x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ "ആ​ർ​ദ്രം 2026' ഗ്ലോ​ബ​ൽ സം​ഗ​മം 25ന്


Published: February 12, 2026 10:11 AM IST | Updated: February 12, 2026 10:11 AM IST

തി​രു​വ​ന​ന്ത​പു​രം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സം​ഘ​ടി​പ്പി​ക്കു​ന്ന "ആ​ർ​ദ്രം 2026' സേ​വ​ന​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും മി​ക​വി​ന്‍റെ​യും ആ​ഗോ​ള സം​ഗ​മം ഈ ​മാ​സം 25ന് ​തി​രു​വ​ന​ന്ത​പു​രം മാ​സ്കോ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി നേ​താ​ക്ക​ളെ​യും സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ പ്ര​മു​ഖ​രെ​യും ഒ​രു​മി​പ്പി​ക്കു​ന്ന മ​ഹാ​സം​ഗ​മ​മാ​ണി​ത്. കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, ജെ. ​ചി​ഞ്ചു റാ​ണി, എം​എ​ൽ​എ​മാ​രാ​യ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, അ​നൂ​പ് ജേ​ക്ക​ബ്, പി. ​ഉ​ബൈ​ദു​ള്ള, മു​ൻ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്, നോ​ർ​ക റൂ​ട്ട്‌​സ് സി​ഇ​ഒ അ​ജി​ത് കൊ​ല്ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 100 അ​ർ​ഹ​രാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും ഒ​രു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി 25 ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം 25ന് ​ച​ട​ങ്ങി​ൽ ന​ട​ക്കും. ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ യോ​ഗ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഹെ​ൽ​ത്ത്‌​കെ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ, ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, വ​നി​താ ഫോ​റം ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം, ഫെ​ല്ലോ​ഷി​പ്പ്, ഡി​ന്ന​ർ, നെ​റ്റ്‌​വ​ർ​ക്കിം​ഗ്, വാ​ക്ക​ത്തോ​ൺ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ടാ​ക്ക​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ട്ര​ഷ​റ​ർ സ​ണ്ണി ജി. ​വെ​ളി​യ​ത്ത്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ) ജെ​യിം​സ് കൂ​ടാ​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി. ​പി. വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ഇ​ന്ത്യ റീ​ജി​യ​ണും ട്രാ​വ​ൻ​കൂ​ർ പ്രൊ​വി​ൻ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന​തും സേ​വ​ന-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ ഈ ​മ​ഹാ​സം​ഗ​മ​ത്തി​ൽ വ​ലി​യ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ടാ​ൽ അ​റി​യി​ച്ചു.

 

Tags : World Malayali Council Global Conference A. N. Shamseer

Recent News

Up