കുവൈറ്റ് സിറ്റി: വർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി എൻസിപി - എസ്പി ദേശീയ അധ്യക്ഷൻ ശരദ് പവാർ എംപിയുടെ 85-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.
ഒഎൻസിപി കുവൈറ്റ് ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ഒഎൻസിപി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ "ഇന്ത്യൻ രാഷ്ട്രീയവും പവാർജിയും' വിഷയാവതരണം നടത്തി.

വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാദിഖ് അലി - ലക്ഷദ്വീപ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുവൈറ്റ് കമ്മിറ്റി ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, ജിനു, അബ്ദുൾ അസീസ് - കോഴിക്കോട്, ഉമ്മൻ ഫിലിപ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags : ONCP Kuwait Sharad Pawar Birthday