x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള യു​എ​സ് റീ-​എ​ൻ​ട്രി നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വ്

ലാ​ൽ വ​ർ​ഗീ​സ്
Published: January 19, 2026 03:45 PM IST | Updated: January 19, 2026 03:45 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ദേ​ശ​ത്തു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് മ​ത​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന ഇ​ട​ക്കാ​ല അ​ന്തി​മ ച​ട്ടം പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​ലൂ​ടെ പു​രോ​ഹി​ത​ർ, പാ​സ്റ്റ​ർ​മാ​ർ, സ​ന്യാ​സി​നി​മാ​ർ, റ​ബ്ബി​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​ർ-1 മ​ത​പ്ര​വ​ർ​ത്ത​ക​ർ​ക്ക് യു​എ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ് സ​മ​യം ഗ​ണ്യ​മാ​യി കു​റ​യും.

പു​തി​യ ച​ട്ട​പ്ര​കാ​രം, നി​യ​മ​പ​ര​മാ​യ അ​ഞ്ചു​വ​ർ​ഷ​ത്തെ പ​ര​മാ​വ​ധി താ​മ​സ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ആ​ർ-1 വി​സ​യി​ലു​ള്ള മ​ത​പ്ര​വ​ർ​ത്ത​ക​ർ ഒ​രു വ​ർ​ഷം മു​ഴു​വ​ൻ യു​എ​സി​ന് പു​റ​ത്ത് താ​മ​സി​ക്ക​ണം എ​ന്ന നി​ർ​ബ​ന്ധം ഇ​നി ഉ​ണ്ടാ​യി​രി​ക്കി​ല്ല.

അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ യു​എ​സി​ൽ നി​ന്ന് പു​റ​പ്പെ​ട​ണം എ​ന്ന വ്യ​വ​സ്ഥ തു​ട​രും. എ​ന്നാ​ൽ, വീ​ണ്ടും ആ​ർ-1 വി​സ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് നി​ർ​ബ​ന്ധ​മാ​യ കു​റ​ഞ്ഞ കാ​ല​യ​ള​വ് വി​ദേ​ശ​ത്ത് താ​മ​സി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി.

മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ക​യും മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം എ​ന്ന് ഡി​എ​ച്ച്എ​സ് വ്യ​ക്ത​മാ​ക്കി.

പാ​സ്റ്റ​ർ​മാ​ർ, പു​രോ​ഹി​ത​ർ, സ​ന്യാ​സി​നി​മാ​ർ, റ​ബ്ബി​മാ​ർ എ​ന്നി​വ​ർ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ​വും നൈ​തി​ക​വു​മാ​യ അ​ടി​ത്ത​റ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ഡി​എ​ച്ച്എ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

പ​ശ്ചാ​ത്ത​ല​വും പ്രാ​ധാ​ന്യ​വും

ഈ ​ച​ട്ടം പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​ർ 14205 (വൈ​റ്റ് ഹൗ​സ് ഫെ​യ്ത്ത് ഓ​ഫീ​സ് സ്ഥാ​പി​ക്ക​ൽ) പി​ന്തു​ണ​യ്ക്കു​ന്ന​താ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ഇബി-4 (മ​ത​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള) ഇ​മി​ഗ്ര​ന്‍റ് വി​സാ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ല​ഭ്യ​മാ​യ വി​സ​ക​ളെ മ​റി​ക​ട​ന്ന​തി​നെ തു​ട​ർ​ന്ന് വ​ലി​യ കു​ടു​ക്കാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്.

2023-ൽ ​സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​ട​പ്പി​ലാ​ക്കി​യ മാ​റ്റ​ങ്ങ​ൾ ചി​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​സാ കാ​ത്തി​രി​പ്പ് സ​മ​യം കൂ​ടു​ത​ൽ നീ​ളാ​ൻ കാ​ര​ണ​മാ​യി.

ഇ​തി​ന്‍റെ ഫ​ല​മാ​യി, നി​ര​വ​ധി മ​ത​പ്ര​വ​ർ​ത്ത​ക​ർ സ്ഥി​ര​താ​മ​സ വി​സ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ആ​ർ-1 വി​സ​യി​ലെ അ​ഞ്ചു​വ​ർ​ഷ പ​രി​ധി പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​വ​ന്നു.

ഇ​ത് മൂ​ലം നി​ര​വ​ധി പ​ള്ളി​ക​ളും ക്ഷേ​ത്ര​ങ്ങ​ളും സി​ന​ഗോ​ഗു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​ശ്വ​സ്ത​രാ​യ പു​രോ​ഹി​ത​രെ​യും മ​റ്റ് മ​ത​സേ​വ​ക​രെ​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം നേ​രി​ട്ടി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തെ വി​ദേ​ശ​താ​മ​സ നി​ർ​ബ​ന്ധം ഒ​ഴി​വാ​ക്കി​യ​തോ​ടെ, ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ത​ട​സ്സ​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന് ഡി​എ​ച്ച്എ​സ് വ്യ​ക്ത​മാ​ക്കി.

ച​ട്ടം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ

ഈ ​ഇ​ട​ക്കാ​ല അ​ന്തി​മ ച​ട്ടം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ച​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഫെ​ഡ​റ​ൽ ര​ജി​സ്റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം 60 ദി​വ​സ​ത്തി​നു​ള്ളി​ൽ യു​എ​സ്‌​സി​ഐ​എ​സി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ഡി​എ​ച്ച്എ​സ് അ​റി​യി​ച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി ഇ​ബി-4 വി​സാ കു​ടു​ക്കി​നെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​രു​ന്ന മ​ത​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​തീ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​വും സ്ഥി​ര​ത​യും ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags : US Re Entry

Recent News

Up