x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​സ്‌​മെ​ൻ ക്ല​ബ് ഓ​ഫ് ന്യൂ​യോ​ർ​ക്ക് റോ​ക്‌​ലാ​ൻ​ഡ് ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

അ​ല​ക്സ് തോ​മ​സ്
Published: December 30, 2025 04:12 PM IST | Updated: December 30, 2025 04:12 PM IST

ന്യൂ​യോ​ർ​ക്ക്: വൈ​സ്‌​മെ​ൻ ക്ല​ബ് ഓ​ഫ് ന്യൂ​യോ​ർ​ക്ക് - റോ​ക്‌​ലാ​ൻ​ഡ് ചാ​പ്റ്റ​റിന്‍റെ ഉ​ദ്ഘാ​ട​നം ഓ​റ​ഞ്ച്ബ​ർ​ഗി​ലെ സി​ത്താ​ർ പാ​ല​സ് റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്നു.

സ്പോ​ൺ​സ​റിം​ഗ് ക്ല​ബാ​യ വെ​സ്റ്റ്ചെ​സ്റ്റ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ, വൈ​സ്‌​മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യു​എ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കാ​ഞ്ച​മ​ല​യും മു​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷാ​ജു സാ​മും ചേ​ർ​ന്ന് പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും പി​ൻ അ​ണി​യി​ക്കു​ക​യും ചെ​യ്തു.

ക്ല​ബി​ന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി എ​ൻ​ക്ലേ​വ് പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​യെ​യും സെ​ക്ര​ട്ട​റി​യാ​യി അ​ല​ക്സ് തോ​മ​സി​നെ​യും ട്ര​ഷ​റ​റാ​യി നോ​ഹ ജോ​ർ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

K-Rail Survey K-Rail Survey K-Rail Survey

പ്ര​സ്തു​ത യോ​ഗ​ത്തി​ൽ 19 ചാ​ർ​ട്ടേ​ഡ് അം​ഗ​ങ്ങ​ളും സ​ത്യ​വാ​ച​കം ചൊ​ല്ലി ക്ല​ബി​ന്‍റെ ഭാ​ഗ​മാ​യി. ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ബി​ൽ വെ​ബ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പു​തി​യ ക്ല​ബി​ന് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും അ​തോ​ടൊ​പ്പം ക്ല​ബ് അം​ഗ​ത്വം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ മാ​ർ​ക്ക് സെ​വ​ൻ​സ​ണും ത​ദ​വ​സ​ര​ത്തി​ൽ വൈ​സ്‌​മെ​ൻ അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

അ​മേ​രി​ക്ക​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കാ​ഞ്ച​മ​ല വൈ ​സ​ർ​വീ​സ് ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു. മു​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷാ​ജു സാ​മം പു​തി​യ ക്ല​ബി​ന് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്നു.

കൂ​ടാ​തെ വൈ​സ്‌​മെ​ൻ യു​എ​ൻ പ്ര​തി​നി​ധി സി​ബി ഡേ​വി​ഡ്, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ഷാ​ജി സ​ഖ​റി​യ എ​ന്നി​വ​രും പു​തി​യ ക്ല​ബി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഭം​ഗി​യോ​ടെ​യും വി​ശ്വ​സ്ത​ത​യോ​ടെ​യും നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി അ​ല​ക്സ് തോ​മ​സ് ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് ഷാ​ജി ജോ​സ​ഫ് സ്വ​ന്തം ശൈ​ലി​യി​ൽ ന​ട​ത്തി​യ ഗാ​നാ​ലാ​പ​നം പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

Tags : ys men club newyork rockland chapter usa

Recent News

Up