x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോ​മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി


Published: February 9, 2026 05:39 PM IST | Updated: February 9, 2026 05:39 PM IST

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ ഒ​മ്പ​ത് മു​ത​ൽ 16 വ​രെ ഷി​ക്കാ​ഗോ ഡൗ​ൺ​ടൗ​ണി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സി​ൽ ന​ട​ക്കും. ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​ള്ള ആ​ദ്യ സീ​റോമ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ 25-ാം വാ​ർ​ഷീ​ക ആ​ഘോ​ഷ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

പ്രാ​ർ​ഥ​ന​യ്ക്കും സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കും യു​വ​ജ​ന കൂ​ട്ടാ​യ്മ​യ്ക്കും ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നു​മാ​യി അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ നാ​ലു ദി​വ​സ​ത്തേ​ക്ക് ഒ​രു​മി​ച്ചു ചേ​രു​ന്ന ആ​ത്മീ​യ സം​ഗ​മ​മാ​ണി​ത്.

K-Rail Survey

പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പാ​ന​ൽ ച​ർ​ച്ച​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ, കാ​യി​ക​മേ​ള, കു​ടും​ബ​സം​ഗ​മം, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന സാം​സ്കാ​രി​ക സ​ന്ധ്യ​ക​ൾ, ആ​ത്മീ​യ ന​വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

സീ​റോമ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, കൊ​ളം​ബ​സ് രൂ​പ​ത ബി​ഷ​പ് ഡോ. ​ഏ​ൾ കെ. ​ഫെ​ർ​ണാ​ണ്ട​സ്, വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

K-Rail Survey

സീ​റോമ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ 2026ൽ ​പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ർ​ക്കു ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

വെ​ബ്സൈ​റ്റ്: https://www.syroconvention.org/

Tags : SyroMalabar USA Convention Registration Silver Jubilee

Recent News

Up