x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ തെ​രു​വുനാ​യ ആ​ക്ര​മ​ണം; പൊ​റു​തി​മു​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ

പി.​പി. ചെ​റി​യാ​ൻ
Published: January 21, 2026 07:16 AM IST | Updated: January 21, 2026 12:29 PM IST

ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. തെ​രു​വുനാ​യ്ക്ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ആ​ളു​ക​ളെ ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി.

സെ​ലി​ൻ​സ്കി റോ​ഡി​ന് സ​മീ​പം ആ​റോ​ളം നാ​യ്ക്ക​ൾ ചേ​ർ​ന്ന് ഒ​രു നാ​യ​ക്കു​ട്ടി​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ഒ​രു സ്ത്രീ ​ഇ​ട​പെ​ട്ട് നാ​യ്ക്ക​ളെ ഓ​ടി​ച്ച​തി​നാ​ലാ​ണ് നാ​യ​ക്കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തെ​രു​വ് നാ​യ്ക്ക​ൾ പ്ര​ദേ​ശ​ത്ത് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മു​ൻ​പ് പ​ല വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ഇ​വ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്റ്റെ​ർ​ലിംഗ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള അ​പ്പാ​ർ​ട്മെ​ന്‍റ് പ​രി​സ​ര​ത്താ​ണ് നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ്കൂ​ൾ ക​ഴി​ഞ്ഞ് ന​ട​ന്നു​പോ​കു​ന്ന കു​ട്ടി​ക​ളെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ.​ ന​ഗ​ര​സ​ഭ​യു​ടെ മൃ​ഗ​സം​ര​ക്ഷ​ണ വി​ഭാ​ഗം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ ഈ ​മേ​ഖ​ല​യി​ൽ നി​ന്ന് 14 നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Houston Street attack dog

Recent News

Up