x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈബിൾ കലോത്സവം സംഘടിപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത

ഷൈമോൻ തോട്ടുങ്കൽ
Published: November 17, 2025 11:29 AM IST | Updated: November 17, 2025 11:40 AM IST

സ്ക​ൻ​തോ​ർ​പ്പ്: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ എ​ട്ടാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം കേം​ബ്രി​ഡ്ജ് റീ​ജി​യണും ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പാ​യി ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണും സെ​ക്ക​ൻഡ് റ​ണ്ണ​ർ അ​പ്പാ​യി ലെ​സ്റ്റ​ർ റീ​ജി​യ​ണും മാ​റി.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ മി​ഷ​നു​വേ​ണ്ടി ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന്‍റെ​യും ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും കോഓർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ച അ​ന്ത​രി​ച്ച ആ​ന്‍റ​ണി മാ​ത്യു​വി​ന്‍റെ ഓ​ർ​മയ്​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ഫി ബർമിംഗ്ഹാം ​സെ​ന്‍റ് ബെ​ന​ഡി​ക്ട് മി​ഷ​നും ക​ര​സ്ഥ​മാ​ക്കി. രാ​വി​ലെ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടെ ആ​രം​ഭി​ച്ച ക​ലോ​ത്സ​വം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ തി​രി തെ​ളി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

K-Rail Survey

ദൈ​വ​വ​വ​ച​നം രൂ​പ​ത​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന സ​മ​യ​മാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വം. ഈ​ശോ മാ​ർ​ത്താ​യോ​ട് പ​റ​ഞ്ഞ​ത് ഒ​രു കാ​ര്യ​മേ ആ​വ​ശ്യ​മു​ള്ളൂ എ​ന്നാ​ണ് ദൈ​വ​വ​ച​ന​മാ​യ ഈ​ശോ​യാ​ണ​ത്. വ​ച​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത് മാ​ർ സ്ലീ​വാ​യാ​ണ് മാ​ർ സ്ലീ​വ ക്രൂ​ശി​ത​നും ഉ​ഥി​ത​ന​തു​മാ​യ ഈ​ശോ​യാ​ണ് അ​തു​പോ​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സ​ത്ത​യും മാ​ർ സ്ലീ​വാ​യാ​ണെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ എ​ട്ടാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം സ്ക​ൻ​തോ​ർ​പ്പി​ലെ ഫ്ര​ഡ​റി​ക് ഗൗ ​സ്‌​കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബൈ​ബി​ൾ ക​ലോ​ത്സ​വം കൂ​ട്ടാ​യ്മ സൃ​ഷ്ടി​ക്കു​ന്നു, കൂ​ട്ടാ​യ്മ ത​ന്നെ ആ​യി​രി​ക്കു​ന്ന റൂ​ഹാ​ദ്ക്കു​ദ്ശാ​യാ​ൽ ആ​ണ് ഇ​ത് സാ​ധ്യ​മാ​കു​ന്ന​ത്.

 

K-Rail Survey

റൂ​ഹാ​ദ്കു​ദ​ശ​യു​ടെ പ്ര​വ​ർ​ത്തി​യാ​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത മു​ഴു​വ​ൻ കൂ​ട്ടാ​യ്മ​യി​ലും സ​മാ​ധാ​ന​ത്തി​ലും ആ​യി​രി​ക്കു​വാ​ൻ ബൈ​ബി​ൾ ക​ലോ​ത്സ​വം സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 12 റീ​ജി​യ​ണു​ക​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ളാ​ണ് സ്ക​ൻ​തോ​ർ​പ്പ് ഫ്രെ​ഡ​റി​ക് ഗൗ ​സ്‌​കൂ​ളി​ലെ പ​ന്ത്ര​ണ്ട് വേ​ദി​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്.

 

 

K-Rail Survey

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ന്ന് ചേ​ർ​ന്ന​തോ​ടെ അ​യാ​യി​ര​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളു​ടെ കു​ടും​ബ സം​ഗ​മ വേ​ദി കൂ​ടി​യാ​യാ​യി മ​ത്സ​ര ന​ഗ​രി മാ​റി.

K-Rail Survey

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ മൂ​ല​ച്ചേ​രി വി​സി. വൈ​സ് ചാ​ൻ​സി​ല​ർ ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, ബൈ​ബി​ൾ അ​പോ​സ്റ്റ​ലേ​റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, റ​വ.​ഡോ. ജോ​ൺ പു​ളി​ന്താ​ന​ത്ത്, റ​വ. ഡോ. ​ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ൽ, റ​വ.​ഫാ. തോ​മ​സ് വാ​ലു​മ്മേ​ൽ, റ​വ. ഫാ. ​ജോ​സ​ഫ് പി​ണ​ക്കാ​ട്ട്, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ൺ കു​ര്യ​ൻ, ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, മ​ർ​ഫി തോ​മ​സ്, രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : SyroMalabar Diocese Great Britain Bible Festival

Recent News

Up