ഷാർജ: യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയെ അഞ്ചാം ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തു. പ്രവാസലോകത്ത് മലയാളികള്‍ക്കായി തുടര്‍ച്ചയായി നടത്തുന്ന നിയമ - സാമൂഹ്യ സേവനങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ അദ്ദേഹം ഗ്ലോബല്‍ പ്രവാസി അസോസിയേഷന് ചെയര്മാന് കൂടിയാണ്. നിയമക്കുരുക്കില്‍ അകപ്പെടുന്നവര്‍ക്കും ജയിലില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതില്‍ സലാം പാപ്പിനിശേരി സജീവ സാന്നിധ്യമാണ്.
ലോക കേരള സഭാംഗമെന്ന നിലയിലുള്ള തന്റെ മുന്‍ പരിചയം പ്രവാസികളുടെ പ്രശ്നങ്ങള്‍ കേരള സര്‍ക്കാരിന് മുന്നില്‍ കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കാനും അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Tags : salam pappinissery loka kerala sabha yab legal services