x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ക്സ്ഫോ​ർ​ഡ് റീ​ജി‌​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: October 31, 2025 04:56 PM IST | Updated: October 31, 2025 04:56 PM IST

നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സ്ഫോ​ർ​ഡ് റീ​ജി‌​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഓ​ക്സ്ഫോ​ർ​ഡ് റീ​ജി‌​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്രാ​രം​ഭ​മാ​യി മ​ത്സ​ര വേ​ദി​ക​ളു​ടെ വെ​ഞ്ച​രി​പ്പി​ന് ശേ​ഷം ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ന്നു.

ഓ​ക്സ്ഫോ​ർ​ഡ് റീ​ജി‌​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി ജോ​ർ​ജ് വി​ശു​ദ്ധ ഗ്ര​ന്ഥം വ​ഹി​ച്ചു​കൊ​ണ്ട് ന​യി​ച്ച ബൈ​ബി​ൾ പ്ര​തി​ഷ്ഠ റാ​ലി​യി​ൽ, ആ​തി​ഥേ​യ മി​ഷ​ൻ ഡ​യ​റ​ക്ട​റും ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ചു​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ട​നാ​നി​യി​ലി(​സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്റ്റ​ലേ​റ്റ് മി​ഷ​ൻ, നോ​ർ​ത്താം​പ്ട​ൻ), ഫാ. ​എ​ൽ​വി​സ് ജോ​സ് (ഓ​ക്സ്ഫോ​ർ​ഡ് റീ​ജിയണ​​ൽ ബൈ​ബി​ൾ അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ),

ഓ​ക്സ്ഫോ​ർ​ഡ് റീ​ജി​യ​ൺ മി​ഷ​ൻ ലീ​ഗ്, സാ​വി​യോ ഫ്ര​ണ്ട്‌​സ് ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​പ്പോ​സ്ത​ലേ​റ്റ് ക​മ്മീ​ഷ​ൻ മെ​മ്പ​റും ക​ലോ​ത്സ​വ​ത്തി​ന്‍റെ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ സ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് ക​മ്മീ​ഷ​ൻ അം​ഗം ജി​നീ​ത ഡേ​വീ​സ്, സി​സ്റ്റ​ർ​മാ​ർ, കാ​റ്റ​ക്കി​സം റീ​ജി‌​യ​ണ​ൽ ഹെ​ഡ് റാ​ണി ഷി​നോ, റീ​ജി‌​യ​ണ​ൽ പാ​സ്റ്റ​ർ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റീ​ന ജെ​ബി​റ്റി, വി​വി​ധ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, അ​പ്പോ​സ്ത​ലേ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ണി​നി​ര​ന്നു.

ഫാ. ​സോ​ണി തി​രു​വ​ച​ന ഭാ​ഗം വാ​യി​ച്ച് ബൈ​ബി​ൾ പ്ര​തി​ഷ്ഠ നി​ർ​വ്വ​ഹി​ച്ചു. ബൈ​ബി​ൾ പ്ര​തി​ഷ്ഠ​ക്ക് ശേ​ഷം ഫാ. ​സെ​ബാ​സ്റ്റ്യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ തു​ട​ങ്ങി​യ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ റീ​ജ​ന​ൽ അ​പ്പോ​സ്ത​ലേ​റ്റ് ക​മ്മീ​ഷ​ൻ മെ​മ്പ​ർ ജെ​നീ​ത ഡേ​വീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​സോ​ണി ജോ​ർ​ജ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി തു​ട​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

 

K-Rail Survey

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ട​നാ​നി​യി​ൽ, ഫാ. ​അ​നീ​ഷ്, റാ​ണി ഷി​നോ, റീ​ന ജെ​ബി​റ്റി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പാ​ട്ടു മ​ത്സ​ര​ങ്ങ​ൾ, തി​രു​വ​ച​ന വാ​യ​ന, വി​ശു​ദ്ധ​ഗ്ര​ന്ഥ ആ​ഖ്യാ​ന​ങ്ങ​ൾ അ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ അ​നു​ഭ​വേ​ദ്യ​മാ​ക്കി​യ മോ​ണോ ആ​ക്റ്റു​ക​ൾ, ബൈ​ബി​ൾ പ്ര​മേ​യ​ങ്ങ​ളെ ദൃ​ശ്യ​വ​ൽ​ക്ക​രി​ച്ച ടാ​ബ്ലോ​ക​ൾ, ദൈ​വ​വ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി സം​ഗീ​ത ദൃ​ശ്യ വി​രു​ന്നൊ​രു​ക്കി​യ സ്കി​റ്റു​ക​ൾ, മാ​ർ​ഗ്ഗം ക​ളി, പ്ര​സം​ഗ-​ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ, ചി​ത്ര ര​ച​ന, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

വ​ച​നോ​ത്സ​വ വി​രു​ന്നൊ​രു​ക്കി​യ സ്കി​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ൽ നീ​തി​മാ​നാ​യ ജോ​ബി​നെ ദൈ​വം പ​രീ​ക്ഷി​ക്കു​ന്ന അ​വ​സ്ഥ​ക​ളി​ൽ, ഉ​യ​ർ​ച്ച​യി​ലും ത​ക​ർ​ച്ച​യി​ലും വി​ശ്വാ​സ തീ​ക്ഷ്ണ​ത​യും നീ​തി​ബോ​ധ​വും കാ​ത്ത ജോ​ബി​ന്‍റെ ജീ​വി​ത പ്ര​മേ​യം പു​ന​രാ​വി​ഷ്ക​രി​ച്ച് വേ​ദി കീ​ഴ​ട​ക്കി​യ ഓ​ക്സ്ഫോ​ർ​ഡ് ടീം ​വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ലാ​സ്വാ​ദ​ക​ർ തി​ങ്ങി നി​റ​ഞ്ഞ പ്ര​ധാ​ന ഹാ​ൾ തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നും സ​മ്മാ​ന​ദാ​ന​ത്തി​നു​മു​ള്ള വേ​ദി​യാ​യി. ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് ക​മ്മീ​ഷ​ൻ മെ​മ്പ​റും ബൈ​ബി​ൾ ക​ലോ​ത്സ​വ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ സ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ​ക്കും ഗ്രൂ​പ്പി​ന​ങ്ങ​ൾ​ക്കും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഓ​ക്സ്ഫോ​ർ​ഡ് കാ​ർ​ഡി​ന​ൽ ന്യൂ​മാ​ൻ മി​ഷ​ൻ ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. തൊ​ട്ടു​പി​ന്നി​ലെ​ത്തി​യ ആ​തി​ഥേ​യ​രാ​യ നോ​ർ​ത്താം​പ്ടൺ സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും ഹോ​ളി ക്വീ​ൻ ഓ​ഫ് റോ​സ​റി മി​ഷ​ൻ വാ​റ്റ്ഫോ​ർ​ഡ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​ഫാ. സോ​ണി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ബൈ​ബി​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.

Tags : bible festival oxford northampton

Recent News

Up