x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ പു​ര​സ്കാ​ര നി​റ​വി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​ർ

പി .പി. ചെ​റി​യാ​ൻ
Published: January 28, 2026 06:17 AM IST | Updated: January 28, 2026 06:17 AM IST

വാ​​ഷിംഗ്ടൺ: ഇ​ന്ത്യ​യു​ടെ 2026ലെ ​പ​ത്മ പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​ർ ഇ​ടം​പി​ടി​ച്ചു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട 131 അം​ഗ പ​ട്ടി​ക​യി​ലാ​ണ് ഇ​വ​ർ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ടെ​ന്നി​സ് ഇ​തി​ഹാ​സം വി​ജ​യ് അ​മൃ​ത​രാ​ജ്, പ്ര​മു​ഖ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​നോ​റി ദ​ത്ത​ത്രേ​യു​ഡു, ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​പ്ര​തീ​ക് ശ​ർ​മ എ​ന്നി​വ​രാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​വ​ർ.

ഇ​ന്ത്യ​ൻ ടെ​ന്നി​സി​നെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​ക്കി​യ വി​ജ​യ് അ​മൃ​ത​രാ​ജി​ന് പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം. 16 സിം​ഗി​ൾ​സ് കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹം ഡേ​വി​സ് ക​പ്പി​ൽ ഇ​ന്ത്യ​യെ ന​യി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​ശ​സ്ത​നാ​യ സ്പോ​ർ​ട്സ് ബ്രോ​ഡ്കാ​സ്റ്റ​റാ​ണ്. നേ​ര​ത്തെ പ​ത്മ​ശ്രീ​യും ഇ​ന്‍റർ​നാ​ഷ​ന​ൽ ടെ​ന്നി​സ് ഹാ​ൾ ഓ​ഫ് ഫെ​യിം ബ​ഹു​മ​തി​യും വി​ജ​യ് അ​മൃ​ത​രാ​ജി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

കാൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത​നാ​യ റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി​സ്റ്റാ​യ ഡോ. ​നോ​റി ദ​ത്ത​ത്രേ​യു​ഡു​ക്ക് പ​ത്മ​ഭൂ​ഷ​ൺ. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഇ​ന്‍റർ​നാ​ഷ​ന​ൽ അ​റ്റോ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യു​ടെ ക​ൺ​സ​ൾ​ട്ട​ന്റാ​യും യു​എ​സ് നാ​ഷ​ന​ൽ കാൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റാ​യും ഡോ. ​നോ​റി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് ഡോ. ​പ്ര​തീ​ക് ശ​ർ​മ​യ്ക്ക് പ​ത്മ​ശ്രീ. ഗ്യാ​സ്ട്രോ ഇ​ന്‍റ​സ്റ്റൈ​ന​ൽ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ എ​ന്നി​വ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​ത്യാ​ധു​നി​ക എ​ൻ​ഡോ​സ്കോ​പ്പി​ക് ചി​കി​ത്സാ രീ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഡോ. ​പ്ര​തീ​ക് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​യാ​ണ്.

Tags : Three Indian-Americans Padma Awards

Recent News

Up