാ​യ​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കെ​പി​എ മെ​മ്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി മ​ജു വ​ർ​ഗീ​സ് 3987 0901, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ 3926 6951, ര​ജീ​ഷ് പ​ട്ടാ​ഴി 3415 1895 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​ത് ആ​ണ്.

എ​ല്ലാ കൊ​ല്ലം പ്ര​വാ​സി​ക​ളും ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്‌ പ്ര​ബു​ദ്ധ​നും അ​ഭ്യ​ര്‍​ഥി​ച്ചു.

Tags : KPA Membership Campaign Gulf

Recent News

Up