അബുദാബി: വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രൊവിൻസ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. "ഒരുവട്ടം കൂടി' എന്ന പേരിൽ നടന്ന പരിപാടി ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി ഉദ്ഘാടനം ചെയ്തു.
അബുദാബി പ്രസിഡന്റ് ഷരീഫ് അഞ്ചൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എൻആർകെ ഫോറം ഗ്ലോബൽ അധ്യക്ഷൻ ഇ.എ. ഹക്കീം, ക്രിസ്റ്റഫർ വർഗീസ് (ഗ്ലോബൽ സെക്രട്ടറി), ശശി ആർ. നായർ (ഗ്ലോബൽ ട്രഷറർ), അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൺ തളച്ചല്ലൂർ, പ്രോഗ്രാം കൺവീനർ മനോജ് ശങ്കർ എന്നിവർ ആശംസകൾ നേർന്നു.

അനില ഷബീറിന്റെ നേതൃത്വത്തിൽ വനിതകൾ പൂക്കളം ഒരുക്കി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ മുൻനിർത്തി റാക്കോ ജനറൽ ട്രാൻസ്പോർട്ടിംഗ് എംഡി ജയപ്രകാശ്, ഡോ. ജയപാൽ, ഇ. എ. ഹക്കീം, എം.എം. ഷബീർ എന്നിവരെ പൊന്നാട നൽകി ആദരിച്ചു.
മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിൽ മനോജ് ശങ്കർ, ബിജു ശ്രീവരാഹം, ഷിജു പ്രിയേടം, സിബിൻ ചുനക്കര, ഷംല, ആൻസി, ജോൺസൺ തളച്ചല്ലൂർ, അശ്വിൻ ബിജു, ഗായകൻ വിഷ്ണു രാജ് തുടങ്ങിയവരുടെ സംഗീതപരിപാടി അസുര ട്രൂപ്പിന്റെ ചെണ്ടമേളം, കുട്ടികളുടെ സെമി ക്ലാസിക്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി.
ഷിജു പ്രീയേടം പരിപാടികൾക്ക് നേതൃത്വം നൽകി.