x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ൺ‌​ഡേ സ്കൂ​ൾ ടാ​ല​ന്‍റ് ഫെ​സ്റ്റ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു


Published: November 1, 2025 02:45 PM IST | Updated: November 1, 2025 02:45 PM IST

ഫി​ലാ​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ‌​ഡേ സ്കൂ​ൾ ടാ​ല​ന്‍റ് ഫെ​സ്റ്റ് ഫി​ലാ​ഡ​ൽ​ഫി​യ സൈ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ദേ​വാ​ല​യ വി​കാ​രി റ​വ.​ഫാ. എം.​കെ. കു​ര്യാ​ക്കോ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സ​ൺ‌​ഡേ സ്കൂ​ൾ ഡ​യ​റ​ക്‌​ട​ർ റ​വ.​ഫാ. ഡോ ​തി​മോ​ത്തി തോ​മ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സെ​ക്ര​ട്ട​റി അ​ജു ത​രി​യ​ൻ സ്വാ​ഗ​ത​വും അ​റി​യി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ.​ഫാ. സു​ജി​ത് തോ​മ​സും മ​റ്റു ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും സ​ന്നി​ഹി​ത​രാ​യ പ​ട്ട​ക്കാ​രും സ​ൺ‌​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

17 പ​ള്ളി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​വ​രു​ടെ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച സ​മൂ​ഹ​ഗാ​ന മ​ത്സ​ര​മാ​യി​രു​ന്നു ടാ​ല​ന്‍റ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം ന​ട​ന്ന​ത്.

 

K-Rail Survey

ഉ​ച്ച​ക​ഴി​ഞ്ഞു സം​ഘ​ടി​പ്പി​ച്ച ടാ​ല​ന്‍റ് ഷോ​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ദേ​വാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഗ്രൂ​പ്പ് ഡാ​ൻ​സും ഗാ​ന​ങ്ങ​ളും സ്കി​റ്റും ഉ​ൾ​പ്പെ​ട​യു​ള്ള ക​ലാ​വി​രു​ന്ന് ഹൃ​ദ്യ​മാ​യി.

ഡോ. ​ഷൈ​നി രാ​ജു കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി​രു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ അ​ല​ക്സി​യ ജേ​ക്ക​ബും ആ​ലി​സ​ൻ ത​രി​യ​നും എം​സി​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. സ​ൺ‌​ഡേ സ്കൂ​ൾ ട്ര​ഷ​റ​ർ ജോ​ൺ ജേ​ക്ക​ബ് എ​ല്ലാ​വ​ർ​ക്കും കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു

പരിപാടിയി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ങ്കെ​ടു​ത്ത അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ക്ക​റി​യ മാ​ർ അ​പ്രേം തി​രു​മേ​നി കു​ട്ടി​ക​ളു​ടെ ഗാ​ന​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ക്കു​ക​യും എ​ല്ലാ​വ​രെ​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

Tags : Sunday School Talent Fest Usa

Recent News

Up