x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം കു​വൈ​റ്റ്‌ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സെ​ൽ രൂ​പി​ക​രി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: January 7, 2026 05:56 PM IST | Updated: January 7, 2026 05:56 PM IST

കു​വൈ​റ്റ് സി​റ്റി‌: മ​ല​ങ്ക​ര​സ​ഭ​യു​ടെ ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന​ത്തി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ കു​വൈ​റ്റ്‌ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സെ​ൽ രൂ​പി​ക​രി​ച്ചു.

കു​വൈ​റ്റി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ വി​ശ്വാ​സി​ക​ളാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക്‌, ആ​രോ​ഗ്യ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച്‌ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക്‌ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യ​മാ​ണ് ല​ക്ഷ്യം.

സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​ങ്ക​ര സ​ഭ​യു​ടെ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യാ​ക്കൂ​ബ്‌ മാ​ർ ഐ​റേ​നി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത, ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്താ എ​ന്നി​വ​ർ ചേ​ർ​ന്ന്‌ നി​ർ​വ​ഹി​ച്ചു.

 

K-Rail Survey

യു​വ​ജ​ന​പ്ര​സ്ഥാ​നം കു​വൈ​റ്റ്‌ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. അ​ജു കെ. ​വ​ർ​ഗീ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, മ​ഹാ​ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി ഷൈ​ൻ ജോ​സ​ഫ്‌ സാം ​സ്വാ​ഗ​ത​വും സോ​ണ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ് കോ​ട്ട​വി​ള ന​ന്ദി​യും അ​ർ​പ്പി​ച്ചു.

റ​വ.​ഫാ. മാ​ത്യു തോ​മ​സ്‌, യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര​പ്ര​തി​നി​ധി ജി​നു എ​ബ്ര​ഹാം വ​ർ​ഗീ​സ്‌, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം അ​നു ഷെ​ൽ​വി, ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ ദാ​നി​യേ​ൽ, സോ​ണ​ൽ ട്ര​ഷ​റാ​ർ റോ​ഷ​ൻ സാം ​മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ്ര​വാ​സി സെ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി ബി​നു പ്ര​വാ​സി സെ​ല്ലി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ക​ൽ​ക്ക​ത്താ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ദീ​പ​ക്‌ അ​ല​ക്സ്‌ പ​ണി​ക്ക​ർ, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം, സെ​ന്‍റ് തോ​മ​സ്‌ പ​ഴ​യ​പ​ള്ളി യു​വ​ജ​ന​പ്ര​സ്ഥാ​നം, സെ​ന്‍റ് ബേ​സി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്‌ യു​വ​ജ​ന​പ്ര​സ്ഥാ​നം എ​ന്നീ യു​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Orthodox Christian Youth Movement Kuwait Zone NRI News

Recent News

Up