x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജു കു​ന്ന​ക്കാ​ട്ടി​ന് ഡോ. ​അം​ബേ​ദ്ക​ർ സാ​ഹി​ത്യ​ശ്രീ ദേ​ശീ​യ അ​വാ​ർ​ഡ്


Published: December 3, 2025 10:50 AM IST | Updated: December 3, 2025 05:37 PM IST

ആ​നി​ക്കാ​ട്: ക​ലാ, സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ സ​മ​ഗ്ര സം​ഭ​വ​ന​യ്ക്കു​ള്ള 2025ലെ ​ഡോ. അം​ബേ​ദ്ക​ർ സാ​ഹി​ത്യശ്രീ ​ദേ​ശീ​യ പു​ര​സ്‌​കാ​രം രാ​ജു കു​ന്ന​ക്കാ​ട്ടി​ന് ല​ഭി​ച്ചു. ഈ മാസം 12ന് ​ഡ​ൽ​ഹി​യി​ൽ വ​ച്ച് പു​ര​സ്‌​കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​ജു കു​ന്ന​ക്കാ​ട്ടി​നു ല​ഭി​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് പു​ര​സ്‌​കാ​ര​സ്‌​മാ​ണി​ത്. കോ​ട്ട​യം മാ​റ്റൊ​ലി​യു​ടെ ജ​ന​പ്രി​യ ബൈ​ബി​ൾ ഡ്ര​മാ​സ്കോ​പ്പ് നാ​ട​കം "ഒ​ലി​വ് മ​ര​ങ്ങ​ൾ സാ​ക്ഷി'​യു​ടെ ര​ച​നയ്​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

പ്ര​വാ​സി ര​ത്‌​ന അ​വാ​ർ​ഡ്, രാ​ജ​ൻ പി. ​ദേ​വ് പു​ര​സ്‌​കാ​രം, തോ​പ്പി​ൽ ഭാ​സി പു​ര​സ്‌​കാ​രം, ആ​റ​ന്മു​ള സ​ത്യ​വ്ര​ത​ൻ പു​ര​സ്‌​കാ​രം, ശം​ഖു​മു​ദ്ര പു​ര​സ്‌​കാ​രം, അ​യ​ർ​ല​ൻഡ് മൈ​ൻ​ഡ് ഐ​ക്കോ​ൺ അ​വാ​ർ​ഡ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബെ​ൽ​ഫാ​സ്റ്റ് ക​ലാ ര​ത്ന പു​ര​സ്‌​കാ​രം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് സാ​ഹി​ത്യ ര​ത്‌​ന അ​വാ​ർ​ഡ്, കോ​ർ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ദ​ര​വ്, തി​രു​വ​ന​ന്ത​പു​രം ന​വ​പ്ര​തി​ഭ സു​വ​ർ​ണ ജ്യോ​തി​സ് അ​വാ​ർ​ഡ്, തി​രു​വ​ന​ന്ത​പു​രം വേ​ദി ടു ​വേ​ദി​യു​ടെ നാ​ട​ക​പു​ര​സ്‌​കാ​രം, തി​രു​വ​ന​ന്ത​പു​രം സം​സ്കാ​ര സാ​ഹി​ത്യ​വേ​ദി പു​ര​സ്കാ​രം, മൈ​ത്രി സാ​ഹി​ത്യ​വേ​ദി​യു​ടെ പ്ര​ഥ​മ ക​ലാ​ര​ത്‌​ന അ​വാ​ർ​ഡ് എ​ന്നി​വ​യും രാ​ജു​വി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന​ത്.

Tags : Raju Kunnakkattu Ambedkar Sahityashri Desiya Award Europe Olive Marangal Sakshi

Recent News

Up