x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​മ​യു​ടെ ര​ജ​ത​ജു​ബി​ലി ആ​ഘോ​ഷം "പ്ര​യാ​ണം @ 25' ഗം​ഭീ​ര​മാ​യി

മ​നോ​ജ് ജോ​സ​ഫ് ചെ​ത്തി​പ്പു​ഴ
Published: February 4, 2026 03:53 PM IST | Updated: February 4, 2026 03:53 PM IST

ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യം ജ​നു​വ​രി 31-ന് ​സാ​ക്ഷ്യം വ​ഹി​ച്ച​ത് യു​കെ​യി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ അ​ധ്യാ​യ​ത്തി​നാ​യി​രു​ന്നു.

യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ) ത​ങ്ങ​ളു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. ലി​മ​യു​ടെ ര​ജ​ത​ജു​ബി​ലി സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും എ​ണ്ണൂ​റി​ല​ധി​കം പ്ര​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ​ത്.

വൈ​കു​ന്നേ​രം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മെ​ഴ്‌​സി​സൈ​ഡ് പൊ​ലീ​സി​ലെ ചീ​ഫ് കോ​ൺ​സ്റ്റ​ബി​ളി​ന്റെ പ്ര​ധി​നി​ധി​യാ​യെ​ത്തി​യ മു​ഖ്യാ​തി​ഥി ഇ​യാ​ൻ സ്പീ​ഡ് (Community Engagement Officer, Merseyside) ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

K-Rail Survey

പ്ര​വാ​സ ലോ​ക​ത്ത് ന​മ്മു​ടെ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ ലി​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളാ​ണ് വ​ള​ർ​ന്നു വ​രു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് മ​ല​യാ​ള​ത്ത​നി​മ​യും സം​സ്കാ​ര​വും പ​ക​ർ​ന്നു ന​ൽ​കു​തെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ എ​ബി സെ​ബാ​സ്റ്റ്യ​ൻ (National President at UUKMA) പ​റ​ഞ്ഞു.

ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് യു​ക്മ​യു​ടെ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വാ​ര​ക്കു​ടി സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ലം ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ലി​മ ന​ൽ​കി​യ ക​രു​ത്തി​നെ​യും ഒ​രു​മ​യെ​യും കു​റി​ച്ച് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ തോ​മ​സ് അ​നു​സ്മ​രി​ച്ചു.

 

K-Rail Survey

സെ​ക്ര​ട്ട​റി ആ​തി​ര, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ ഓ​രോ അം​ഗ​ത്തി​നു​മു​ള്ള പ​ങ്കി​നെ പ്ര​ത്യേ​കം ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. ലി​മ​യു​ടെ ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തെ സേ​വ​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു ഫ്രാ​ൻ​സി​സ് മാ​ത്യു (ലോ ​ആ​ൻ​ഡ് ലോ​യേ​ർ​സ് സോ​ളി​സി​റ്റേ​ഴ്‌​സ്), ജേ​ക്ക​ബ് വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്, ലിം​കാ) തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​പ്പോ​ൾ ജോ​സ് മാ​ത്യു (ട്ര​ഷ​റ​ർ, ലി​മ) ന​ന്ദി​യും പ​റ​ഞ്ഞു.

സം​ഘ​ട​ന​യു​ടെ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യ്ക്കും സേ​വ​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ടാ​തെ 25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ജീ​വി​തം സ​മൂ​ഹ​ത്തി​നു സ​മ​ർ​പ്പി​ച്ച ചി​ല മ​ഹ​ത്വ വ്യ​ക്തി​ക​ളെ​യും അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം ക​മ്മി​റ്റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കു സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ​വ​രെ​യും, ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ​ക്കു​മ​പ്പു​റം അ​സാ​മാ​ന്യ​മാ​യ സേ​വ​നം കാ​ഴ്ച​വെ​ച്ച പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

 

K-Rail Survey

പൊ​തു​സ​മ്മേ​ള​ന​ത്തി​നൊ​ടൊ​പ്പം യു​കെ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും പ്ര​മു​ഖ​രു​ടെ എ​ഴു​ത്തു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ക​ല​യ്ക്കും സം​ഗീ​ത​ത്തി​നു​മ​പ്പു​റം ലി​മ എ​ന്ന സം​ഘ​ട​ന ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ഓ​ർ​ത്തെ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് പി​ന്നാ​ലെ വേ​ദി​യി​ൽ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന ക​ലാ​വി​രു​ന്ന് ആ​രം​ഭി​ച്ചു. പി​ന്ന​ണി ഗാ​യി​ക ഡെ​ൽ​സി നൈ​നാ​നും ‘ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ’ വി​ല്യം ഐ​സ​ക്കും ചേ​ർ​ന്ന് ന​യി​ച്ച സം​ഗീ​ത വി​രു​ന്ന് കാ​ണി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. മ​നോ​ഹ​ര​മാ​യ മെ​ല​ഡി​ക​ളും ഫാ​സ്റ്റ് ന​മ്പ​റു​ക​ളും കോ​ർ​ത്തി​ണ​ക്കി​യ ഈ ​സം​ഗീ​ത നി​ശ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

 

K-Rail Survey

ശ്രീ​സൂ​ര്യ ഡാ​ൻ​സ് സ്റ്റു​ഡി​യോ​യും, സ്റ്റെ​പ് സോ​ൺ ഡാ​ൻ​സ് സ്റ്റു​ഡി​യോ​യും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ വേ​ദി​ക്ക് ശോ​ഭ പ​ക​ർ​ന്നു. യു​ക്മ നാ​ഷ​ണ​ൽ വി​ന്നേ​ഴ്സാ​യ ‘ഡാ​ൻ​സി​ങ് സ്റ്റാ​ർ​സ്’, മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നു​മു​ള്ള ‘ദ​ക്ഷി​ണ’ ഡാ​ൻ​സ് ടീം ​എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ പ്രൊ​ഫ​ഷ​ണ​ലി​സം കൊ​ണ്ടും ച​ടു​ല​ത കൊ​ണ്ടും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ലി​വ​ർ​പൂ​ളി​ൽ നി​ന്നു​ള്ള ‘സാ​റ്റ്.​വി​ക’ (Sattvika) ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ന​മ്മു​ടെ നാ​ടി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​മാ​യ ചെ​ണ്ട​മേ​ളം അ​വ​ത​രി​പ്പി​ച്ചു. ഈ ​വി​സ്മ​യ നി​മി​ഷ​ങ്ങ​ളെ​ല്ലാം അ​തി​ന്റെ പൂ​ർ​ണ്ണ​ത​യി​ൽ ഒ​പ്പി​യെ​ടു​ത്ത​ത് സാ​റ്റ്മോ ഇ​വെ​ന്‍റ്സാ​യി​രു​ന്നു. പ​രി​പാ​ടി​ക്കി​ട​യി​ൽ മാ​സ് ഹൗ​സ് റ​സ്റ്റോ​റ​ന്‍റ് വി​ത​ര​ണം ചെ​യ്ത കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ല​യാ​ള ത​നി​മ പ​ക​ർ​ന്നു.

K-Rail Survey

ലി​മ​യു​ടെ ര​ജ​ത​ജു​ബി​ലി സ​മ്മാ​ന​മാ​യി എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രു​ന്നു. ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​ന് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ രാ​ത്രി ഒ​മ്പ​ത​ര വ​രെ നീ​ണ്ടു​നി​ന്നു. ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി ഈ 25-ാം ​വാ​ർ​ഷി​കാ​ഘോ​ഷം മാ​റി.

Tags : LIMA 25 Liverpool UK

Recent News

Up