x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ​യി​ൽ വി​വി​ധ​വി​ശ്വാ​സ സം​വാ​ദം: കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പു​തി​യ ആ​ഹ്വാ​നം

ജാഗി ജോസഫ്‌
Published: December 10, 2025 05:00 PM IST | Updated: December 10, 2025 05:01 PM IST

കോ​വ​ൻ​ട്രി: യു​കെ​യി​ലെ ധാ​ർ​മി​ക​സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ത്തി​ൽ വ​ഹി​ക്കു​ന്ന പ​ങ്കി​നെ പു​നഃ​പ​രി​ശോ​ധി​ച്ച വി​വി​ധ​വി​ശ്വാ​സ സം​വാ​ദം ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൂം​ബ് ആ​ബി​യി​ൽ ന​ട​ന്നു.

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ (എ​സ്എം​സി​സി) യു​കെ​യി​ലെ മി​ഷ​ന്‍റെ അ​പ്പോ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന വി​ളം​ബ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സം​വാ​ദ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​യ​ർ​ന്നു​വ​രു​ന്ന സാ​മൂ​ഹ്യ​വൈ​ഷ​മ്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ച്യു​തി​യും നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

ഡോ. ​അ​നു​ജ് മാ​ത്യു ന​യി​ച്ച സം​വാ​ദ​ത്തി​ൽ ഡോ. ​അ​ബ്ദു​ള്ള ഷേ​ഹു എം​ബി​ഇ (ചെ​യ​ർ​മാ​ൻ, കോ​വ​ൻ​ട്രി മു​സ്‌​ലിം ഫോ​റം), പാ​റ​ശാ​ല​യു​ടെ മെ​ത്രാ​ൻ മോ​സ്റ്റ്‌ റ​വ. ഡോ. ​തോ​മ​സ് മാ​ർ യൂ​സോ​ബി​യോ​സ് (എ​സ്എം​സി​സി), ഹ​രി​പ്ര​സാ​ദ് (പ്ര​സി​ഡ​ന്‍റ്, ഇ​സ്കോ​ൺ കോ​വ​ൻ​ട്രി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ്ഥി​ര​മാ​യ സ​മ്മി​ശ്ര​വി​ശ്വാ​സ​ഇ​ട​പെ​ട​ലു​ക​ൾ, സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും പീ​ഡി​ത​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹാ​യ​സം​വി​ധാ​നം, യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ വ്യ​ക്ത​ത​യാ​ർ​ന്ന ആ​ശ​യ​വി​നി​മ​യം, ആ​ത്മീ​യ​വും രാ​ഷ്ട്രീ​യ​വു​മാ​യ നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ലെ അ​ച്ച​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ​യു​ടെ അ​നി​വാ​ര്യ​ത​യെ​പ്പ​റ്റി സം​വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു.

 

 

K-Rail Survey

വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ ദൂ​ത​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ത​ങ്ങ​ളു​ടെ ആ​ചാ​ര​പ​ര​മ്പ​ര്യ​ങ്ങ​ളെ വി​ന​യ​ത്തോ​ടെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും, വൈ​വി​ധ്യ​ത്തെ ഒ​രു സാ​മൂ​ഹ്യ​ഘ​ട​ക​മെ​ന്ന​തി​ലു​പ​രി, ഒ​രു ദ​ർ​ശ​ന​മാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും, സ​മൂ​ഹ​നി​ർ​മ്മാ​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ന​യ​രൂ​പീ​ക​ര​ണ​ത്തി​ലും ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ൾ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ​പ്പ​റ്റി​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ത​ല​വ​ൻ ഹി​സ് ബീ​റ്റി​റ്റ്യൂ​ഡ് എ​മി​ന​ൻ​സ് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ്, യു​കെ - യൂ​റോ​പ്പു​ക​ളു​ടെ ചു​മ​ത​ല​യ്ക്കാ​യി നി​യ​മി​ത​നാ​യ ഹി​സ് ഗ്രേ​സ് മോ​സ്റ്റ്‌ റ​വ. ഡോ. ​കു​റി​യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സി​നെ സ്വാ​ഗ​തം ചെ​യ്താ​രം​ഭി​ച്ച ത​ന്‍റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ, വി​വി​ധ​സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മ​ന​സി​ലാ​ക്ക​ലി​നും അ​വ​ര​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​തി​ൽ​തു​റ​ക്കു​ന്ന​തു​മാ​ണ് ഇ​ത്ത​രം സം​വാ​ദ​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ​ന്ന് സൂ​ചി​പ്പി​ച്ചു.

ഇ​ങ്ങ​നെ​യു​ള്ള ആ​ത്മീ​യ​ന​വീ​ക​ര​ണം പു​തു​ത​ല​മു​റ​യെ വി​വി​ധ മ​ത​പ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും അ​വ​രു​ടെ മൂ​ല്യ​ങ്ങ​ളു​ടെ​യും ആ​ഴ​ത്തി​ലു​ള്ള ബോ​ധ്യ​ത്തി​ലേ​ക്കും ന​യി​ക്കും. ആ​ഷ്ഫോ​ർ​ഡി​ലെ എം​പി സോ​ജ​ൻ ജോ​സ​ഫ്, കോ​വ​ൻ​ട്രി ഡെ​പ്യൂ​ട്ടി ലോ​ഡ് മേ​യ​ർ റോ​ജ​ർ ബെ​യ്ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പൗ​ര​പ്ര​തി​നി​ധി​ക​ൾ ഈ ​പു​തു​സം​രം​ഭ​ത്തെ അ​ഭി​ന​ന്ദി​ച്ചു.

K-Rail Survey

അ​ന്ത​ർ​ധാ​ർ​മി​ക സം​വാ​ദ​ത്തെ ആ​സ്പ​ദ​മാ​ക്കി സ്വ​ന്തം​മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള സ​ഭ​യു​ടെ തീ​രു​മാ​ന​വും അ​വ​ർ സ്വാ​ഗ​തം ചെ​യ്തു. യ​ഹൂ​ദ റീ​ഫോം മൂ​വ്മെ​ന്‍റ്, സാ​ൽ​വേ​ഷ​ൻ ആ​ർ​മി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കോ​വ​ൻ​ട്രി​യി​ലെ നി​ര​വ​ധി മ​ത​സ​മൂ​ഹ നേ​താ​ക്ക​ൾ ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

വൈ​വി​ധ്യ​മാ​ർ​ന്ന മ​ത​ഗ്രൂ​പ്പു​ക​ൾ അ​വ​രു​ടെ സ്വ​ന്ത​മാ​യ പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ​വും സം​ര​ക്ഷി​ക്കു​മ്പോ​ഴും ക​രു​ണ​യോ​ടെ​യും ഐ​ക്യ​ബോ​ധ​ത്തോ​ടെ​യും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ മ​ഹ​ത്വം ഈ ​യോ​ഗം തെ​ളി​യി​ച്ചു​വെ​ന്ന് ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് യു​കെ​യി​ലെ അ​ല​ക്സ് പാ​ന്തേ​ലി പ​റ​ഞ്ഞു.

സം​വാ​ദ​ത്തി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ​ങ്കാ​ളി​ത്തം പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ളും മ​ന​സി​ലാ​ക്ക​ലു​ക​ളും ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.

സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ലും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ലും സ​ഭ പു​ല​ർ​ത്തു​ന്ന ദീ​ർ​ഘ​കാ​ല പ്ര​തി​ബ​ദ്ധ​ത​യെ ഓ​ർ​മി​പ്പി​ക്കു​ന്ന ഇ​ത്ത​രം തു​ട​ർ​ച്ച​യാ​യ സം​വാ​ദ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നും വീ​ണ്ടു​മൊ​രു​മി​ക്കാ​മെ​ന്നു​ള്ള വാ​ഗ്ദാ​ന​ത്തോ​ടെ മ​നോ​ഹ​ര​മാ​യ സാ​യാ​ഹ്നം സ​മാ​പി​ച്ചു.

Tags : smcc uk debate nri news

Recent News

Up