x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് മ​ഹാ​മേ​ള​യാ​ക്കു​വാ​ൻ മാ​ഗ് ഒ​രു​ങ്ങു​ന്നു

സു​ജി​ത്ത് ചാ​ക്കോ
Published: December 10, 2025 04:46 PM IST | Updated: December 10, 2025 04:46 PM IST

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ 2026 തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ടെ​ക്സ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള കേ​ര​ള ഹൗ​സി​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ശ​നി​യാ​ഴ്ച കേ​ര​ള ഹൗ​സി​ൽ നി​ന്ന് ഒ​രു മൈ​ൽ മാ​ത്രം ദൂ​ര​ത്തു​ള്ള സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ൽ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ച്ച് രാ​ത്രി 7.30ന് ​അ​വ​സാ​നി​ക്കും. ഏ​താ​ണ്ട് 4000 ത്തി​ല​ധി​കം സ​മ്മ​തി​ദാ​യ​ക​ർ അ​വ​രു​ടെ സ​മ്മ​തി​ധാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തും എ​ന്ന്‌ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വ​ത​ന്ത്ര​വും സു​താ​ര്യ​വും മി​ക​വു​റ്റ​തും ആ​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ൺ, പ്രി​ൻ​സ് പോ​ൾ, ബാ​ബു തോ​മ​സ്, ട്ര​സ്റ്റീ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി​മ്മി കു​ന്ന​ശേ​രി, പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

 

K-Rail Survey

2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ വി​ധി​യെ​ഴു​ത്തി​ൽ ചാ​ക്കോ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടീം ​ഹാ​ർ​മ​ണി​യും റോ​യി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടീം ​യു​ണൈ​റ്റ​ഡും തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു.

16 അം​ഗ​ങ്ങ​ൾ വീ​ത​മാ​ണ് ഇ​രുപാ​ന​ലി​ലുമുള്ള​ത്. പ്ര​സി​ഡ​ന്‍റി​നെ കൂ​ടാ​തെ 11 ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ര​ണ്ട് വ​നി​താ പ്ര​തി​നി​ധി​ക​ളും ഒ​രു യു​വ പ്ര​തി​നി​ധി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മാ​ഗി​ന്‍റെ ഭ​ര​ണ​സ​മി​തി. സ്വ​ത​ന്ത്ര​നാ​യി ഷാ​ജു തോ​മ​സ് ബോ​ർ​ഡി​ലേ​ക്കു മാ​റ്റു​ര​യ്ക്കു​ന്നു.

മ​ത്സ​രമു​ഖ​ത്ത് പൊ​ടി​പാ​റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​രുകൂ​ട്ട​രും ന​ട​ത്തു​ന്ന​ത്. പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും പ​തി​ച്ചും നോ​ട്ടീ​സു​ക​ൾ വി​ത​ര​ണം ചെ​യ്തും വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങി​യും വ​മ്പ​ൻ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

 

K-Rail Survey

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, മ​റ്റ് കൂ​ട്ടാ​യ്മ​ക​ൾ തു​ട​ങ്ങി മ​ല​യാ​ളി​ക​ൾ കൂ​ടു​ന്ന എ​വി​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ച​ർ​ച്ച​ക​ളും അ​ല​യൊ​ലി​ക​ളു​മു​ണ്ട്. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ചൂ​ടും ചൂ​രും നി​റ​ച്ച​താ​ണ് ഇ​വി​ടു​ത്തെ ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും.

മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ മു​ന്നേ​റ്റ തു​ട​ർ​ച്ച​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ അം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന്‌ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Magh Election Houston Usa

Recent News

Up