x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക കേ​ര​ള സ​ഭ: കേ​ളി പ്ര​തി​നി​ധി സം​ഘ​ത്തെ സാ​ദി​ഖ് ന​യി​ക്കും


Published: January 29, 2026 12:12 PM IST | Updated: January 29, 2026 12:12 PM IST

റി​യാ​ദ്: ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് സ​മ്മേ​ള​ന​ത്തി​ൽ റി​യാ​ദി​ൽ നി​ന്നു​ള്ള കേ​ളി​യു​ടെ പ്ര​തി​നി​ധി സം​ഘ​ത്തെ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം കെ.​പി.​എം. സാ​ദി​ഖ് ന​യി​ക്കും.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ജീ​വ​കാ​രു​ണ്യ ക​മ്മ​റ്റി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​രാ​ണ് കേ​ളി​യി​ൽ നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന മ​റ്റ് പ്ര​തി​നി​ധി​ക​ൾ.

അ​ഞ്ചാം ലോ​ക കേ​ര​ള​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​വും അ​ഭി​മാ​ന​വു​മാ​ണെ​ന്ന് സാ​ദി​ഖ് പ​റ​ഞ്ഞു. പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ അ​ധ്വാ​ന​വും ത്യാ​ഗ​വും കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ - സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ വ​ഹി​ച്ച പ​ങ്കും ലോ​ക കേ​ര​ള സ​ഭ​യു​ടെ വേ​ദി​യി​ൽ ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന തൊ​ഴി​ൽ, നി​യ​മ, സാ​മൂ​ഹി​ക സു​ര​ക്ഷാ വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വേ​ദി​യി​ൽ ഉ​ന്ന​യി​ക്കും.

ലോ​ക കേ​ര​ള​സ​ഭ​യി​ലൂ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ശ​ബ്ദം കൂ​ടു​ത​ൽ ശ​ക്ത​മാ​യി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

ലോ​ക കേ​ര​ള സ​ഭ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘ​ട​നം ചെ​യ്യും.

Tags : Lok Kerala Sabha Sadiq Nayak Keli

Recent News

Up