x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യെ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക വാ​ര്‍​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു

വ​ര്‍​ഗീ​സ് പാ​ല​മ​ല​യി​ല്‍
Published: February 3, 2026 01:29 PM IST | Updated: February 3, 2026 01:29 PM IST

ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​ന്‍ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ആ​ര്‍​ച്ച്ബി​ഷ​പ് യെ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ 22-ാം വാ​ര്‍​ഷി​കം ന്യൂ​ജ​ഴ്‌​സി​യി​ലെ വി​പ്പ​നി​യി​ലു​ള്ള മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​ര​സ​ന ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ന്നു.

പെ​രു​മ്പാ​വൂ​രു​ള്ള പാ​ത്തി​ക്ക​ല്‍ കു​ടും​ബ​ത്തി​ല്‍ പി.​എം. കു​ര്യാ​ക്കോ​സി​ന്‍റെ​യും ശോ​ശാ​മ്മ കു​ര്യാ​ക്കോ​സി​ന്‍റെ​യും മ​ക​നാ​ണ്. 1982 ല്‍ ​ക​ട​വി​ല്‍ തി​രു​മേ​നി​യി​ല്‍ നി​ന്നും (എ​ച്ച്ജി മോ​ര്‍ അ​ത്ത​നാ​സി​യോ​സ് പൗ​ലോ​സ്) ഡീ​ക്ക​ന്‍ സ്ഥാ​ന​വും 1998, 1999 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ മോ​റാ​ന്‍ മോ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് സാ​ക്ക പ്ര​ഥ​മ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വാ​യി​ല്‍ നി​ന്നും റ​മ്പാ​ന്‍ പ​ട്ട​വും ക​ശീ​ശ പ​ട്ട​വും ക​ര​സ്ഥ​മാ​ക്കി.

ഉ​ദ​യ​ഗി​രി മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി​യി​ലും ഡ​മാ​സ്‌​ക്ക​സ് തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി​യി​ലും പ​ഠി​ച്ചി​ട്ടു​ള്ള തി​രു​മേ​നി ന്യൂ​യോ​ര്‍​ക്കി​ലു​ള്ള വ്‌​ള​ഡ​മീ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സെ​മി​നാ​രി​യി​ല്‍ നി​ന്നും ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും 1990ല്‍ ​ആ​ലു​വ യു​സി കോ​ള​ജി​ല്‍ നി​ന്നും മാ​ത്ത​മാ​റ്റി​ക്‌​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

K-Rail Survey

1997 മു​ത​ല്‍ 2004 വ​രെ അ​ന്ത്യോ​ഖ്യ​യി​ലു​ള്ള പാ​ത്രി​യ​ര്‍​ക്കീ​സി​ന്‍റെ അ​ര​മ​ന​യി​ല്‍ ശു​ശ്രൂ​ഷ ചെ​യ്ത് വ​ര​വെ 2004 ല്‍ ​മോ​റാ​ന്‍ മോ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് സാ​ക്ക പ്ര​ഥ​മ​ന്‍ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വ​യാ​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി അ​ഭി​ഷേ​ഖം ചെ​യ്യ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​വി​ലെ തി​രു​മേ​നി ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് പാ​ത്രി​യ​ര്‍​ക്ക പ​താ​ക ഉ​യ​ര്‍​ത്തി​യ​തി​ന് ശേ​ഷം 10ന് ​മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്നു. ഈ ​യോ​ഗ​ത്തി​ലേ​ക്ക് മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഫാ. പോ​ള്‍ തോ​ട്ട​ക്കാ​ട്ട് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

 

K-Rail Survey

യോ​ഗ​ത്തി​ല്‍ തി​രു​മേ​നി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന ട്ര​സ്റ്റി സി​മി ജോ​സ​ഫ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഏ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ നി​ന്നു​മു​ള്ള കു​ട്ടി​ക​ളു​ടേ​യും മു​തി​ര്‍​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ യോ​ഗ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

സെ​ന്‍റ് പോ​ള്‍​സ് മെ​ന്‍​സ് ഫെ​ലോ​ഷി​പ്പും മൊ​റാ​ന്‍ ടി​വി​യും ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. സ്‌​നേ​ഹ​വി​രു​ന്നോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.

Tags : new year christmas newjersey

Recent News

Up