x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുത്തൻ കാലത്തെ പുതിയ പ്രവത്തന രീതികളുമായി ഫോക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി

സാ​ജ് കാ​വി​ന്‍റെ അ​രി​ക​ത്ത്
Published: January 10, 2026 03:13 PM IST | Updated: January 10, 2026 03:13 PM IST

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​മു​ള്ള ച​ല​ന​ങ്ങ​ൾ സൃ​ഷ്‌ടിക്കാ​ൻ സാധിച്ച വ്യ​ക്തി​ത്വ​മാ​യി ഫോ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​റി​യി​രി​ക്കു​ന്നു.

ഫൊ​ക്കാ​ന​യെ പുത്തൻ കാലത്തും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി‌ടയിൽ പ്രി​യ സം​ഘ​ട​ന​യാ​ക്കി മാ​റ്റു​വാ​ൻ സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ലൂ​ടെ സാ​ധ്യ​മാ​യി.

2025ന്‍റെ തു​ട​ക്ക​ത്തി​ൽ ഫൊ​ക്കാ​ന റീ​ജ​ണ​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ പ​ല​ഭാ​ഗ​ത്തും റീ​ജ​ണ​ൽ ഉ​ദ്ഘാട​ന​ക​ൾ ന​ട​ത്തിയിരുന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ലോ​റി​ഡ​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ലെ വാ​ച​ക​ങ്ങ​ൾ, സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളി​ലേ​ക്കും ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്കും ആ​ക​ർ​ഷി​ച്ച ഒ​ന്നാ​യി​രു​ന്നു.

അ​തി​ന്‍റെ ഫ​ല​മാ​യി, ഫ്ലോ​റി​ഡ​യ്ക്കാ​യി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ണ് അ​ര​ങ്ങേ​റി​യ​ത് - ഫോ​ക്കാ​ന റീ​ജി​യ​ൻ ഇ​നാ​ഗു​റേ​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ വാ​ക്കു​ക​ളി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഒ​രു ക​ല്യാ​ണ​വീ​ട്ടി​ലെ വി​രു​ന്നി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ പ​ര​മാ​വ​ധി അ​വി​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

 

K-Rail Survey

ഫോ​ക്കാ​ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു​ള്ള​താ​ണ്, സ​മൂ​ഹ​സേ​വ​ന​മാ​ണ് ല​ക്ഷ്യം എ​ന്ന സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ സ​ന്ദേ​ശം, വ്യ​ക്തി​ഗ​ത താ​ത്പര്യ​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ളു​ടെ ചെ​ല​വി​ൽ അ​വ​രു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ നി​ഷ്ക​രു​ണം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​വ​ണ​ത​ക​ളോ​ട് ശ​ക്ത​മാ​യ മ​റു​പ​ടി​യാ​യി​രു​ന്നു.

ഈ ​സ​ന്ദേ​ശ​ത്തി​ലൂ​ടെ, ജാ​തി-​മ​ത-​ലിം​ഗ-​പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ സാ​മൂ​ഹി​ക നേ​താ​ക്ക​ളെ​യും ഗു​രു​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​വ​രെ​യും ഒ​രു സിം​ഫ​ണി പോ​ലെ ഒ​രു​മി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

സ​മൂ​ഹ​ത്തി​ൽ ഒ​രു വേ​റി​ട്ട കാ​ഴ്ച​യാ​യി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ ​പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം ന​ൽ​കു​ന്ന സ​ന്ദേ​ശം, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഫോ​ക്കാ​ന​യു​ടെ പ്ര​സ​ക്തി ശ​ക്ത​മാ​യി ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു.‌‌

 

K-Rail Survey

വ​ർ​ഷ​ങ്ങ​ളാ​യി ഏ​റ്റെ​ടു​ത്ത വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം സ​മ്പാ​ദി​ച്ച അ​നു​ഭ​വ​സ​മ്പ​ത്ത് ഫോ​ക്കാ​ന​യെ സ​മ്പു​ഷ്‌ട​മാ​ക്കു​ന്ന​തി​നാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ടു​മ്പോ​ൾ, നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​വാ​നും അ​വ​യു​ടെ തു​ട​ക്ക​ക്കാ​ര​നാ​കു​വാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ഫോ​ക്കാ​ന പ്രി​വി​ലേ​ജ് മെ​ഡി​ക്ക​ൽ കാ​ർ​ഡ്, മെ​ഡി​ക്ക​ൽ കാ​ർ​ഡ്, ഹെ​ൽ​ത്ത് ക്ലി​നി​ക് പു​തു​താ​യി സ്ഥാ​പി​ച്ച മെ​ൻ​സ് ഫോ​റം എന്നിവ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​ക​ൾ ദീ​ർ​ഘ​കാ​ല ദ​ർ​ശ​ന​ത്തോ​ടെ​യു​ള്ള​താ​യ​തി​നാ​ൽ, സ​മൂ​ഹ​ന​ന്മ​യ്ക്കാ​യു​ള്ള തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഫോ​ക്കാ​ന​യ്ക്ക് ക​രു​ത്തു​റ്റ, ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​മു​ള്ള ഭാ​ര​വാ​ഹി​ക​ളെ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്തു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​ൻ ആ​വു​ക​യാ​ണ് സ​ജി​മോ​ൻ ആ​ന്‍റ​ണി.

Tags : Sajimon Antony Fokana President

Recent News

Up