നോർത്ത് ടെക്സസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ഭാരവാഹികളുടെ യോഗം സാക്സി സിറ്റിയിലെ മസാല ട്വിസ്റ്റ് എക്സ്പ്രസ് റസ്റ്ററന്റിൽ പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേർന്നു.
രണ്ട് വർഷത്തെ പ്രവർത്തനം വിലയിരുത്തിയ യോഗം വരാനിരിക്കുന്ന രണ്ട് വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തു. പുതിയ ഭാരവാഹികളുടെ കമ്മിറ്റി ജനുവരിയിൽ ഔദ്യോഗികമായി ചുമതലയേൽക്കും.
അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് പുതിയ ദിശാബോധം നൽകുമെന്ന് സെക്രട്ടറി സാം മാത്യു പറഞ്ഞു. പി.പി. ചെറിയാൻ, ബിജിലി ജോർജ്, സാം മാത്യു, അനശ്വർ മാമ്പിള്ളി, സിജു വി. ജോർജ്, ഡോ. അഞ്ചു ബിജിലി, തോമസ് ചിറമേൽ, രാജു തരകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : india press club north texas usa