x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക ധ്യാ​നം ഹൂ​സ്റ്റ​ണി​ൽ സ​മാ​പി​ച്ചു

വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ
Published: November 1, 2025 12:19 PM IST | Updated: November 1, 2025 12:19 PM IST

ഹൂ​സ്റ്റ​ൺ: സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള വൈ​ദീ​ക​രു​ടെ ധ്യാ​നം ഒ​ക്‌​ടോ​ബ​ർ 23, 24, 25 തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ൺ സെ​ന്‍റ് ബേ​സി​ൽ​സ് സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​നും പാ​ത്രി​യ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മോ​ർ തീ​ത്തോ​സ് യ​ൽ​ദോ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ റ​വ.​ഫാ. എ.​പി. ജോ​ർ​ജ്, റ​വ.​ഫാ. സ​ജി മ​ർ​ക്കോ​സ്, റ​വ.​ഡോ. ബി​ന്നി ഫി​ലി​പ്പ് നെ​ടും​പു​റ​ത്ത് (വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക പ​ള്ളി), താ​ര ഓ​ല​പ്പ​ള്ളി, റ​വ.​ഫാ. ബേ​സി​ൽ എ​ബ്രാ​ഹം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

25ന് ​രാ​വി​ലെ എ​ട്ടി​ന് മോ​ർ തീ​ത്തോ​സ് യ​ൽ​ദോ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ധ്യാ​നം സ​മാ​പി​ച്ചു. മ​ല​ങ്ക​ര​യു​ടെ യാ​ക്കോ​ബ് ബു​ർ​ദ്ദാ​ന ആ​യി​രു​ന്ന ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ ഒ​ന്നാം ദു​ക്റോ​നോ​യും ധ്യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും നേ​ർ​ച്ച​ക്കാ​ഴ്ച​ക​ളോ​ടെ ബാ​വ​യു​ടെ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ത്തു. വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഗീ​വ​റു​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശ്ശേ​രി, വൈ​ദീ​ക കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, സെ​ന്‍റ് ബേ​സി​ൽ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ജോ മാ​ത്യു, ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

 

K-Rail Survey

അ​മേ​രി​ക്ക​യി​ലെ 84 പ​ള്ളി​ക​ളി​ൽ നി​ന്നാ​യി 50-ൽ ​അ​ധി​കം വൈ​ദീ​ക​ർ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Clergy Retreat North America

Recent News

Up