x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൻ ഡോളർ നിക്ഷേപം നടത്തും: സത്യ നദെല

പി.പി. ചെറിയാൻ
Published: December 11, 2025 08:03 AM IST | Updated: December 11, 2025 10:18 AM IST

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യി​ൽ എ​ഐ വ്യാ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 17.5 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ആ​ഗോ​ള ടെ​ക് ഭീ​മ​നാ​യ മൈ​ക്രോ​സോ​ഫ്റ്റ് ഡി​സം​ബ​ർ ഒ​മ്പ​തി​ന് പ്ര​ഖ്യാ​പി​ച്ചു. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണി​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

2026 മു​ത​ൽ 2029 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ ക്ലൗ​ഡ്, എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നി​ക്ഷേ​പം. ഏ​ഷ്യ​യി​ൽ മൈ​ക്രോ​സോ​ഫ്റ്റ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണി​ത്.

മൈ​ക്രോ​സോ​ഫ്റ്റ് മേ​ധാ​വി സ​ത്യ ന​ദെ​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​നം. എ​ഐ​യു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​ത്തി​ന് ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ശു​ഭാ​പ്തി​വി​ശ്വാ​സ​മു​ള്ള​വ​രാ​ണ് എ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു.

ക്ലൗ​ഡ്, എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, ജീ​വ​ന​ക്കാ​ർ​ക്കാ​യി നൈ​പു​ണ്യ വി​ക​സ​ന പ​രി​പാ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, പൂ​നെ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള ഡാ​റ്റാ സെ​ന്റ​റു​ക​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് നി​ക്ഷേ​പ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

Tags : Satya Nadella India Microsoft

Recent News

Up