x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

അ​രു​ൺ വ​ർ​ഗീ​സ്
Published: December 3, 2025 11:13 AM IST | Updated: December 3, 2025 11:13 AM IST

ലെ​സ്റ്റ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ശ​നി​യാ​ഴ്ച ന​ട​ക്കും.

യു​കെ​യി​ലെ ലെ​സ്റ്റ​റി​ലു​ള്ള എ​സ്പി​എ​എ​ൽ സെ​ന്‍റ​റി​ൽ (മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ൽ) ആ​ണ് ച​ട​ങ്ങു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ.​ഡോ. ലൂ​യി​സ് ച​രു​വി​ള പാ​പ്പി അ​റി​യി​ച്ചു.

രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലി​ത്ത​മാ​രും വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കാ​തോ​ലി​ക്ക ബാ​വ​യെ​യും മെ​ത്രാ​പ്പോ​ലി​ത്ത​മാ​രെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളേ​യും സെ​ന്‍റ​റി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. തു​ട​ർ​ന്ന് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ന​ട​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ്പു​മാ​രാ​യ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്, ഡോ.​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ പ​ക്കോ​മി​യോ​സ്, ഡോ.​ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം നോ​ട്ടി​ൻ​ഹാം ബി​ഷ​പ് പാ​ട്രി​ക് മി​ക്ക്കെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​കെ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ലെ മെ​ത്രാ​ന്മാ​രും സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

യു​കെ​യി​ലെ 25 ഓ​ളം മി​ഷ​നു​ക​ളി​ല്‍ നി​ന്നും യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വൈ​ദി​ക​രും സ​ന്യ​സ്ത​രും 1500 ഓ​ളം അ​ത്മാ​യ​രും സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​ത്തി​ച്ചേ​രും.

സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ ശാ​ലോം ടി​വി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. യു​കെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ഫേ​സ്ബു​ക്ക് പേ​ജി​ലും മ​ല​ങ്ക​ര കാ​ത്ത​ലി​ക് ടി​വി​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യം കാ​ണാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

 

Tags : kuriakose mar osthathios europe saturday

Recent News

Up