x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻഎ​ഫ്എ​ൽ സൂ​പ്പ​ർ താ​രം ട്രെ ​ജോ​ൺ​സ​ൺ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: February 18, 2026 08:01 AM IST | Updated: February 18, 2026 11:11 AM IST

വാ​ഷിം​ഗ്ട​ൺ: മു​ൻ എ​ൻഎ​ഫ്എ​ൽ (NFL) സൂ​പ്പ​ർ താ​ര​വും പ്ര​ശ​സ്ത ഫു​ട്ബോ​ൾ താ​ര​വു​മാ​യ ട്രെ ​ജോ​ൺ​സ​ൺ (54) അ​ന്ത​രി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യി​ലാ​യി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. അദേ​​ഹ​ത്തി​ന്‍റെ ഭാ​ര്യ ഐ​റി​ൻ ജോ​ൺ​സ​ൺ ആ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

വാ​ഷിം​ഗ്ട​ൺ ക​മാ​ൻ​ഡേ​ഴ്‌​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഒ​ഫ​ൻ​സീ​വ് ലൈ​ൻ​മാ​ൻ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന അ​ദ്ദേ​ഹം, 1994-ലാ​ണ് ത​ന്‍റെ പ്രൊ​ഫ​ഷ​ണ​ൽ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. 1999-ൽ ​പ്രോ ബൗ​ൾ, സെ​ക്ക​ൻ​ഡ് ടീം ​ഓ​ൾ-​പ്രോ ബ​ഹു​മ​തി​ക​ൾ നേ​ടി കാ​യി​ക​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യി.

എ​ട്ട് സീ​സ​ണു​ക​ൾ നീ​ണ്ട കാ​യി​ക ജീ​വി​ത​ത്തി​നുശേ​ഷം അ​ദ്ദേ​ഹം അ​ധ്യാ​പ​ന രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു. മെ​റി​ലാ​ൻ​ഡി​ലെ ലാ​ൻ​ഡ​ൻ സ്കൂ​ളി​ൽ ഹി​സ്റ്റ​റി അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മി​ക​ച്ച ഒ​രു കാ​യി​ക​താ​രം എ​ന്ന​തി​ലു​പ​രി, വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ഒ​രു ഗു​രു​നാ​ഥ​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ടു​ത്തി​ടെ അ​ദ്ദേ​ഹം അ​വ​ധി​യി​ലാ​യി​രു​ന്നു.

 ട്രെ ​ജോ​ൺ​സ​ന്‍റെ മ​ര​ണ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ക​മാ​ൻ​ഡേ​ഴ്‌​സ് ടീ​മും മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : NFL superstar Trey Johnson passes away

Recent News

Up