x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ൽ കു​ട്ടി​ക​ൾ​ക്കാ​യി "ട്രം​പ് അ​ക്കൗ​ണ്ടു​ക​ൾ'; ജ​നി​ക്കു​മ്പോ​ൾ 1,000 ഡോ​ള​ർ നി​ക്ഷേ​പം

ലാ​ൽ വ​ർ​ഗീ​സ്
Published: December 19, 2025 05:17 PM IST | Updated: December 19, 2025 05:17 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ​യു​ള്ള പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ "ട്രം​പ് അ​ക്കൗ​ണ്ടു​ക​ൾ' ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ജ​ന​ന​സ​മ​യ​ത്ത് ത​ന്നെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

2025 ജ​നു​വ​രി ഒ​ന്നി​നും 2028 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ക്കു​ന്ന ഓ​രോ യു​എ​സ് പൗ​ര​നാ​യ കു​ട്ടി​ക്കും സ​ർ​ക്കാ​ർ 1,000 ഡോ​ള​ർ വീ​തം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. പ്ര​തി​വ​ർ​ഷം 5,000 ഡോ​ള​ർ വ​രെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാം.

വി​ര​മി​ക്ക​ൽ പ്രാ​യ​മെ​ത്തു​മ്പോ​ൾ ഈ ​തു​ക ആ​റ് ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ഡോ​ള​ർ വ​രെ​യാ​യി വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കു​ന്നു. ഐ​ആ​ർ​എ​സ് ഫോം 4547 ​വ​ഴി മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളെ പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കാം.

18 വ​യ​സ് പൂ​ർ​ത്തി​യാ​കാ​തെ ഈ ​അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കി​ല്ല. കു​റ​ഞ്ഞ മാ​നേ​ജ്‌​മെ​ന്‍റ് ഫീ​സു​ള്ള (0.1 ശ​ത​മാ​നം താ​ഴെ) മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലോ ഇ​ക്വി​റ്റി​ക​ളി​ലോ മാ​ത്ര​മാ​യി​രി​ക്കും നി​ക്ഷേ​പം.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണ് പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന​ത്. ഹെ​ഡ്ജ് ഫ​ണ്ട് മാ​നേ​ജ​ർ റേ ​ഡാ​ലി​യോ 75 മി​ല്യ​ൺ ഡോ​ള​ർ പ​ദ്ധ​തി​ക്കാ​യി വാ​ഗ്ദാ​നം ചെ​യ്തു. കൂ​ടാ​തെ, മൈ​ക്ക​ൽ ഡെ​ല്ലും ഭാ​ര്യ​യും ചേ​ർ​ന്ന് 2.5 കോ​ടി കു​ട്ടി​ക​ൾ​ക്കാ​യി 6.25 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​തി​യ നി​കു​തി-​ചെ​ല​വ് നി​യ​മ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വ​രു​മാ​ന പ​രി​ധി​യി​ല്ലാ​തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://trumpaccounts.gov/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Tags : Trump Account Website Donald Trump Childrens

Recent News

Up