x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്സിം​ഗ് രം​ഗ​ത്തെ സ​മ​ർ​പ്പ​ണ​ത്തി​നും സ​മൂ​ഹ സേ​വ​ന​ത്തി​നും ആ​ദ​ര​വു​മാ​യി ഡ​ബ്ല്യു​എം​സി


Published: January 13, 2026 11:53 AM IST | Updated: January 13, 2026 11:55 AM IST

ടെ​ക്സ​സ്: ന​ഴ്സിം​ഗ് രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി ന​ൽ​കി​യ സ​മ​ർ​പ്പി​ത സേ​വ​ന​ങ്ങ​ളും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങ് സ്റ്റാ​ഫോ​ർ​ഡ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ന്നു.

ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് ക​മ്മ്യൂ​ണി​റ്റി​യു​ടെ അ​ഭി​മാ​ന​മാ​യ ഐ​നാ​ഗ് മു​ൻ പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ തോ​മ​സി​നെ​യും ഐ​നാ​ഗ് മു​ൻ പ്ര​സി​ഡ​ന്‍റും മാ​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ മേ​രി തോ​മ​സി​നെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

ന​ഴ്സിം​ഗ് രം​ഗ​ത്തെ മ​ഹ​ത്താ​യ സാ​ന്നി​ധ്യ​മാ​യ മ​റി​യാ​മ്മ തോ​മ​സ് രോ​ഗി പ​രി​ച​ര​ണ​ത്തി​ലും നേ​തൃ​ത്വ​ത്തി​ലും ന​ൽ​കി​യ ഉ​ന്ന​ത​മാ​യ സം​ഭാ​വ​ന​ക​ളാ​ണ് ഈ ​ആ​ദ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

ന​ഴ്സിം​ഗ് സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ആ​രോ​ഗ്യ രം​ഗ​ത്ത് മേ​രി തോ​മ​സ് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു.

 

K-Rail Survey

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന പാ​ര​മ്പ​ര്യ​വും ആ​രോ​ഗ്യ രം​ഗ​ത്തെ നി​ർ​ണാ​യ​ക പ​ങ്കും എ​ടു​ത്തു​പ​റ​ഞ്ഞു. ന​ഴ്സു​മാ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സ്റ്റീ​ഫ​ൻ, പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ലാ​ൽ അ​ബ്ര​ഹാം, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യൂ, മി​സൂ​രി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പൊ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ, ഐ​നാ​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട്ട​ൻ, മാ​ഗ് പ്ര​സി​ഡ​ന്‍റ് റോ​യ് മാ​ത്യു, ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ഡോ. ​ഷി​ബു സാ​മു​വ​ൽ, പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ, വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ല​ക്ഷ്മി പീ​റ്റ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ൾ, ന​ഴ്സിം​ഗ് സം​ഘ​ട​നാ നേ​താ​ക്ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ന​ഴ്സിം​ഗ് മേ​ഖ​ല​യെ ആ​ദ​രി​ക്കു​ന്ന ഈ ​ച​ട​ങ്ങ് ഹ്യൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് ക​മ്മ്യൂ​ണി​റ്റി​ക്ക് അ​ഭി​മാ​ന നി​മി​ഷ​മാ​യി മാ​റി.

Tags : World Malayalee Council WMC Texas USA

Recent News

Up