ഫുജൈറ : മലയാളം മിഷൻ അധ്യാപകർക്കുള്ള ഈ വർഷത്തെ
ചാപ്റ്റർ തലത്തിലുള്ള അധ്യാപക പരിശീലനം മലർവാടി ISC ദിബ പഠനകേന്ദ്രത്തിൽ വച്ച് രാജശേഖരൻ വല്ലത്ത്, ഷോബിൻ ഫിലിപ്പ് എന്നീ പരിശീലകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് നടത്തപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറിയും പഠനകേന്ദ്രം പ്രസിഡന്റുമായ ഗോപാലകൃഷ്ണൻ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ലക്ഷ്മി പ്രകാശ് സ്വാഗതവും ഷജറത്ത് ഹർഷാൽ നന്ദിയും അറിയിച്ചു.
പരിശീലനത്തിൽ വിവിധ പഠനകേന്ദ്രം അധ്യാപകരും, മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് വിത്സൻ പട്ടാഴി, സെക്രട്ടറി ഷൈജു രാജൻ, പഠനകേന്ദ്രം ഭാരവാഹികളായ ഗോപിനാഥൻ നായർ സന്തോഷ്, ബൈജു തോപ്പിൽ സക്കറിയ, വത്സലൻ സനോജ് എന്നിവരും പങ്കെടുത്തു.