x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​റ കു​വൈ​റ്റ് "ലോ​ക കേ​ര​ള സ​ഭ - 2026 ച​ർ​ച്ച സ​മ്മേ​ള​നം' സം​ഘ​ടി​പ്പി​ച്ചു


Published: January 26, 2026 04:05 PM IST | Updated: January 26, 2026 04:05 PM IST

കു​വൈ​റ്റ് സി​റ്റി: ഫി​റ​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ) നേ​തൃ​ത്വ​ത്തി​ൽ അ​ബ്ബാ​സി​യ​യി​ൽ "ലോ​ക കേ​ര​ള സ​ഭ - 2026 ച​ർ​ച്ച സ​മ്മേ​ള​നം' സം​ഘ​ടി​പ്പി​ച്ചു. ഫി​റ സെ​ക്ര​ട്ട​റി ചാ​ൾ​സ് പി. ​ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷൈ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​റ സ്ഥാ​പ​ക ക​ൺ​വീ​ന​റും ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ച​ർ​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ലോ​ക കേ​ര​ള സ​ഭ അം​ഗം ബാ​ബു ഫ്രാ​ൻ​സീ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

 

K-Rail Survey

സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, പ്ര​വാ​സി​ക​ളു​ടെ വി​ദേ​ശ​ത്തു നി​ന്നു​ള്ള വോ​ട്ടു ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, പ്ര​വാ​സി പെ​ൻ​ഷ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, സ​മ​ഗ്ര നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, നാ​ട്ടി​ലേ​ക്ക​ള്ള വി​മാ​ന യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ, നി​വേ​ദ​ന​ങ്ങ​ൾ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ച​ർ​ച്ച​യി​ൽ അ​വ​തി​രി​പ്പി​ച്ചു.

K-Rail Survey

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ധു മാ​ഹി, നി​ജി​ൻ ബേ​ബി, സ​ക്കീ​ർ പു​തു​ന​ഗ​രം, അ​നി​ൽ കു​മാ​ർ, പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം വി​നീ​ഷ്, ജെ​യിം​സ് കൊ​ട്ടാ​രം, വി​ന​യ​ൻ, വി​ജേ​ഷ്, റാ​ഷി​ദ് ഇ​ബ്രാ​ഹിം, അ​നി​ൽ കു​മാ​ർ, ഈ​പ്പ​ൻ ജോ​ർ​ജ് അ​ബ്ദു​ൾ അ​സീ​സ്, അ​ജി​ത നാ​യ​ർ, ല​ത വി​ജ​യ​ൻ, ജി​നു വാ​ക​ത്താ​നം, പ്ര​കാ​ശ​ൻ കീ​ഴ​രി​യൂ​ർ, റൈ​ജു തോ​മാ​സ്, ഷി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫി​റ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ബ​ത്താ​ർ വൈ​ക്കം ന​ന്ദി പ​റ​ഞ്ഞു.

Tags : Loka Kerala Sabha FIRA Kuwait

Recent News

Up