x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​രം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: December 4, 2025 10:45 AM IST | Updated: December 4, 2025 10:45 AM IST

ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന ക​രോ​ൾ ഗാ​ന മ​ത്സ​രം (ക്വ​ന്തി​ശ് 2025) ​ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ ന​ട​ക്കും.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷനു​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം ലെ​സ്റ്റ​റി​ലെ സെ​ഡാ​ർ​സ് അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നിന് ആ​രം​ഭി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ രൂ​പ​ത​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

വി​ജ​യി​ക​ൾ ആ​കു​ന്ന ടീ​മു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ക്യാ​ഷ് പ്രൈ​സു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മാ​ന ദാ​ന ച​ട​ങ്ങി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​ൽ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട് ഉ​ൾ​പ്പ​ടെ ഉ​ള്ള വൈ​ദി​ക​രും സം​ബ​ന്ധി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന ഉദ്ഘാ​ട​ന സ​മ്മേ​ള​നം റവ. ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര ഉ​ത്‌​ഘാ​ട​നം ചെ​യ്യും.

ഉ​ച്ച മു​ത​ൽ ഹാ​ളി​ൽ ഫു​ഡ് സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്തി​ക്കും. ക​രോ​ൾ മ​ത്സ​ര​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി രൂ​പ​താ ക​മ്മീ​ഷ​ൻ ഫോ​ർ ക്വ​യ​ർ ചെ​യ​ർമാ​ൻ റവ.ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, കോഓർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Qandish Christmas Carol Christmas

Recent News

Up