x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​ത്സ​ര ദി​ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് ഓ​വ​ർ​സീ​സ് എ​ൻ​സി​പി


Published: January 5, 2026 12:29 PM IST | Updated: January 5, 2026 12:29 PM IST

കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി പു​തു​വ​ത്സ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണ​വും പു​തു​വ​ത്സ​ര സ​മ്മാ​ന​വും ഉ​ൾ​പ്പ​ടെ​യു​ള്ള കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

എ​ൻസിപി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒഎ​ൻസിപി കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡന്‍റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

K-Rail Survey

ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി കെ. ​അ​ല്ലീ​സ്, പ്ര​ദീ​പ്, ജി​നു വാ​ക​ത്താ​നം, സി​വി​യ പ്ര​ദീ​പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്  നേ​തൃ​ത്വം ന​ൽ​കി.  

അ​ബ്ദു​ൾ അ​സീ​സ് കോ​ഴി​ക്കോ​ട് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

Tags : ONCP Kuwait committee food kits workers

Recent News

Up