x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യയും സൗ​ദി​യ​യും തമ്മിൽ കരാർ


Published: January 16, 2026 11:09 AM IST | Updated: January 16, 2026 11:09 AM IST

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​ന്‍ എ​യ​ര്‍​ലൈ​നാ​യ സൗ​ദി​യ​യും ത​മ്മി​ല്‍ കോ​ഡ് ഷെ​യ​റിം​ഗ് ആ​രം​ഭി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്‍​പ്പ​ടെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഈ ​ക​രാ​ര്‍ ഫെ​ബ്രു​വ​രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

നേ​രി​ട്ട് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ലേ​ക്ക് ഒ​ന്നി​ലേ​റെ വി​മാ​ന​ക​മ്പ​നി​ക​ള്‍ സ​ഹ​ക​രി​ച്ച് ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് കോ​ഡ് ഷെ​യ​റിം​ഗ്. എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജി​ദ്ദ​യി​ലേ​ക്കോ റി​യാ​ദി​ലേ​ക്കോ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​റ്റ ടി​ക്ക​റ്റി​ല്‍ അ​വി​ടെ നി​ന്നും സൗ​ദി​യ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ളി​ലൂ​ടെ ദ​മാം, അ​ബ​ഹ, ഗ​സിം, ജി​സാ​ന്‍, മ​ദീ​ന, താ​യി​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ഷ​ന്‍ വി​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും.

ജി​ദ്ദ -​ റി​യാ​ദ് റൂ​ട്ടി​ല്‍ കോ​ഡ്ഷെ​യ​ര്‍ വി​മാ​ന​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​രു ന​ഗ​ര​ത്തി​ല്‍ എ​ത്തി മ​റ്റൊ​രു ന​ഗ​ര​ത്തി​ല്‍ നി​ന്ന് മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും യാ​ത്ര​ക്കാ​ര്‍​ക്ക് ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ക​ണ​ക്ഷ​നു​ക​ളും ഈ ​വ​ര്‍​ഷം ആ​രം​ഭി​ക്കും.

മും​ബൈ, ഡ​ല്‍​ഹി വ​ഴി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന സൗ​ദി​യ​യു​ടെ യാ​ത്രി​ക​ര്‍​ക്ക് അ​വി​ടു​ന്ന് കൊ​ച്ചി, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, ല​ഖ്നൗ, ജ​യ്പു​ര്‍ ഉ​ള്‍​പ്പ​ടെ 15ല​ധി​കം ഇ​ട​ങ്ങ​ളി​ലേ​ക്ക് ഇ​ന്‍റ​ര്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നാ​കും.

2022-ലെ ​സ്വ​കാ​ര്യ​വത്കര​ണ​ത്തി​ന് ശേ​ഷം എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ഗോ​ള നെ​റ്റ്‌വ​ര്‍​ക്ക് ഗ​ണ്യ​മാ​യി വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍, ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​ന്‍​നി​ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി 24 കോ​ഡ്ഷെ​യ​ര്‍ പ​ങ്കാ​ളി​ത്ത​ങ്ങ​ളും ഏ​ക​ദേ​ശം 100 ഇ​ന്‍റര്‍​ലൈ​ന്‍ ക​രാ​റു​ക​ളും എ​യ​ര്‍ ഇ​ന്ത്യ നി​ല​നി​ര്‍​ത്തു​ന്നു​ണ്ട്.

ഇ​തി​ലൂ​ടെ യാ​ത്രി​ക​ര്‍​ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ 800ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സു​താ​ര്യ​മാ​യ യാ​ത്ര​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

Tags : Saudia Air India Codeshare Agreement

Recent News

Up