ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ (തിരുബാല സഖ്യം) 2025 - 2026 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ തിരിതെളിച്ചുകൊണ്ട് പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നതിനായി കുട്ടികൾ വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങൾ ധരിച്ചുകൊണ്ട് അണിനിരന്നു.
.jpeg1763115311.webp)
സകല മരിച്ചവരുടെ ദിനത്തോട് അനുബന്ധിച്ച് സൺഡേ സ്കൂൾ കുട്ടികൾ സെമിത്തേരി സന്ദർശിക്കുകയും പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു.

ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോഓർഡിനേറ്റർമാരായ സിസ്റ്റർ അമൃത എസ്വിഎം, എബി വെള്ളരിമറ്റം, ജ്യോതിസ് ആക്കൽകൊട്ടാരം, അഞ്ജുഷ പഴയമ്പള്ളിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പാൾ സാലി കുളങ്ങര, സൺഡേ സ്കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.