x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​നി​ന് പു​തി​യ നേ​തൃ​ത്വം; ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു


Published: December 18, 2025 11:27 AM IST | Updated: December 18, 2025 11:27 AM IST

നാ​ഷ്‌​വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലി​ന്‍റെ (കാ​ൻ) ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ഷ്‌​വി​ൽ എ​യ​ർ​പോ​ർ​ട്ട് ഗ്ലോ ​ബെ​സ്റ്റ് വെ​സ്റ്റേ​ൺ ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന് 2026 -27 വ​ർ​ഷ​ങ്ങ​ളി​ൽ അ​സോ​സി​യേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ശ​ങ്ക​ർ മ​ന (പ്ര​സി​ഡ​ന്‍റ്), ഡോ. ​സു​ശീ​ല സോ​മ​രാ​ജ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ജി​ത് പി​ള്ള (സെ​ക്ര​ട്ട​റി), ഡോ. ​ദി​പാ​ഞ്ജ​ലി നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സു​മ ശി​വ​പ്ര​സാ​ദ് (ട്ര​ഷ​റ​ർ), നി​ജി​ൽ ഉ​ണ്ണി​യാ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), എ​ന്നി​വ​ർ മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. കാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​റു​മാ​യ തോ​മ​സ് വ​ർ​ഗീ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. 

കാ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ​യു​ള​ള വി​ശ​ദ​മാ​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ഡോ. ​സു​ശീ​ല സോ​മ​രാ​ജ​ൻ അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​ന​ന്ത ല​ക്ഷ്മ​ണ​ൻ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ന​വ​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ, കേ​ര​ള ഫെ​സ്റ്റ്, ഓ​ണാ​ഘോ​ഷ​ങ്ങ​ൾ, മാ​ര​ത്ത​ൺ വ​ള​ണ്ടി​യ​റിം​ഗ്, വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ, യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് ക്യാ​മ്പ്, ക​മ്യൂ​ണി​റ്റി ക്രൂ​യി​സ്, യൂ​ത്ത് ഫോ​റം, വ​നി​താ ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ട് അ​മ്പ​തോ​ളം പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​നും സം​ഘ​ട​ന​യ്ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു നീ​ക്കി​യി​രി​പ്പ് നി​ല​നി​ർ​ത്താ​നും ക​ഴി​ഞ്ഞ​താ​യി യോ​ഗം വി​ല​യി​രു​ത്തി.

പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കി. പു​തി​യ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന ന​യ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള​യേ​യും, 2024 - 25 വ​ർ​ഷ​ത്തി​ൽ കാ​നി​ന്‍റെ വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത നൂ​റി​ല​ധി​കം വ​ള​ണ്ടി​യ​ർ​മാ​രേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കു​ക​യും കാ​ൻ ലോ​ഗോ പ​തി​പ്പി​ച്ച പോ​ളോ ഷ​ർ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

 

K-Rail Survey

സു​മ ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഹൂ​ട്ട് ഓ​ൺ​ലൈ​ൻ ഗെ​യിം സം​ഘ​ടി​പ്പി​ക്കു​ക​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാം ​ആ​ന്‍റോ, ബി​ജു ജോ​സ​ഫ്, അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ, രാ​കേ​ഷ് കൃ​ഷ്ണ​ൻ, കാ​ൻ മു​ൻ അ​ഡ്വൈ​സ​റി ചെ​യ​ർ ബ​ബ്ലു ചാ​ക്കോ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ

തോ​മ​സ് വ​ർ​ഗീ​സ് (അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ), ശ്രീ​ഷ അ​നീ​ഷ് (ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ), ആ​ശ പ​ത്യാ​രി (ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി കോ-​ചെ​യ​ർ), സി​ബി രാ​മ​ച​ന്ദ്ര​ൻ (ഫൂ​ഡ് ക​മ്മി​റ്റി ചെ​യ​ർ), അ​രു​ൺ പി. ​ആ​ർ. (ഫൂ​ഡ് ക​മ്മി​റ്റി കോ-​ചെ​യ​ർ), മ​നീ​ഷ് ര​വി​കു​മാ​ർ (മെ​മ്പ​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ), ജേ​ക്ക​ബ് ജോ​ർ​ജ് (സ്പോ​ർ​ട്ട്സ് ക​മ്മി​റ്റി ചെ​യ​ർ), അ​നി​ൽ വാ​രി​യ​ർ (സ്പോ​ർ​ട്ട്സ് ക​മ്മി​റ്റി കോ-​ചെ​യ​ർ), സ​ന്തോ​ഷ് പി. ​രാ​മ​ച​ന്ദ്ര​ൻ (ഔ​ട്ട് റീ​ച്ച് ക​മ്മി​റ്റി ചെ​യ​ർ), പ്ര​സീ​ദ രാ​ജു (വു​മ​ൻ​സ് ഫോ​റം ചെ​യ​ർ), സാ​ജ​ൻ പെ​രു​മ്പി​ള്ളി (യൂ​ത്ത് ഫോ​റം ചെ​യ​ർ), നി​ഷ പ്ര​ഭാ​ക​ര​ൻ (യൂ​ത്ത് ഫോ​റം കോ-​ചെ​യ​ർ), അ​നി​ൽ​കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ (കാ​ഞ്ച​നം പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ഡി​റ്റ​ർ) എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി അ​നി​ൽ പ​ത്യാ​രി, ജി​നു സൈ​മ​ൺ ഫി​ലി​പ്പ്, മ​നോ​ജ് രാ​ജ​ൻ, അ​നീ​ഷ് കാ​പ്പാ​ട​ൻ, ജം​ഷീ​ർ തി​യു​ള്ള​ത്തി​ൽ എ​ന്നി​വ​രേ​യും പൊ​തു​യോ​ഗം നി​ശ്ച​യി​ച്ചു. വു​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളെ ജ​നു​വ​രി 17ന്‌ ​കാ​നി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന "ജിം​ഗി​ൾ & മി​ഗി​ൾ 2026' എ​ന്ന പ്ര​ഥ​മ പ​രി​പാ​ടി​യി​ൽ പ്ര​ഖ്യാ​പി​ക്കും.

Tags : new leadership kerala association of nashville kan nri news

Recent News

Up