x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​മ​ൽ​രാ​ജി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി


Published: January 4, 2026 07:10 AM IST | Updated: January 4, 2026 07:10 AM IST

റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേക്ക്തിരിക്കുന്ന ന്യൂ ​സ​ന​യ്യ ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റിം​ഗ​വും ഏ​രി​യാ വൈ​സ്  പ്ര​സി​ഡ​ന്റും ലാ​സു​ർ​ദി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും ഏ​രി​യാ സൈ​ബ​ർ​വിം​ഗ് ക​ൺ​വീ​ന​റു​മാ​യ ഷ​മ​ൽ രാ​ജി​ന് ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പ് ന​ൽ​കി.

ഇ​സ്കാ​ൻ വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ അ​​ധ്യക്ഷ​നാ​യി. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി യു​ണൈ​റ്റ​ഡ് വു​ഡ് പ്രോ​ഡ​ക്റ്റ് ക​മ്പ​നി​യി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഷ​മ​ൽ രാ​ജ് ക​ണ്ണൂ​ർ ക​ണ്ണാ​ടി​പ്പ​റ​മ്പ് സ്വ​ദേ​ശി ആ​ണ്.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം,കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വും സം​സാ​രി​ക ക​മ്മ​റ്റി ക​ൺ​വീ​ന​റു​മാ​യ ഷാ​ജി റ​സാ​ഖ്, ഏ​രി​യാ പ്ര​സി​ഡ​ന്റ്
നി​സ്‌​സാ​ർ മ​ണ്ണ​ഞ്ചേ​രി, ഏ​രി​യാ ട്ര​ഷ​ർ താ​ജു​ദീ​ൻ, ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ നാ​സ​ർ, ഏ​രി​യാ ജോ​യി​ന്റ് ട്ര​ഷ​ർ അ​ബ്ദു​അ​ബ്ദു​ൽ ക​ലാം, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​ഷ് ,രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന്,സ​തീ​ഷ് കു​മാ​ർ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി ച​ന്ദ്ര​കു​മാ​ർ , ഷൈ​ജു ചാ​ലോ​ട്, ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി,സ​ജി കാ​വ​ന്നൂ​ർ, യൂ​ണി​റ്റ് ട്ര​ഷ​ർ അ​രു​ൺ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്, പ്ര​വീ​ൺ,രാ​ജ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത്ത്, വി​ജേ​ഷ്,സു​ജി​ത്, ഗ്യാ​സ്ബ​ക്കാ​ല യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ സു​ദ​ർ​ശ​ൻ,പ്ര​ബീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി ക​ൺ​വീ​ന​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​യി,യൂ​ണി​റ്റ് ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന് എ​ന്നി​വ​ർ വി​വി​ധ ഘ​ട​ക​ങ്ങ​ൾ​ക്കു വേ​ണ്ടി ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞ യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ന് ഷ​മ​ൽ രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

Tags : Shamalraj farewell

Recent News

Up