വയനാട്: ആരോഗ്യ രംഗത്തെ സേവനങ്ങളെ ആദരിച്ച് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) നൽകുന്ന 2025 ലെ "സ്വാസ്ഥ്യ മിത്ര' പുരസ്കാരം ഡോ. സഞ്ജീവ് വാസുദേവിനും ഡോ. അജിതാ സഞ്ജീവിനും സമർപ്പിച്ചു.
കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പുരസ്കാരം സമ്മാനിച്ചു. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ 20 വർഷത്തിലേറെയായി തുടരുന്ന സമർപ്പിത സേവനങ്ങൾക്ക് അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്.

സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്വാർഥമായി സേവനം അനുഷ്ഠിക്കുന്ന കർമ യോഗികളെ കണ്ടെത്തി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നു കൃഷ്ണരാജ് മോഹനൻ അറിയിച്ചു. സനാതന വിചാര വേദി വയനാട് ആതിഥ്യമരുളിയ പുരസ്കാര ചടങ്ങിൽ സംഘടനയുടെ ഭാരവാഹികൾ പങ്കെടുത്തു.
Tags : Mantrah Swasthya Mithra Award Wayanad