x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​പാ​പ്പ​യ്ക്കു മു​മ്പി​ൽ മ​ല​യാ​ള​ഗാ​ന​വു​മാ​യി വി​ജ​യ് യേ​ശു​ദാ​സ്, കീ​ബോ​ർ​ഡി​ൽ സ്റ്റീ​ഫ​ൻ ദേ​വ​സി


Published: October 31, 2025 10:20 AM IST | Updated: October 31, 2025 10:20 AM IST

വ​ത്തി​ക്കാ​ൻ‌ സി​റ്റി: വ​ത്തി​ക്കാ​നി​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത​നേ​താ​ക്ക​ൾ​ക്കും മു​ന്നി​ൽ മ​ല​യാ​ള​ഗാ​നം മു​ഴ​ങ്ങി​യ​പ്പോ​ൾ അ​ത് കേ​ര​ള​ക്ക​ര​യ്ക്കും അ​ഭി​മാ​ന​നി​മി​ഷ​മാ​യി.

മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ളും ബ​ന്ധ​വും സം​ബ​ന്ധി​ച്ച ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ രേ​ഖ​യാ​യ ‘നോ​സ്ത്ര എ​ത്താ​ത്തെ’(Nostra aetate) പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ 60-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ൾ ആ​റാ​മ​ൻ ഹാ​ളി​ലാ​യി​രു​ന്നു ‘പ്ര​തീ​ക്ഷ​യി​ൽ ഒ​ന്നി​ച്ച്’ എ​ന്ന പേ​രി​ലു​ള്ള സം​ഗീ​ത​പ​രി​പാ​ടി.

കേ​ര​ള​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സാ​ണ് പ്ര​ശ​സ്ത കീ​ബോ​ർ​ഡി​സ്റ്റ് സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ അ​ക​ന്പ​ടി​യോ​ടെ ‘ദൈ​വ​സ്നേ​ഹം വ​ർ​ണി​ച്ചി​ടാ​ൻ വാ​ക്കു​ക​ൾ പോ​രാ......’ ‘ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ർ​വ​രും ...’ എ​ന്നീ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്.

സ്നേ​ഹ​വും സൗ​ഹൃ​ദ​വും ദൈ​വ​ഭ​ക്തി​യും നി​റ​ഞ്ഞ ഈ ​ഗാ​ന​ങ്ങ​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. മ​ത​സൗ​ഹൃ​ദ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ഒ​രു​ക്കി​യ പ​രി​പാ​ടി മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി.

ച​ട​ങ്ങി​നി​ടെ കു​ട്ടി​ക​ളു​ടെ സം​ഘ​ത്തോ​ടൊ​പ്പം മാ​ർ​പാ​പ്പ​യും സം​ഗീ​ത​നി​മി​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. സം​സ്കൃ​തം, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കി​യ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ ‌അ​വ​സാ​ന​നി​മി​ഷ​മാ​ണു മ​ല​യാ​ള ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​പാ​പ്പ​യ്ക്കു മു​ന്നി​ൽ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് മ​ല​യാ​ളി എ​ന്ന​പേ​രി​ല്‍ അ​ഭി​മാ​ന​നി​മി​ഷ​മാ​യി​രു​ന്നു​വെ​ന്ന് സ്റ്റീ​ഫ​ന്‍ ദേ​വ​സി പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ പി​താ​വ് യേ​ശു​ദാ​സും വ​ത്തി​ക്കാ​നി​ല്‍ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി വി​ജ​യ് യേ​ശു​ദാ​സ് പ​റ​ഞ്ഞു. ആ ​ശ​ബ്‌​ദ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ന്നി​ലൂ​ടെ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര കൂ​ട്ടാ​യ്മ​യാ​യ ഗി​വ് ലൈ​ഫ് ഫൗ​ണ്ടേ​ഷ​നി​ലെ ഡോ. ​ബാ​ര്‍​ട് ഫി​ഷ​റും ഡോ. ​സ​ഞ്ജ​ന ജോ​ണു​മാ​ണ് സം​ഗീ​ത​പ​രി​പാ​ടി​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ മ​ത​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ സ​ദ​സി​ലു​ണ്ടാ​യി​രു​ന്നു.

‘നോ​സ്ത്ര എ​ത്താ​ത്തെ’​യ്ക്കു പ്ര​സ​ക്തി​യേ​റു​ന്നു: മാ​ർ​പാ​പ്പ

സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ, ‘നോ​സ്ത്ര എ​ത്താ​ത്തെ’ എ​ന്ന ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ രേ​ഖ ആ​ധു​നി​ക സ​മൂ​ഹ​ത്തി​ലും മു​ൻ​കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഏ​റെ പ്ര​സ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.

മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ​ക്കു പ്ര​ത്യാ​ശ​യു​ടെ വി​ത്തു​പാ​കു​ക​യാ​ണ് ‘നോ​സ്ത്ര എ​ത്താ​ത്തെ’ ചെ​യ്ത​ത്. ഇ​ന്ന് മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും സ​മാ​ധാ​ന​വും തു​ട​ങ്ങി വി​വി​ധ ഫ​ല​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്നു​ണ്ട്.

നി​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഇ​താ​ണു വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ മ​ത​നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും വ​ത്തി​ക്കാ​നി​ലേ​ക്കു​ള്ള ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രെ ചൂ​ണ്ടി​ക്കാ​ട്ടി മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

മാ​ന​വി​ക​ത​യ്ക്ക് പ്ര​ത്യാ​ശ പ​ക​ർ​ന്നു​കൊ​ണ്ട് മു​ന്നോ​ട്ടു പോ​കാ​ൻ മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു.

ന​ന്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പാ​ത​യി​ൽ ഒ​രു​മി​ച്ച് മു​ന്നേ​റാ​മെ​ന്ന് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മ​താ​ന്ത​ര സം​വാ​ദ കാ​ര്യാ​ല​യ​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് പ​റ​ഞ്ഞു.

ക്രൈ​സ്ത​വ ഐ​ക്യ​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​ൻ വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ കു​ർ​ട്ട് കോ​ഹ്, വി​വി​ധ മ​ത​ങ്ങ​ളു​ടെ​യും ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Vijay Yesudas Stephen Devasi Vatican

Recent News

Up