x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ണി അ​രി​ക്ക​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്ത​രി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: December 20, 2025 10:23 AM IST | Updated: December 20, 2025 01:10 PM IST

സൂ​റി​ച്ച്: സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ ലാം​ഗെ​ൻ​ന്താ​ൾ താ​മ​സി​ക്കു​ന്ന ഡേ​വി​സ് അ​രി​ക്ക​ലി​ന്‍റെ ഭാ​ര്യ റാ​ണി അ​രി​ക്ക​ൽ(65) അ​ന്ത​രി​ച്ചു. ന​ഴ്സാ​യി​രു​ന്നു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ലാം​ഗെ​ൻ​ന്താ​ൾ ക്വീ​ൻ മേ​രി പ​ള്ളി​യി​ലെ (Kirche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​ലാം​ഗെ​ൻ​ന്താ​ൾ സെ​മി​ത്തേ​രി​യി​ൽ (Friedhof Langenthal, Geissbergweg 25, 4900 Langenthal).

പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള കു​ർ​ബാ​ന ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ലാം​ഗെ​ൻ​ന്താ​ൾ ക്വീ​ൻ മേ​രി പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ലാം​ഗെ​ൻ​ന്താ​ൾ ക്രി​മ​റ്റോ​റി​യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ക്ക​ൾ: ആ​ൻ​സി, ഡി​നി​യ. മ​രു​മ​ക്ക​ൾ: സാ​ൻ​ജോ ചാ​മ​ക്കാ​ല, ജെ​റി കൊ​ച്ചാ​ട്ട്. ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ താ​മ​സി​ക്കു​ന്ന പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ്.

മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ൾ: പാ​പ്പു ഗോ​പു​ര​ത്തി​ങ്ക​ൽ, ചാ​ക്കോ ഗോ​പു​ര​ത്തി​ങ്ക​ൽ, സി​സ്റ്റ​ർ ഫ്ള​വ​റി, ജോ​സ് ഗോ​പു​ര​ത്തി​ങ്ക​ൽ (യു​എ​സ്എ), ജോ​ളി ഗോ​പു​ര​ത്തി​ങ്ക​ൽ, പ​രേ​ത​രാ​യ മേ​രി മൂ​ല​ൻ, താ​ണ്ട​ക്കു​ട്ടി വ​ള്ളൂ​രാ​ൻ.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രു​പ​ത​യി​ലെ കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് അ​രീ​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണ് പ​രേ​ത.

അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി​യാ​യ റാ​ണി​യും ഡേ​വി​സും വ​ർ​ഷ​ങ്ങ​ളോ​ളം കൊ​ളോ​ണി​ൽ താ​മ​സി​ച്ച​തി​നു ശേ​ഷ​മാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി, ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബ്, കൊ​ളോ​ൺ കേ​ര​ള സ​മാ​ജം, ദ​ർ​ശ​ന തി​യ​റ്റേ​ഴ്സ് എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

Tags : Rani Arickal Switzerland Obit News

Recent News

Up