x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ തീ​പി​ടി​ത്തം; ര​ക്ഷ​നേ​ടാ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടിയ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ​മരിച്ചു


Published: January 3, 2026 12:49 PM IST | Updated: January 3, 2026 12:49 PM IST

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി​യ തെ​ലു​ങ്കാ​ന സ്വ​ദേ​ശി മ​രി​ച്ചു. ഹൃ​ത്വി​ക് റെ​ഡ്ഢി (25) ആ​ണു മ​രി​ച്ച​ത്.

ഡി​സം​ബ​ർ 30നാ​യി​രു​ന്നു അ​പ​ക​ടം. ആ​ളി​പ്പ​ട​രു​ന്ന തീ​യി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​നാ​യി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും എ​ടു​ത്തു ചാ​ടി​യ ഹൃ​ത്വി​കി​ന് വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​ൻ​ഗാ​വ് ജി​ല്ല​ക്കാ​ര​നാ​യ ഹൃ​ത്വി​ക് എം​എ​സ് പ​ഠ​ന​ത്തി​നാ​യി 2023ലാ​ണു ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. ജ​നു​വ​രി 12നു ​നാ​ട്ടി​ലെ​ത്താ​നി​രു​ന്ന​താ​ണ്.

Tags : Telangana man Thokala Hrithik Redd Fire Germany

Recent News

Up