x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ടീം യുണൈറ്റഡിന് ചരിത്ര വിജയം, റോ​യി മാ​ത്യു പ്ര​സി​ഡ​ന്‍റ്

അ​ജു വാ​രി​ക്കാ​ട്
Published: December 15, 2025 12:44 PM IST | Updated: December 15, 2025 12:46 PM IST

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2026-27 ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ന് ച​രി​ത്ര വി​ജ​യം. പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് തു​ട​ങ്ങി എ​ല്ലാ സീ​റ്റു​ക​ളി​ലും ടീം ​യു​ണൈ​റ്റ​ഡ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച റോ​യി സി. ​മാ​ത്യു 1509 വോ​ട്ടു​ക​ൾ നേ​ടി ഉ​ജ്വ​ല വി​ജ​യം ക​ര​സ്ഥ​മാ​ക്കി. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ചാ​ക്കോ പി. ​തോ​മ​സി​ന് 836 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ട്ര​സ്റ്റി ബോ​ർ​ഡ് & എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഫ​ല​ങ്ങ​ൾ: ട്ര​സ്റ്റി ബോ​ർ​ഡ്: ക്ലാ​ര​മ്മ മാ​ത്യൂ​സ് (1593 വോ​ട്ടു​ക​ൾ) വി​ജ​യി​ച്ചു. (എ​തി​രാ​ളി ജോ​സ​ഫ് മ​ത്താ​യി ഒ​ലി​ക്ക​ൻ - 715 വോ​ട്ടു​ക​ൾ).

വ​നി​താ പ്ര​തി​നി​ധി​ക​ൾ: അ​മ്പി​ളി ആ​ന്‍റ​ണി (1514 വോ​ട്ടു​ക​ൾ), അ​നി​ല സ​ന്ദീ​പ് (1367 വോ​ട്ടു​ക​ൾ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​ത്ത് റ​പ്ര​സെ​ന്‍റേ​റ്റീ​വ്: മൈ​ക്കി​ൾ ജോ​യ് (1307 വോ​ട്ടു​ക​ൾ) വി​ജ​യി​ച്ചു. (എ​തി​രാ​ളി ഡോ. ​ന​വീ​ൻ പാ​ത്തി​യി​ൽ - 1013 വോ​ട്ടു​ക​ൾ).

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്: ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ലേ​ക്കു​ള്ള 11 സീ​റ്റു​ക​ളി​ലും ടീം ​യു​ണൈ​റ്റ​ഡ് തൂ​ത്തു​വാ​രി. 1582 വോ​ട്ടു​ക​ൾ നേ​ടി ഷി​നു എ​ബ്ര​ഹാം ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.

വി​ജ​യി​ച്ച ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​വ​ർ​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ളും താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്: ഷി​നു എ​ബ്ര​ഹാം: 1582, ജീ​വ​ൻ സൈ​മ​ൺ: 1574, വി​നോ​ദ് ചെ​റി​യാ​ൻ: 1551, മാ​ത്യു തോ​മ​സ് (സ​ന്തോ​ഷ് ആ​റ്റു​പു​റം): 1499, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ: 1494, ജി​ൻ​സ് മാ​ത്യു: 1462, സാ​ജ​ൻ ജോ​ൺ: 1431, ബ​നീ​ജ ചെ​റു: 1422, ഡെ​ന്നീ​സ് മാ​ത്യു: 1268, ബി​ജു ശി​വ​ൻ: 1266,സു​നി​ൽ ത​ങ്ക​പ്പ​ൻ: 1251.

എ​തി​ർ പാ​ന​ലാ​യ ടീം ​ഹാ​ർ​മ​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യാ​ണ് ടീം ​യു​ണൈ​റ്റ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹം ടീം ​യു​ണൈ​റ്റ​ഡി​ന്‍റെ വി​ക​സ​ന ന​യ​ങ്ങ​ളെ​യും നേ​തൃ​ത്വ​ത്തെ​യും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്.

 

Tags : leadership magh election victory team united

Recent News

Up