Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidate

തൊടുപുഴയില്‍ പി.ജെ. ജോസഫ് അങ്കത്തിനിറങ്ങും

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​ജെ.​ജോ​സ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ​യും തൊ​ടു​പു​ഴ​യി​ല്‍നി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്ന് ഉ​റ​പ്പാ​യി.

മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന് അ​ഭ്യൂ​ഹം നി​ല​നി​ല്‍ക്കെ​യാ​ണ് പി.​ജെ. ത​ന്‍റെ സ്ഥാ​നാ​ര്‍ഥിത്വം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ട​ത്.​

മു​തി​ര്‍ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ ഇ​ദ്ദേ​ഹം മ​ല്‍സ​ര​രം​ഗ​ത്തു​വ​രു​ന്ന​ത് യു​ഡി​എ​ഫി​ന് പൊ​തു​വേ ഗു​ണം​ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് വീ​ണ്ടും മ​ല്‍സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

12-ാം ത​വ​ണ​യാ​ണ് പി.​ജെ.​ തൊ​ടു​പു​ഴ​യി​ല്‍നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍സ​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. അ​തേ സ​മ​യം പാ​ര്‍ട്ടി മ​ല്‍സ​രി​ക്കു​ന്ന മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍ഥി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കോ​ണ്‍ഗ്ര​സു​മാ​യി ന​ട​ത്തു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​ക​ള്‍ക്കു ശേ​ഷ​മാ​കും ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ത്തി​ലെ​ത്തു​ക.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നാ​യു​ള്ള സ്ക്രീ​നിം​ഗ് ക​മ്മി​റ്റി എം​പി​മാ​ർ അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം ഇ​ന്ന് കേ​ൾ​ക്കും.

എ.​കെ. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യി അ​ധ്യ​ക്ഷ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ മി​സ്ത്രി​യെ ക​ണ്ടി​രു​ന്നി​ല്ല.

വി​വി​ധ ത​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് ശേ​ഷം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ മാ​ന​ദ​ണ്ഡം അ​ട​ക്കം സ​മി​തി തീ​രു​മാ​നി​ക്കും. ര​ണ്ടു ദി​വ​സം കേ​ര​ള​ത്തി​ൽ ത​ങ്ങു​ന്ന സ​മി​തി അം​ഗ​ങ്ങ​ൾ വീ​ണ്ടും കേ​ര​ള​ത്തി​ൽ എ​ത്തും. ര​ണ്ടു ഘ​ട്ട​മാ​യി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മം.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ലീ​ഗ് യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. മൂ​ന്ന് ടേം ​ന​യം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണാ​യ​ത്തി​ൽ വി​ജ​യ സാ​ധ്യ​ത മാ​ത്രം ആ​ക​ണം മാ​ന​ദ​ണ്ഡ​മെ​ന്നും ഫി​റോ​സ് പ്ര​തി​ക​രി​ച്ചു.

Kerala

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; വി​ജ​യം മാ​ത്രം മു​ഖ്യം: അ​മി​ത് ഷാ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്പോ​​​ൾ വി​​​ജ​​​യ​​​മാ​​​ക​​​ണം മു​​​ഖ്യ​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന ബി​​​ജെ​​​പി കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണു അ​​​മി​​​ത് ഷാ നേ​​​താ​​​ക്ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​റ്റം സം​​​ഭ​​​വി​​​ച്ചേ മ​​​തി​​​യാ​​​കൂ​​​വെ​​​ന്നു പ​​​റ​​​ഞ്ഞ ഷാ ​​​ഇ​​​പ്പോ​​​ൾ അ​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ക​​​ഠി​​​ന​​​പ്ര​​​ത​​​യ്നം ചെ​​​യ്താ​​​ൽ അ​​​സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നും കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ൽ നേ​​​താ​​​ക്ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ മ​​​ത്സ​​​രി​​​ക്കാ​​​ൻ പോ​​​ക​​​രു​​​ത്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി എ​​​ങ്ങ​​​നെ​​​യാ​​​ണോ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നു ക​​​ണ്ടു​​​പ​​​ഠി​​​ക്ക​​​ണം. ഇ​​​വി​​​ടെ​​​യും ആ ​​​രീ​​​തി തു​​​ട​​​ർ​​​ന്നാ​​​ൽ 2030ൽ ​​​ബി​​​ജെ​​​പി​​​ക്ക് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രാ​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ളോ​​​ടു അ​​​മി​​​ത് ഷാ വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​ർ പാ​​​ർ​​​ട്ടി ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽ നി​​​ന്ന് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും അ​​​മി​​​ത് ഷാ കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി രം​​​ഗ​​​വും സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ര​​​ണ്ടാ​​​യി കാ​​​ണ​​​ണം. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ പാ​​​ർ​​​ട്ടി നേതൃസ്ഥാ​​​നം ഒ​​​ഴി​​​യ​​​ണം.

ചെ​​​റു​​​പ്പ​​​ക്കാ​​​രെ ഈ ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേക്കു കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും അ​​​മി​​​ത് ഷാ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു ഷാ ​​​പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം.
കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ, പി.​​​കെ.​​​ കൃ​​​ഷ്ണ​​​ദാ​​​സ്, എം.​​​ടി.​​​ ര​​​മേ​​​ശ്, ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ എ​​​ന്നീ പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ൾ മ​​​ത്സ​​​രി​​​ക്കും.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നേ​​​ര​​​ത്തേ ത​​​ന്നെ തീ​​​രു​​​മാ​​​നി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്നാ​​​ണു ബി​​​ജെ​​​പി ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​നു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം. ഇ​​​ക്കാ​​​ര്യ​​​വും കോ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ അ​​​മി​​​ത് ഷാ സൂ​​​ചി​​​പ്പി​​​ച്ചു.

ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​മി​​​ത് ഷാ വീ​​​ണ്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെത്തും. ഇ​​​തി​​​നി​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി ഈ ​​​മാ​​​സം ത​​​ന്നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​ങ്ങ​​​നെ​​​വ​​​ന്നാ​​​ൽ മോ​​​ദി​​​യും ഷാ​​​യും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ബി​​​ഡി​​​ജെഎസിനോ​​​ടു കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കാ​​​ൻ അ​​​മി​​​ത് ഷാ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി നി​​​ര​​​ന്ത​​​രം ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ കൂ​​​ടി ശ​​​ക്തി മു​​​ന്ന​​​ണി​​​ക്കാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു വി​​​വ​​​രം.

Kerala

ദ​യ​വാ​യി ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത് ; സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ത​ള്ളി കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​ട്ടി​യൂ​ർ​ക്കാ​വ് തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. പു​റ​ത്തു​വ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ സു​രേ​ന്ദ്ര​ൻ ത​ള്ളി​യി​ട്ടു​ണ്ട്.

ഒ​രു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ആ​രോ​ടും ഈ ​നി​മി​ഷം വ​രെ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു. ഒ​രു​പാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ തോ​റ്റി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്ന പോ​സ്റ്റി​ൽ മ​ത്സ​രി​ച്ച​തെ​ല്ലാം പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ കു​റി​ച്ചു.

ദ​യ​വാ​യി ത​ന്‍റെ പേ​ര് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

Kerala

ഇത്തവണ മത്സരത്തിനിറങ്ങുമോ? നിലപാട് വ്യക്തമാക്കി നടൻ മുകേഷ്

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു വീണ്ടും ജനവിധി തേടാൻ എം. മുകേഷ് എംഎൽഎക്കു താത്പര്യമില്ല. സിനിമയിൽ സജീവമാകാനാണ് ഇഷ്ടമെന്ന് അദ്ദേഹം ദീപിക ഒാൺലൈനിനോടു പറഞ്ഞു. സിനിമയിൽനിന്നുള്ള അവസരം കുറയുന്നതും തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽപോലും മത്സരിച്ചതു പാർട്ടിയുടെ താൽപര്യം കൊണ്ടുമാത്രമാണെന്നു അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കാനുള്ള സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇക്കുറി പാർട്ടിനിലപാടും മുകേഷിന് അനുകൂലമാകാൻ സാധ്യതയില്ല. മുകേഷ് മത്സരരംഗത്തേക്കു വന്നില്ലെങ്കിൽ സിപിഎം ആക്ടിംഗ് സെക്രട്ടറി ജയമോഹൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി.കെ. ഗോപൻ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം തുടങ്ങിയവരുടെ പേരുകൾ സജീവമാണ്.

സിപിഎം അനുഭാവിയായിരുന്ന എം. മുകേഷിനെ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പി.കെ. ഗുരുദാസനു പകരം കൊല്ലം മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016ലെ ഇടതുതരംഗത്തിൽ കൊല്ലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ സൂരജ് രവിയെ പരാജയപ്പെടുത്തി ആദ്യമായി സിപിഎം ടിക്കറ്റിൽ നിയമസഭാംഗമായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റീൽനിന്നു മത്സരിച്ച മുകേഷ് കൊല്ലം ഡിസിസി പ്രസിഡന്‍റായിരുന്ന ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്‍റ് മണ്ഡലത്തിൽനിന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പി നേതാവും സിറ്റിംഗ് എംപിയുമായ എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്‍റെ മകനായ മുകേഷ് കൊല്ലം ജില്ലയിലെ പട്ടത്താനം സ്വദേശിയാണ്. 1982ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു സജീവമായി. 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയ താരമാക്കിയത്.

Kerala

മാണി സി. കാപ്പന്‍ - ജോസ് കെ. മാണി - ഷോണ്‍ ജോര്‍ജ് പോരാട്ടത്തിനു പാലാ വേദിയാകും

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം മാ​ണി സി. ​കാ​പ്പ​നും ജോ​സ് കെ. ​മാ​ണി​യും ഷോ​ണ്‍ ജോ​ര്‍​ജും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​യേ​ക്കും. സി​റ്റിം​ഗ് എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന്‍ താ​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​ലേ​ക്ക് ആ​രു വ​ന്നാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും തു​ട​ര്‍​ന്ന് പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ല​ട​ക്കം ഭ​ര​ണം യു​ഡി​എ​ഫി​നു ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ലും മാ​ണി സി. ​കാ​പ്പ​ന്‍ സ​ജീ​വ​മാ​യി​രു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി​യും പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം 13 ​സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റു വ​ച്ചു​മാ​റ്റ​വും മ​റ്റും ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ജോ​സ് കെ.​മാ​ണി​യു​ടെ സൂ​ച​ന.

മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന​യി​ല്‍ പാ​ലാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി​യ ജോ​സ് കെ.​മാ​ണി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ ന​ട​ന്ന തി​രു​നാ​ളി​ലും ളാ​ല​ത്തു​ത്സ​വ​ത്തി​ലും മ​റ്റും സ​ജീ​വ​മാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി. കൂ​ടാ​തെ പാ​ലാ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം, ​സി​പി​എം, സി​പി​ഐ നേ​തൃ​ത്വ​വു​മാ​യും ജോ​സ് കെ.​മാ​ണി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​യി​ല്‍ ഒ​രു വി​വാ​ഹ ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ദീ​ര്‍​ഘ​നേ​രം ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സൗ​ഹൃ​ദ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ മു​ഖ്യ​മാ​യും ച​ര്‍​ച്ച.

ക​ഴി​ഞ്ഞ ത​വ​ണ പാ​ലാ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ല്‍ ഇ​ത്ത​വ​ണ ക​ടു​ത്തു​രു​ത്തി​യി​ലേ​ക്ക് ജോ​സ് കെ ​മാ​ണി മാ​റു​മെ​ന്ന് വ​ലി​യ രീ​തി​യി​ല്‍ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ലാ​യി​ല്‍ ത​ന്നെ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി​യും കേ​ര​ള കോ​ണ്‍​ഗ്ര​സും എ​ത്തി​യ​താ​യാ​ണ് സൂ​ച​ന.

ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മ​ല്ലെ​ങ്കി​ലും പാ​ലാ​യി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത അ​നു​യാ​യി​യു​മാ​യ ഷോ​ണ്‍ ജോ​ര്‍​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ഷോ​ണി​നു ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കി.

പൂ​ഞ്ഞാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​രി​ട​ത്തു മ​ത്സ​രി​ക്കാ​നാ​ണ് ഷോ​ണി​നോ​ട് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഷോ​ണ്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന​പ്പോ​ള്‍ ഡി​വി​ഷ​ന്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന മേ​ലു​കാ​വ്, ത​ല​നാ​ട്, മൂ​ന്നി​ല​വ്, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളും മു​മ്പ് പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​ങ്ങാ​നം, ക​ട​നാ​ട് പ​ഞ്ചാ​യ​യ​ത്തു​ക​ളും ഇ​പ്പോ​ള്‍ പാ​ലാ മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ത് ഷോ​ണി​നു അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ഷോ​ണ്‍ ജോ​ര്‍​ജ് ഇ​തി​നോ​ട​കം പാ​ലാ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. മാ​ണി സി. ​കാ​പ്പ​നും ജോ​സ് കെ.​മാ​ണി​യും ഷോ​ണ്‍ ജോ​ര്‍​ജും മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യാ​ല്‍ കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​മാ​യി പാ​ലാ മാ​റും. ഒ​പ്പം ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​കും പാ​ലാ സാ​ക്ഷ്യം വ​ഹി​ക്കു​ക. രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണ​വും സ​മു​ദാ​യ വോ​ട്ടു​ക​ളും ഒ​ക്കെ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്നു പോ​ലും പ​റ​യാ​ന്‍ വ​യ്യാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും മ​ത്സ​രം.

Kerala

'മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലംതൊടാതെ തോല്പിച്ചിരിക്കും': നാദാപുരത്ത് വീണ്ടും പോസ്റ്റർ

കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസിന്‍റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.

"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്‍റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.

ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്‍റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Kerala

ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണം: ജോസഫ് ടാജറ്റ്

തൃശൂർ: മുസ്‌ലിം ലീഗിന്‍റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ ലഭിക്കണമെന്ന ആവശ്യമുയർത്തി തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ടാജറ്റിന്‍റെ പ്രതികരണം.

മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. കോൺഗ്രസ് സ്ഥാനാർഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

പ്രാദേശികമായി പാർട്ടി പ്രവർത്തകർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ യുഡിഎഫിന്‍റെ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ ജോസഫ് ടാജറ്റ്, ഇതിൽ മുസ്‌ലിം ലീഗിനെ പിണക്കാൻ തയാറല്ലെന്നും വ്യക്തമാക്കി.

Kerala

അ​രു​വി​ക്ക​ര​യി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു. ചെ​റി​യ​കോ​ണി സ്വ​ദേ​ശി വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ (59)ആ​ണ് മ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ​മ്പൂ​ർ വാ​ർ​ഡി​ലാണ് വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ത് മ​ക​ൻ ക​ണ്ട​തോ​ടെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. മ​ണ​മ്പൂ​രി​ൽ വി​ജ​യി​ച്ച​ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥിയാ​ണ്. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

District News

മ​ന​പൂ​ര്‍​വം തോ​ല്‍​പ്പി​ച്ചു;  മ​യ്യ​ന്നൂ​രി​ലെ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​രാ​ജ​യം ച​ര്‍​ച്ച​യാ​കു​ന്നു

 

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച സി​പി​എം വ​ട​ക​ര ഏ​രി​യാ ക​മ്മി​റ്റി അം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സി​ന്‍റെ തോ​ല്‍​വി പാ​ര്‍​ട്ടി​ക്ക് ക്ഷീ​ണ​മാ​യി. കൃ​ഷ്ണ​ദാ​സി​നെ ആ​സൂ​ത്രി​ത​മാ​യി തോ​ല്‍​പി​ച്ച​താ​ണോ എ​ന്ന സം​ശ​യം അ​ണി​ക​ളി​ല്‍ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് വ്യാ​പ​ക ച​ര്‍​ച്ച​യാ​ണ് ന​ട​ക്കു​ന്ന​ത്.


ഇ​രു​പ​താം വാ​ര്‍​ഡാ​യ മ​യ്യ​ന്നൂ​ര്‍ സൗ​ത്തി​ല്‍ മ​ത്സ​രി​ച്ച പി.​കെ.​കൃ​ഷ്ണ​ദാ​സ് മൂ​ന്ന് വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കൃ​ഷ്ണ​ദാ​സി​ന് 600 വോ​ട്ടും യു​ഡി​എ​ഫി​ലെ പു​ത്ത​ല​ത്ത് ഇ​ബ്രാ​യി​ക്ക് 603 വോ​ട്ടു​മാ​ണ് കി​ട്ടി​യ​ത്.
മേ​മു​ണ്ട ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്ന പി.​കെ.​കൃ​ഷ്ണ​ദാ​സ് വി​ര​മി​ച്ച ശേ​ഷം മു​ഴു​വ​ന്‍ സ​മ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​ണ്. വ​ട​ക​ര ഏ​രി​യാ ക​മ്മി​റ്റി​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ​യാ​ണ് വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് പാ​ര്‍​ട്ടി ക​ണ്ടു​വ​ച്ചി​രു​ന്ന​ത്. നേ​തൃ​ത്വം പ​ല​ത​വ​ണ നി​ര്‍​ബ​ന്ധി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​ന്‍ തയാ​റാ​യ​ത്.


അ​തി​നി​ടെ കൃ​ഷ്ണ​ദാ​സ് മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടി​ല്‍ എ​തി​ര്‍​പ് ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​ാര​ണം ന​ട​ന്നി​രു​ന്നു. ഇ​താ​ണ് അ​ദ്ദേ​ഹ​ത്തെ തോ​ല്‍​പി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​ത്തി​നു അ​ടി​സ്ഥാ​ന​മാ​യി പ​റ​യു​ന്ന​ത്.


വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച കൃ​ഷ്ണ​ദാ​സി​ന് 600 വോ​ട്ട് കി​ട്ടി​യ​പ്പോ​ള്‍ ബ്ലോ​ക്കി​ലെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് കി​ട്ടി​യ വോ​ട്ട് വ്യ​ത്യ​സ്ത​മാ​യ​തും മ​ന​പൂ​ര്‍​വം തോ​ല്‍​പി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് ബ​ലം പ​ക​രു​ന്നു.


ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക്ക് ഈ ​വാ​ര്‍​ഡി​ല്‍ നി​ന്ന് 22 വോ​ട്ട് അ​ധി​കം കി​ട്ടി​യി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കും ഇ​തേ അ​വ​സ്ഥ​യാ​ണ്. പാ​ര്‍​ട്ടി ക​ണ​ക്ക് പ്ര​കാ​രം എ​ണ്‍​പ​തി​ന​ടു​ത്ത് വോ​ട്ടി​ന് കൃ​ഷ്ണ​ദാ​സ് ജ​യി​ക്കേ​ണ്ട​താ​യി​രു​ന്നു. അ​മ്പ​തോ​ളം വോ​ട്ട് മ​റി​ഞ്ഞെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ചി​ല​രു​ടെ നി​ഷേ​ധ വോ​ട്ടി​ലൂ​ടെ കൃ​ഷ്ണ​ദാ​സ് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്തം.

 

 

Kerala

ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ചു; മൂ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്

പാ​ല​ക്കാ​ട്: ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച മൂ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്. പാ​ല​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് അം​ഗം കാ​ജാ ഹു​സൈ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ദ്ദാം ഹു​സൈ​ന്‍, മു​ന്‍ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ന​വാ​സ് സു​ലൈ​മാ​ന്‍ എ​ന്നി​വ​രെ​യാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ​ദ്ദാം ഹു​സൈ​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ സ​ദ്ദാം ഹു​സൈ​ന്‍റെ വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ത്ഥി​ക്കെ​തി​രെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യി​രു​ന്നു.

Kerala

ത​ല​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മു​ൻ യു​ഡി​എ​ഫ് കൗ​ൺ​സി​ല​റും ഇ​ത്ത​വ​ണ​ത്തെ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന വി.​ആ​ർ. സി​നി അ​ന്ത​രി​ച്ചു.

സി​എം​പി നേ​താ​വാ​യ സി​നി ഇ​ക്കു​റി ഇ​ട​വ​ക്കോ​ട് വാ​ർ​ഡി​ൽ നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും 26 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​ന്ന​തി​ന്‍റെ പി​റ്റേ ദി​വ​സ​മാ​ണ് അ​ന്ത്യം.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു സി​നി. ശ്രീ​കാ​ര്യം ഇ​ളം​കു​ള​ത്തു​ള്ള കു​ടും​ബ​വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സി​നി​യു​ടെ മ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

Kerala

പൊട്ടിത്തെറിയിൽ സ്ഥാ​നാ​ര്‍​ഥി​യു​ടെ വ​ള​ര്‍​ത്തു​നാ​യ ച​ത്തു

കാ​​​സ​​​ര്‍​ഗോ​​​ഡ്: സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ വീ​​​ടി​​​നു​​​സ​​​മീ​​​പം സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് വ​​​ള​​​ര്‍​ത്തു​​​നാ​​​യ ച​​​ത്തു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ബ​​​ദി​​​യ​​​ഡു​​​ക്ക ഡി​​​വി​​​ഷ​​​ന്‍ സ്ഥാ​​​നാ​​​ര്‍​ഥി കും​​​ബ​​​ഡാ​​​ജെ കാ​​​ട​​​ര​​​ബ​​​ള്ളി​​​യി​​​ലെ പ്ര​​​കാ​​​ശ് കും​​​ബ​​​ഡാ​​​ജെ​​​യു​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പ് ദി​​​വ​​​സം രാ​​​വി​​​ലെ 6.45ഓ​​​ടെ​​​യാ​​​ണ് ഉ​​​ഗ്ര​​​ശ​​​ബ്ദ​​​ത്തോ​​​ടെ​​​യു​​​ള്ള സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

ശ​​​ബ്ദം​​​കേ​​​ട്ട് ആ​​​ളു​​​ക​​​ള്‍ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ത​​​ല​​​ത​​​ക​​​ര്‍​ന്ന നി​​​ല​​​യി​​​ല്‍ ച​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന പ്ര​​​കാ​​​ശി​​​ന്‍റെ വ​​​ള​​​ര്‍​ത്തു​​​നാ​​​യ​​​യെ ക​​​ണ്ട​​​ത്. സ​​​മീ​​​പ​​​ത്ത് പ​​​ന്നി​​​പ്പ​​​ട​​​ക്കം പോ​​​ലെ തോ​​​ന്നി​​​ക്കു​​​ന്ന മൂ​​​ന്നു സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ വേ​​​റെ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബ​​​ദി​​​യ​​​ഡു​​​ക്ക പോ​​​ലീ​​​സെ​​​ത്തി സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു. സം​​​ശ​​​യ​​​ത്തി​​​ന് വ​​​ഴി​​​വ​​​യ്ക്കു​​​ന്ന ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ദു​​​രൂ​​​ഹ​​​ത നീ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ബാ​​​ബു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

കോ​ഴി​ക്കോ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ കാ​റി​ന് നേ​രെ അ​ക്ര​മം

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ കാ​റി​ന് നേ​രെ അ​ക്ര​മം. ചെ​ക്യാ​ട് നാ​ലാം വാ​ർ​ഡ് കാ​ലി​ക്കൊ​ളു​മ്പി​ലാ​ണ് സം​ഭ​വം.

നാ​ലാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് നേ​താ​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ.​പി.​കു​മാ​ര​ന്‍റെ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്.

ത​നി​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ള്ള​താ​യി കാ​ണി​ച്ച് കെ.​പി. കു​മാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും വ​ള​യം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കു​മാ​ര​ന് ബൂ​ത്തി​ൽ സു​ര​ക്ഷ​യും ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു.

കാ​ലി​ക്കൊ​ളു​മ്പ് അ​ങ്ക​ണ​വാ​ടി​യി​ൽ പോ​ളിം​ഗ് അ​വ​സാ​നി​ച്ച ശേ​ഷം പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ പു​റ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ഒ​രു സം​ഘം ഇ​യാ​ൾ​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഇ​യാ​ളെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് കാ​റി‍​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് കു​മാ​ര​ന്‍റെ ആ​രോ​പ​ണം.

Kerala

ഏ​ഴ് ജി​ല്ല​ക​ളി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും; വ​ട​ക്കോ​ട്ട് വോ​ട്ടു​റ​പ്പി​ക്കാ​ൻ നെ​ട്ടോ​ട്ടം

കോ​ട്ട​യം: തെ​ക്ക​ൻ-​മ​ധ്യ കേ​ര​ള​ത്തി​ലെ ഏ​ഴ് ജി​ല്ല​ക​ളി​ൽ പോ​ളിം​ഗ് അ​വ​സാ​നി​ച്ച​തോ​ടെ മു​ന്ന​ണി​ക​ൾ കൂ​ട്ട​ലും കി​ഴി​ക്ക​ലും തു​ട​ങ്ങി. പോ​ളിം​ഗ് കു​റ​ഞ്ഞ​തും കൂ​ടി​യ​തും ത​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി വോ​ട്ടു തേ​ടി​യു​ള്ള നെ​ട്ടോ​ട്ട​ത്തി​നൊ​ടു​വി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​വ​സാ​ന വോ​ട്ടും മെ​ഷീ​നി​ൽ കു​ത്തി പ​ച്ച തെ​ളി​ഞ്ഞ​തോ​ടെ ഒ​രു ദീ​ർ​ഘ​നി​ശ്വാ​സ​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​ണി​ക​ൾ​ക്കും. യു​ദ്ധം ക​ഴി​ഞ്ഞ പ്ര​തീ​തി. വീ​ടു​ക​യ​റി​യും കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തും കു​ടും​ബ​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യും കാ​ടി​ള​ക്കി​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്ന​ത്. ഇ​ത്ര നാ​ളെ​ത്തെ തീ​വ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ല​മു​ണ്ടാ​യോ എ​ന്ന​റി​യാ​ൻ ഇ​നി മൂ​ന്നു​നാ​ൾ കാ​ക്ക​ണം.

തൊ​ഴി​ലും ബി​സി​ന​സും ഉ​പേ​ക്ഷി​ച്ച് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ത​ങ്ങ​ളെ സ​ഹാ​യി​ച്ച​വ​ർ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ന്ദി അ​ർ​പ്പി​ച്ചു​ള്ള പോ​സ്റ്റു​ക​ളും ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ട്ടു​തു​ട​ങ്ങി.

വാ​ർ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ഫ്ല​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യാ​ൻ അ​ണി​ക​ൾ​ക്കൊ​പ്പം ഇ​ന്നു മു​ത​ൽ രം​ഗ​ത്ത് ഇ​റ​ങ്ങു​മെ​ന്നും ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ വ്യ​ക്ത​മാ​ക്കി. ബ​ന്ധു​വീ​ടു​ക​ളും അ​യ​ൽ​പ​ക്ക​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ന​ന്ദി പ​റ​യാ​ൻ ഇ​നി സ​മ​യം ക​ണ്ടെ​ത്തു​മെ​ന്നും ചി​ല​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന റൗ​ണ്ട് ഓ​ട്ട​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. ചൊ​വ്വാ​ഴ്ച കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ എ​ല്ലാ​വ​രും നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ലാ​ണ്.

വ​ട​ക്കോ​ട്ടു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ലെ 1.53 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വ്യാ​ഴാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രാ​ണ് വ്യാ​ഴാ​ഴ്ച വി​ധി​യെ​ഴു​ന്ന​ത്.

470 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, 77 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഏ​ഴ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, 47 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, മൂ​ന്ന് കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടിം​ഗ്. 12,391 വാ​ർ​ഡു​ക​ളി​ലാ​യി 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 18,974 പു​രു​ഷ​ന്മാ​രും 20,020 സ്ത്രീ​ക​ളും.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 72.47 ല​ക്ഷം പു​രു​ഷ​ന്മാ​രും 80.92 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ​മാ​ർ. ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും ഏ​റെ​യു​ള്ള​ത്. 2,055 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള​ത്. ഇ​തി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തെ അ​പേ​ക്ഷി​ച്ച് മ​ല​ബാ​ർ ഭാ​ഗ​ത്തേ​ക്ക് മി​ക​ച്ച പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫും പി​ടി​ച്ച​ട​ക്കു​മെ​ന്ന് യു​ഡി​എ​ഫും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കു​മെ​ന്ന് എ​ൻ​ഡി​എ​യും ക​ണ​ക്കു​കൂ​ട്ടു​ന്നു.

Kerala

വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്തു; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: പു​ളി​ക്ക​ലി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ര്‍​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്തു. 16-ാം വാ‍​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി കെ.​ഒ. നൗ​ഫ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ക​ളു​ടെ വോ​ട്ടു ചേ​ർ​ക്കാ​ൻ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ നൗ​ഫ​ൽ മൂ​ന്നാം പ്ര​തി​യാ​ണ്.

എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലെ ജ​ന​ന തീ​യ​തി​യി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. 19-02-2007 എ​ന്ന ജ​ന​ന തീ​യ​തി 19-02-2006 എ​ന്ന് തി​രു​ത്തി​യാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ര്‍​ത്ത​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ 01-01-2025ന് 18 ​വ​യ​സ്സ് തി​ക​യ​ണ​മാ​യി​രു​ന്നു. കേ​സി​ൽ പെ​ൺ​കു​ട്ടി ഒ​ന്നാം പ്ര​തി​യും അ​ച്ഛ​ൻ ര​ണ്ടാം പ്ര​തി​യു​മാ​ണ്.

Kerala

ഒ​ളി​ച്ചോ​ടി​യ സ്ഥാ​നാ​ർ​ഥി ഹാ​ജ​ർ; ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം വി​ട്ടു കോ​ട​തി

ത​ല​ശേ​രി: വി​വാ​ദ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ടു​കൊ​ണ്ട് കാ​ണാ​താ​യ യു​ഡി​എ​ഫ് വ​നി​താ സ്ഥാ​നാ​ർ​ഥി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നോ​ടൊ​പ്പം കോ​ട​തി വി​ട്ട​യ​ച്ചു. ഇ​തോ​ടെ ന​വമാ​ധ്യ​മ​ങ്ങ​ളും രാ​ഷ്‌ട്രീ​യ​ പാ​ർ​ട്ടി​ക​ളും കൊ​ട്ടി​ഘോ​ഷി​ച്ച ഒ​ളി​ച്ചോ​ട്ട വി​വാ​ദ​ത്തി​നു വി​രാ​മ​മാ​യി.

ചൊ​ക്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യും മു​സ്‌​ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മാ​യ മേ​ക്കു​ന്ന് മ​ത്തി​പ്പ​റ​മ്പ് തൈ​പ്പ​റ​മ്പ​ത്ത് അ​റു​വ​യാ​ണ് (32) ചൊവ്വാഴ്ച വൈ​കു​ന്നേ​രം ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.

അ​റു​വ​യെ കാ​ണാ​നി​ല്ലെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൂ​ടെ പോ​യ​താ​യും കാ​ണി​ച്ച് മാ​താ​വ് ന​ജ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചൊ​ക്ലി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ആ​ൺസു​ഹൃ​ത്ത് വ​ലി​യാ​ണ്ടി പീ​ടി​ക തൊ​ണ്ടി​യി​ന്‍റ​വി​ട താ​ഴെ കു​നി​യി​ൽ റോ​ഷി​ത്തി​നോ​ടൊ​പ്പം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ അ​റു​വ​യെ രാ​ത്രി​യി​ൽ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​മ്പി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

മു​സ്‌​ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് പ​റ​ഞ്ഞു.

കാ​വി മു​ണ്ടു​ടു​ക്കു​ക​യും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ന​ട​ക്കു​ക​യും ചെ​യ്യാ​റു​ള്ള റോ​ഷി​ത്ത് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ന​ല്ല. റോ​ഷി​ത്തും കു​ടും​ബ​വും സി​പി​എം ആ​ണെ​ന്നും ഹ​രി​ദാ​സ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ വി​വാ​ഹ​ത്തി​ൽ മ​ക്ക​ളു​ള്ള യു​വ​തി ഒ​ളി​ച്ചോ​ട്ടം വി​വാ​ദ​മാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽനി​ന്നു വി​ട്ടുനി​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ വി​ഴി​ഞ്ഞം വാ​ർ​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ശ​നി​യാ​ഴ്ച രാ​ത്രി ഞാ​റ​വി​ള - ക​ര​യ​ടി​വി​ള റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.​ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡാ​യ പാ​യി​മ്പാ​ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ചു. യു​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടു​ന്ന സ്ഥാ​നാ​ര്‍​ത്ഥി വ​ട്ട​ത്ത് ഹ​സീ​ന(52) ഇ​ന്ന​ലെ രാ​ത്രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു വാ​ർ​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

 

Kerala

പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക്കു തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു

ചെ​​​റു​​​പു​​​ഴ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നാ​​​യ ക​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു. ചെ​​​റു​​​പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മൂ​​​ന്നാം വാ​​​ർ​​​ഡ് കോ​​​ലു​​​വ​​​ള്ളി​​​യി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ടി.​​​വി. പ്രി​​​യേ​​​ഷി​​​നാ​​​ണു ക​​​ടി​​​യേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​ടെ ക​​​ന്നി​​​ക്ക​​​ളം ഭാ​​​ഗ​​​ത്തെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സാ​​​ര​​​മാ​​​യ പ​​​രി​​​ക്കി​​​ല്ല. പ്രി​​​യേ​​​ഷ് പെ​​​രി​​​ങ്ങോം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സതേ​​​ടി.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ക​​​രി​​​വെ​​​ള്ളൂ​​​ർ ഡി​​​വി​​​ഷ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എ.​​​വി. ലേ​​​ജു​​​വും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​ക​​​രും പ്രി​​​യേ​​​ഷി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് മ​ൽ​സ​രി​ക്കു​ന്നു

 ന​ഴ്സിംഗ് മേ​ഖ​ല​യി​ലെ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ലും മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലെ സ്ഥി​ര സാ​ന്നി​ധ്യം എ​ന്ന നി​ല​യ്ക്കും സ​മൂ​ഹ​സേ​വ​ന​ത്തി​ലൂ​ടെ​യു​മാ​ണ് ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സു​പ​രി​ച​ത​യാ​യ​ത്. അ​ടു​ത്ത ടേ​മി​ലെ ഫൊ​ക്കാ​ന നാ​ഷണൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തെ​ത്തു​ന്ന ശോ​ശാ​മ്മ, ത​ന്‍റെ സ​മ്പ​ന്ന​മാ​യ അ​നു​ഭ​വ​വും പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​യാ​ണ്.


1974ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശോ​ശാ​മ്മ​യു​ടെ ജീ​വി​തം നി​ഷ്ഠ​യു​ടെ​യും അ​ധ്വാ​ന​ത്തി​ന്റെ​യും ക​ഥ​യാ​ണ്. റാ​ന്നി സെന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി​യും മൗ​ലാ​നാ ആ​സാ​ദ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് ജ​ന​റ​ൽ ന​ഴ്സി​ങും മി​ഡ്വൈ​ഫ​റി​യി​ൽ ഡി​പ്ലോ​മ​യും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ർ​വി​ൻ/​ജി.​ബി. പ​ന്ത് ഹോ​സ്പി​റ്റ​ൽ ( ന്യൂ​ഡ​ൽ​ഹി) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഴ്സാ​യി സേ​വ​ന​ത്തി​ന്‍റെ പു​തു അ​ധ്യാ​യം തു​റ​ന്നു.


ബ്രൂ​ക്ക്ലി​നി​ലെ സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജി​ൽ നി​ന്ന് ഹെ​ൽ​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദം നേ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് 1975 മു​ത​ൽ 1990 വ​രെ ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ലെ പാ​ർ​ക്ക​ർ ജ്യൂ​യി​ഷ് ആ​ശു​പ​ത്രി​യി​ൽ ഹെ​ഡ് ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് ക്വീ​ൻ​സ് വി​ല്ലേ​ജി​ലെ ക്രീ​ഡ്മോ​ർ സൈ​ക്യാ​ട്രി​ക് സെ​ന്‍ററിൽ സ്റ്റാ​ഫ് ന​ഴ്സാ​യി തു​ട​ങ്ങി ന​ഴ്സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ദ​വി​വ​രെ ഉ​യ​ർ​ന്ന് 2010ൽ ​വി​ര​മി​ച്ചു.


അ​മേ​രി​ക്ക​യി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലും ന​ഴ്സി​ങ് അ​സോ​സി​യേ​ഷ​നു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച ശോ​ശാ​മ്മ, ഇ​വി​ടു​ത്തെ ശ​ക്ത​മാ​യ സ്ത്രീ ​ശ​ബ്ദ​മാ​ണ്.


സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യം:

  1. ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക് (ഐ​നാ​നി)​ജ​ന​റ​ൽ സെ​ക്ര​ട്ട​റി: 20062010പ്ര​സി​ഡ​ന്റ്: 20112014 (ബെ​സ്റ്റ് ചാ​പ്റ്റ​ർ അ​വാ​ർ​ഡ് 201112)അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ: 20152018അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ: 2019 മു​ത​ൽ സ​ജീ​വം
    2. നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക (നൈ​ന)3ാം ബൈ​നി​യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ക​ൺ​വെ​ൻ​ഷ​ൻ (2012) ജ​ന​റ​ൽ ക​ൺ​വീ​ന​ർ
    3. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​വൈ​സ് പ്ര​സി​ഡന്‍റ്: 1985ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: 2008, 2009ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ്: 20122014
    4. ഫൊ​ക്കാ​ന​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ (201718)കോ​ചെ​യ​ർ ന​ഴ്സ​സ് ഫോ​റം, നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ​ചെ​യ​ർ മ​ങ്ക ബ്യൂ​ട്ടി പേ​ജ​ന്റ് (2018)ചെ​യ​ർ ഫ്ല​വ​ർ ഷോ (2018)
    5. ​ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോംഗ് ഐ​ല​ൻ​ഡ്വൈ​സ് പ്ര​സി​ഡ​ന്റ്: 2018ക​മ്മ​റ്റി മെം​ബ​ർ: 2019 മു​ത​ൽ സ​ജീ​വം
    6. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്ചെ​യ​ർ​പേ​ഴ്സ​ൺ, കേ​ര​ള ചാ​പ്റ്റ​ർ യു​എ​സ്എ വി​മ​ൻ​സ് ഫോ​റം: 2019 മു​ത​ൽ
    7.വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ​പി​ആ​ർ​ഒ (ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ): 2018-19വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ (ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ്): 2022 മു​ത​ൽ​വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് (അ​മേ​രി​ക്ക റീ​ജി​യ​ൻ): 2020-22വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ (അ​മേ​രി​ക്ക റീ​ജി‌‌യൺ): 2022 മു​ത​ൽ

    മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

    വൈ​സ് പ്ര​സി​ഡന്‍റ് കേ​ര​ള റി​സേ​ർ​ച്ച് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ർ​വീ​സ് ഇ​ങ്ക്അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ലി​റ്റ​റ​റി മാ​ർ​ക്ക​റ്റ് റി​വ്യൂ​എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കു​ന്നു​പ​റ​മ്പി​ൽ ഫൗ​ണ്ടേ​ഷ​ൻ∙

    ല​ഭി​ച്ചി​ട്ടു​ള്ള ബ​ഹു​മ​തി​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും

    ന​ഴ്സി​ങ് രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ന​ൽ​കി​യ അ​സാ​ധാ​ര​ണ സേ​വ​ന​ങ്ങ​ൾ​ക്ക് ശോ​ശാ​മ്മ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.1996, 2010 ഔ​ട്‍​സ്റ്റാ​ൻഡിംഗ് സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ, ക്രീ​ഡ്മൂ​ർ സൈ​ക്യാ​ട്രി​ക് സെ​ന്റ​ർ2018 ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ളേ​ച്ച​റിന്‍റെ അം​ഗീ​കാ​രം2009-2010 നൈ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്2011, 2013, 2017 ഐ​നാ​നി​യു​ടെ സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ2015 ഐ​നാ​നി എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം2021 ഡെ​യ്സി അ​വാ​ർ​ഡ് ഫോ​ർ ന​ഴ്സ​സ് അ​ഡ്വാ​ൻ​സിംഗ് ഹെ​ൽ​ത്ത് ഇ​ക്വി​റ്റി2021 ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ്2010 പി​ഇ​എ​ഫ് സ​ർ​വീ​സ് അ​വാ​ർ​ഡ്2012 ഐ​നാ​നി പ്ര​സി​ഡ​ന്‍റ് സ​ർ​വീ​സ് അ​വാ​ർ​ഡ്2009 ഐ​നാ​നി സെ​ക്ര​ട്ട​റി സ​ർ​വീ​സ് അ​വാ​ർ​ഡ്ന​ഴ്സിംഗി​ലെ പ്ര​ഫ​ഷ​ണ​ലി​സ​വും സ​മൂ​ഹ​സേ​വ​ന​ത്തി​ലെ സ​മ​ർ​പ്പ​ണ​വും ഒ​ത്തി​ണ​ങ്ങു​ന്ന ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു മാ​തൃ​ക​യാ​ണ്.

Kerala

കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളി​​​ൽ ഇ​​​ന്നു​​​മു​​​ത​​​ൽ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് സെ​​​റ്റിം​​​ഗ് ന​​​ട​​​ത്തും. നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കാ​​​യി മൂ​​​ന്ന് ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ളും ഒ​​​രു ക​​​ൺ​​​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​മാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്. മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, കോ​​​ർ​​​പ​​റേ​​​ഷ​​​ൻ ത​​​ല​​​ത്തി​​​ൽ ഒ​​​ന്നു വീ​​​തം ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റും ക​​​ൺ​​​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​മാ​​​ണു സെ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത്.

ഓ​​​രോ ത​​​ല​​​ത്തി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക്ര​​​മ​​​ന​​​മ്പ​​​ർ, പേ​​​ര്, ചി​​​ഹ്നം എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ ബാ​​​ല​​​റ്റ് ലേ​​​ബ​​​ലാ​​​ണു ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റി​​​ൽ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​ത്.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു വോ​​ട്ടിം​​ഗ് മെ​​​ഷീ​​​നി​​​ൽ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് സെ​​​റ്റിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ബാ​​​ല​​​റ്റ് ലേ​​​ബ​​​ൽ വെ​​​ള്ള നി​​​റ​​​ത്തി​​​ലും, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റേ​​​തു പി​​​ങ്ക് നി​​​റ​​​ത്തി​​​ലും, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റേ​​​ത് ഇ​​​ളം നീ​​​ല നി​​​റ​​​ത്തി​​​ലു​​​മു​​​ള്ള​​​താ​​​ണ്. ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ വെ​​​ള്ള നി​​​റ​​​ത്തി​​​ലു​​​ള്ള ബാ​​​ല​​​റ്റ് ലേ​​​ബ​​​ലു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രു നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലും 15 ൽ ​​​കൂ​​​ടു​​​ത​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ എ​​​ല്ലാ ബു​​​ത്തു​​​ക​​​ളി​​​ലും ഓ​​​രോ ത​​​ല​​​ത്തി​​​ലും ഓ​​​രോ ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റ് മ​​​തി​​​യാ​​​കും.

കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് സെ​​​റ്റിം​​​ഗി​​​നു ശേ​​​ഷം പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഏ​​​താ​​​നും മെ​​​ഷീ​​​നു​​​ക​​​ളി​​​ൽ മോ​​​ക്ക്‌​​​പോ​​​ൾ ന​​​ട​​​ത്തും. മോ​​​ക്‌​​​പോ​​​ളി​​​ന്‍റെ ഫ​​​ലം സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​ട്ടു​​​ള്ള രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളെയും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​യും കാ​​​ണി​​​ക്കും. തു​​​ട​​​ർ​​​ന്ന് മോ​​​ക്ക് പോ​​​ൾ ഫ​​​ലം ഡി​​​ലീ​​​റ്റ് ചെ​​​യ്ത് മെ​​​ഷീ​​​നു​​​ക​​​ൾ സ്‌​​​ട്രോം​​​ഗ് റൂ​​​മി​​​ൽ സൂ​​​ക്ഷി​​​ക്കും.

വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ ത​​​ലേ​​​ദി​​​വ​​​സം മ​​​റ്റ് പോ​​​ളിം​​​ഗ് സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം മെ​​​ഷീ​​​നു​​​ക​​​ളും പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കൈ​​​മാ​​​റും. വോ​​​ട്ടെ​​​ടു​​​പ്പ് ദി​​​വ​​​സം രാ​​​വി​​​ലെ ആ​​​റി​​​ന് അ​​​ത​​​ത് പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രു​​​ള്ള പോ​​​ളിം​​​ഗ് ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മോ​​​ക്ക് പോ​​​ൾ ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് ഏ​​​ഴു​​​മു​​​ത​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ആ​​​രം​​​ഭി​​​ക്കും.

District News

ആരാണ് അംഗിരസ്? കുമരകത്തെ സ്ഥാനാർഥിയോടു വോട്ടർമാർ ചോദിക്കുന്നു

കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്‍റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന്‍ എന്ന അംഗിരസിന്‍റെ പിതാവ് മകനെ സ്‌കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്‌കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്‍റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്‍ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്‍റപ്പനും മത്സരിക്കുന്നു.

Kerala

പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബും കന്നിയങ്കത്തിന്

ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബ് പ്ലാത്തോട്ടവും തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം. നഗരസഭയുടെ 29ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. കായിക അധ്യാപകന്‍, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്, വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന്‍ ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

Kerala

വണ്ണപ്പുറത്ത് സ്ഥാനാർഥിയും അങ്കണവാടി ജീവനക്കാരുമായി വാക്കേറ്റം

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി അ​ങ്ക​ണ​വാ​ടി​യി​ൽ വോ​ട്ടു ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റം. സ്ഥാ​നാ​ർ​ഥി ജീ​വ​ന​ക്കാ​രു​മാ​യി ക​യ​ർ​ത്തു സം​സാ​രി​ക്കു​ന്ന​തും മോ​ശ​പ്പെ​ട്ട പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​ർ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി.

വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ്(​മു​ള്ള​ങ്കു​ത്തി) ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ലി​ജോ ജോ​സ​ഫ് കൊ​ട്ടാ​ര​ത്തി​ൽ വോ​ട്ടു ചോ​ദി​ച്ച് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ആ​ദ്യം സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ൽ വോ​ട്ട് ചെ​യ്യൂ എ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങി​പ്പോ​യ സ്ഥാ​നാ​ർ​ഥി ഗേ​റ്റി​നു മു​ന്നി​ൽ​നി​ന്നു കു​റെ നേ​രം ത​ർ​ക്കി​ക്കു​ന്ന​തും വീ​ണ്ടും അ​ങ്ക​ണ​വാ​ടി​ക്ക് ഉ​ള്ളി​ലേ​ക്കു ക​ട​ന്നു​വ​ന്നു ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

സ്ഥാ​നാ​ർ​ഥി മ​ദ്യ​പി​ച്ചി​ട്ടാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്നും മ​ദ്യ​ത്തി​ന്‍റെ മ​ണ​മു​ണ്ട​ല്ലോ​യെ​ന്നും ജീ​വ​ന​ക്കാ​ർ സ്ഥാ​നാ​ർ​ഥി​യോ​ടു പ​റ​യു​ണ്ട്. എന്നാൽ, താൻ മദ്യപിച്ചിട്ടില്ലെന്നു സ്ഥാനാർഥി ജീവനക്കാരോടു പറയുന്നതും വീഡിയോയിലുണ്ട്.

Kerala

‘നെ​ഹ്റു’​വി​ന്‍റെ ഭാ​ര്യ​യും സ്ഥാനാർഥി

തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വോ ഭാ​​​ര്യ ക​​​മ​​​ല നെ​​​ഹ്റു​​​വോ കൈ​​​പ്പ​​​ത്തി​​ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ഈ ​​​ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നൊ​​​രു നെ​​​ഹ്റു​​​വി​​​ന്‍റെ ഭാ​​​ര്യ കൈ​​​പ്പ​​​ത്തി ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ വേ​​​ളൂ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത് ആ​​​റാം വാ​​​ർ​​​ഡി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ വി​​​ദ്യ നെ​​​ഹ്റു (46) മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ഇ​​​വി​​​ടെ ബി​​​ബി​​​ൻ തു​​​ടി​​​യ​​​ത്താ​​​യി​​​രു​​​ന്നു പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം. വ​​​നി​​​താ വാ​​​ർ​​​ഡ് ആ​​​യ​​​തോ​​​ടെ ബി​​​ബി​​​ൻ അ​​​ഞ്ചാം​​​വാ​​​ർ​​​ഡി​​​ലേ​​​ക്കു മാ​​​റി​. ഇ​​തോ​​​ടെ​​​യാ​​​ണ് വി​​​ദ്യ നെ​​​ഹ്റു​​​വി​​​നു നി​​​യോ​​​ഗം വ​​​ന്ന​​​ത്.

ശ്രീ​​​ല​​​ങ്ക​​​യി​​​ലും സൗ​​​ദി​​​യി​​​ലും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന അ​​​വി​​​ട്ട​​​ത്തൂ​​​ർ മാ​​​ളി​​​യേ​​​ക്ക​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ രാ​​​ജ്യ​​​സ്നേ​​​ഹി​​​യും തി​​​ക​​​ഞ്ഞ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്നു.

മ​​​ക്ക​​​ൾ​​​ക്കു സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​സേ​​​നാ​​​നി​​​ക​​​ളാ​​​യ ത​​​ന്‍റെ പ്രി​​​യ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ പേ​​​രു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹ​​​ത്തി​​​നു പ്രി​​​യ​​​ത​​​മ ര​​​മ​​​ണി പൂ​​​ർ​​​ണ​​​സ​​​മ്മ​​​തം മൂ​​​ളി​​​യ​​​തോ​​​ടെ​​​യാ​​​ണ് നാ​​​ലു​​​ മ​​​ക്ക​​​ളി​​​ലെ ര​​​ണ്ടാ​​​ൺ​​​മ​​​ക്ക​​​ൾ​​​ക്കും അ​​​ത്ത​​​രം പേ​​​രു​​​വ​​​ന്ന​​​ത്. മൂ​​​ത്ത​​​വ​​​ൻ ഗാ​​​ന്ധി, ര​​​ണ്ടാ​​​മ​​​ൻ നെ​​​ഹ്റു.

അ​​​റു​​​പ​​​താം​​​വ​​​യ​​​സി​​​ൽ റി​​​ട്ട​​​യ​​​ർ ചെ​​​യ്ത് സൗ​​​ദി​​​യി​​​ൽ​​​നി​​​ന്നു നാ​​​ട്ടി​​​ലേ​​​ക്കു പോ​​​രാ​​​നി​​​രി​​ക്കേ​​​യാ​​​ണ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി​​​യി​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നു ജോ​​​ലി ല​​​ഭി​​​ച്ച​​​ത്. നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​യി​​​ൽ കി​​​ട്ടി​​​യ ആ​​​ന​​​ന്ദ​​​ത്തി​​​നി​​​ടെ ഹൃ​​​ദ​​​യാ​​​ഘാ​​​തം സം​​​ഭ​​​വി​​​ച്ചാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

മ​​​ക്ക​​​ളി​​​ൽ ഇ​​​ള​​​യ​​​വ​​​ൻ നെ​​​ഹ്റു​​​വി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി വി​​​ദ്യ നെ​​​ഹ്റു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വി​​​ദ്യ​​​യു​​​ടെ അ​​​ച്ഛ​​​ൻ പ​​​രേ​​​ത​​​നാ​​​യ വി​​​ശ്വം​​​ഭ​​​ര​​​നും കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു.

അ​​​വി​​​ട്ട​​​ത്തൂ​​​ർ കീ​​​ഴ്തൃ​​​ക്കോ​​​വി​​​ൽ ശ്രീ​​​കൃ​​​ഷ്ണ ക്ഷേ​​​ത്ര​​​ത്തി​​​നു​​​സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന നെ​​​ഹ്റു ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​വാ​​​സി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ പ​​​ശു ഫാം ​​​ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. വി​​​ദ്യ എ​​​സ്എ​​​ൻ​​​ഡി​​​പി വ​​​നി​​​താ​​​വി​​​ഭാ​​​ഗം ക​​​ൺ​​​വീ​​​ന​​​റാ​​​ണ്. മ​​​ക്ക​​​ൾ: ആ​​​ദി​​​ത്യ​​​ൻ (ഗ​​​ൾ​​​ഫ്), അ​​​വി​​​നാ​​​ശ് ( വി​​​ദ്യാ​​​ർ​​​ഥി, ബം​​​ഗ​​​ളൂ​​​രു).

Kerala

വിമത സ്ഥാനാർഥിക്കെതിരായ വധഭീഷണി; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: വിമത സ്ഥാനാർഥിക്കെതിരെ വധഭീഷണി മുഴുക്കിയ അഗളി സിപിഎം ലോക്കൽ സെക്രട്ടറി എൻ. ജംഷീറിനെതിരെ കേസെടുത്ത് പോലീസ്. അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ വിമത സ്ഥാനാർഥി രാമകൃഷ്ണനെയാണ് ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

സംഭവത്തിൽ രാമകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് രാമകൃഷ്ണൻ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് രാമകൃഷ്ണനെ ജംഷീർ ഭീഷണിപ്പെടുത്തിയത്.

നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്ന് ജംഷീര്‍ പറയുന്നുണ്ട്.

നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളുവെന്നും പത്രിക പിൻവലിക്കില്ലെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണൻ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ പറഞ്ഞത്.

District News

സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് വോ​ട്ട​പ​ട്ടി​ക​യി​ലി​ല്ല; സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റി കോ​ണ്‍​ഗ്ര​സ്‌​

മാ​വേ​ലി​ക്ക​ര: ഘ​ട​ക​ക​ഷി​യാ​യ ആ​ര്‍​എ​സ്പി നി​ശ്ച​യി​ച്ച വ​നി​ത സ്ഥാ​നാ​ര്‍​ഥി​ക്കു വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രി​ല്ല, അ​വ​സാ​ന നി​മി​ഷം സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ഭ​ര്‍​ത്താ​വി​നെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ക്കി.


സി​പി​ഐ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​ജി​ത്തി​ന്‍റെ ഭാ​ര്യ സ​ച്ചു ശി​വാ​ന​ന്ദ​നെ​യാ​ണു സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍​എ​സ്പി പ്ര​ഖ്യാ​പി​ച്ച​ത്.


എ​ന്നാ​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ സ​ച്ചു​വി​ന്റെ പേ​ര് ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി. അ​വ​സാ​നം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ടു സ​ച്ചു​വി​ന്‍റെ ഭ​ര്‍​ത്താ​വും സി​പി​ഐ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ സു​ജി​ത്തി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.


ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​ഐ മ​ത്സ​രി​ക്കു​ന്ന വാ​ര്‍​ഡു​ക​ളി​ല്‍ നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ചു സ​ച്ചു​വും പാ​ര്‍​ട്ടി​യും സം​ബ​ന്ധി​ച്ചു ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന

Kerala

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; വാ​ട​യ്ക്ക​ൽ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ൾ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. വാ​ട​യ്ക്ക​ൽ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി കെ.​കെ. പൊ​ന്ന​പ്പ​ന്‍റെ പ​ത്രി​ക ത​ള്ളി.

മു​ൻ​പ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. ഇ​വി​ടെ ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല.

എ​റ​ണാ​കു​ള​ത്തും ക​ൽ​പ്പ​റ്റ​യി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് ക​ട​മ​ക്കു​ടി ഡി​വി​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന എ​ൽ​സി ജോ​ർ​ജി​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​കേ​ണ്ടി​യി​രു​ന്ന കെ. ​ജി. രി​വീ​ന്ദ്ര​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്.

 

Kerala

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന തു​ട​രു​മ്പോ​ൾ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലും യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി. ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​കേ​ണ്ടി​യി​രു​ന്ന കെ. ​ജി. രി​വീ​ന്ദ്ര​ന്‍റെ പ​ത്രി​ക ത​ള്ളി.

23-ാം വാ​ർ​ഡി​യെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ൻ. പി​ഴ അ​ട​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യ പ്ര​ഭാ​ക​ര​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ള​ത്തും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യി​രു​ന്നു. നി​ല​വി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജി​ന്‍റെ പ​ത്രി​ക​യാ​ണ് ത​ള്ളി​പ്പോ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
ക​ട​മ​ക്കു​ടി ഡി​വി​ഷ​നി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു എ​ൽ​സി. പ​ത്രി​ക പൂ​രി​പ്പി​ച്ച​തി​ലെ പി​ഴ​വാ​ണ് ത​ള്ളാ​ൻ കാ​ര​ണം.

എ​ൽ​സി​യെ നി​ര്‍​ദേ​ശി​ച്ച് പ​ത്രി​ക​യി​ൽ ഒ​പ്പി​ട്ട​ത് ഡി​വി​ഷ​ന് പു​റ​ത്തു​ള്ള വോ​ട്ട​റാ​ണ്. ഇ​വ​ര്‍ ന​ൽ​കി​യ മൂ​ന്ന് സെ​റ്റ് പ​ത്രി​ക​ക​ളി​ലും പു​റ​മേ നി​ന്നു​ള്ള വോ​ട്ട​ര്‍​മാ​രാ​ണ് നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ട് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇ​താ​ണ് പ​ത്രി​ക ത​ള്ളാ​ൻ കാ​ര​ണം.

District News

നാടകാന്തം കേണിച്ചിറയില്‍ പൗലോസ് ഔട്ട്, അമല്‍ ഇൻ

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ കേണിച്ചിറ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയി യുഡിഎഫ് സ്ഥാനാര്‍ഥിയായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. ജില്ലയില്‍ കോണ്‍ഗ്രസിനു വിജയ സാധ്യതയുള്ള ജനറല്‍ സീറ്റുകളില്‍ ഒന്നാണ് കേണിച്ചിറ. പൂതാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പുല്‍പ്പള്ളി പഞ്ചായത്തിലെ ആറ് വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിനെ തന്ത്രപൂര്‍വം ഒഴിവാക്കിയാണ് യുവജന വിഭാഗം അമലിന് സീറ്റ് ഉറപ്പിച്ചത്. ഡിസിസി മുന്‍ പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ പിന്തുണയോടെയായിരുന്നു അമലിനുവേണ്ടി യുവജന വിഭാഗത്തിന്‍റെ നീക്കങ്ങള്‍.

മാറി മറിഞ്ഞ്

കഴിഞ്ഞ 18ന് ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ കോര്‍ കമ്മിറ്റി യോഗം കേണിച്ചിറയില്‍ സ്ഥാനാര്‍ഥിയായി പൗലോസിനെ തീരുമാനിച്ചതാണ്. ഇതിനുപിന്നാലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലടക്കം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവജനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തഴയുന്നുവെന്ന വാര്‍ത്ത വന്നു. മുമ്പ് രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പൗലോസ് അനുകൂല സാഹചര്യം ഉണ്ടായിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊഴുതന ഡിവിഷനില്‍ തോറ്റതും അദ്ദേഹത്തിന്‍റെ പ്രായവും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത. ഇതിനുശേഷം ഡിവിഷനിലേക്കു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ മുന്‍ കണ്‍വീനറുമായ കെ.കെ. വിശ്വനാഥന്‍റെ പേര് ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ മത്സരത്തിനില്ലെന്ന നിലപാടിലേക്കു പൗലോസ് നീങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വാശിപിടിച്ചാല്‍ പൗലോസിനു കിട്ടുന്നതായിരുന്നു സീറ്റ്.

പൗലോസിനെ വെട്ടണമെന്ന വ്യഗ്രതയില്‍ യുവജന വിഭാഗം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഡിവിഷനിലേക്ക് സീനിയര്‍ നേതാവായ വിശ്വനാഥന്‍റെ പേര് വന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. വിശ്വനാഥന്‍ കേണിച്ചിറ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായപ്പോഴായിരുന്നു അമല്‍ ജോയിക്കു അനുകൂലമായി വീണ്ടും ട്വിസ്റ്റ്. കപ്പിനും ചുണ്ടിനും ഇടയില്‍ സീറ്റ് നഷ്ടമായതിന്റെ വ്യഥയിലാണ് കെ.കെ. വിശ്വനാഥനെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രന്‍റെ സഹോദരനാണ് വിശ്വനാഥന്‍. കാലാവധി പൂര്‍ത്തിയായ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ചീരാല്‍ ഡിവഷനില്‍നിന്നുള്ള അംഗാണ് അമല്‍ ജോയി.

യുവജനനീക്കം

കേണിച്ചിറയില്‍ പൗലോസ് സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കുന്നതിനും അമല്‍ ജോയിക്കു സീറ്റ് ഉറപ്പിക്കുന്നതിനും കോണ്‍ഗ്രസ് യുവജന വിഭാഗത്തിലുള്ള ചിലര്‍ കുതന്ത്രങ്ങളാണ് പയറ്റിയതെന്ന് പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം അടക്കം പറയുന്നു. 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ തിരുനെല്ലി, എടവക, മീനങ്ങാടി, മേപ്പാടി, തോമാട്ടുചാല്‍, കേണിച്ചിറ എന്നിവയാണ് ജനറല്‍ വിഭാഗത്തില്‍. ഇതില്‍ മേപ്പാടി യുഡിഎഫ് ധാരണയനുസരിച്ച് മുസ്‌ലിം ലീഗിനു നല്‍കി. ബാക്കി അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ളതാണ് തോമാട്ടുചാല്‍, കേണിച്ചിറ ഡിവിഷനുകള്‍. ഈ സീറ്റുകളില്‍ കണ്ണിട്ടാണ് യുവജന വിഭാഗത്തിലുള്ളവരടക്കം ചരടുവലി നടത്തിയത്. തോമാട്ടുചാല്‍ മണ്ഡലത്തില്‍ അമല്‍ ജോയിക്കുപുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അഡ്വ.ഗൗതം ഗോകുല്‍ദാസ് എന്നിവരും നോട്ടമിട്ടിരുന്നു.

നീക്കുപോക്കുകൾ

കേണിച്ചിറ പാര്‍ട്ടിയിലെ സീനിയേഴ്‌സ് കൈയടക്കുമെന്ന ചിന്താഗതിയിലായിരുന്നു ഇത്. നീക്കുപോക്കുകള്‍ക്കൊടുവില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമായിരുന്ന വി.എന്‍. ശശീന്ദരനാണ് തോമാട്ടുചാലില്‍ നറുക്കുവീണത്. മീനങ്ങാടിയില്‍ സീറ്റ് നല്‍കിയാണ് അഡ്വ.ഗൗതം ഗോകുല്‍ദാസിനെ കോണ്‍ഗ്രസ് നേതൃത്വം തണുപ്പിച്ചത്. സിപിഎമ്മിനു മേല്‍ക്കെയുള്ള ഈ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്-ജോസഫിലെ ജിന്‍റോ കുര്യാക്കോസ് പത്രിക നല്‍കിയിട്ടുണ്ട്. ഇദ്ദേഹം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ലെന്നാണ് വിവരം.
ജില്ലാ പഞ്ചായത്തിലെ തിരുനെല്ലി, എടവക ഡിവിഷനുകളില്‍ മത്സരിക്കാന്‍ യുവജന വിഭാഗത്തിലുള്ളതടക്കം പാര്‍ട്ടിയിലെ പ്രമുഖര്‍ താത്പര്യം കാട്ടിയിരുന്നില്ല.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം തൂത്തുവാരിയതാണ് മന്ത്രി ഒ.ആര്‍. കേളുവിന്‍റെ പഞ്ചായത്തായ തിരുനെല്ലി. എങ്കിലും തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയക്കൊടി നാട്ടുന്നതിന് സിപിഎം വിയര്‍ക്കേണ്ടിവരും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നാലുവീതവും തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് തിരുനെല്ലി ഡിവിഷന്‍. ഈ ഒമ്പതു വാര്‍ഡുകളില്‍ കുറഞ്ഞത് 1,750 വോട്ടിന്‍റെ ലീഡ് യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ അനുമാനം.

National

മ​ഹ​ത്താ​യ വി​ജ​യം; രാം​ഗ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യെ അ​ഭി​ന​ന്ദി​ച്ച് മാ​യാ​വ​തി

ല​ക്നോ: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഏ​ക ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യെ അ​ഭി​ന​ന്ദി​ച്ച് പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി. രാം​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച സ​തീ​ഷ് കു​മാ​ർ സിം​ഗി​നെ ആ​ണ് മാ​യാ​വ​തി അ​ഭി​ന​ന്ദി​ച്ച​ത്.

"മ​ഹ​ത്താ​യ വി​ജ​യ​മാ​ണ് രാം​ഗ​ഡി​ലേ​ത്. അ​ർ​ഹി​ച്ച വി​ജ​യ​മാ​ണ് സ​തീ​ഷ് സ്വ​ന്ത​മാ​ക്കി​യ​ത്. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക. ഈ ​വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു.'- മാ​യാ​വ​തി പ​റ​ഞ്ഞു.

"ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു പോ​ലെ ബി​എ​സ്പി​യെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന സ​മ​യ​ത്തും ഇ​ത് അ​വ​ർ ആ​വ​ർ​ത്തി​ച്ചു. പ​ക്ഷെ ജ​ന​ങ്ങ​ൾ ബി​എ​സ്പി​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​വി​ജ​യം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ്.'-​മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാം​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 30 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ​തീ​ഷ് കു​മാ​ർ സിം​ഗ് വി​ജ​യി​ച്ച​ത്. 72,689 വോ​ട്ടാ​ണ് സ​തീ​ഷ് സിം​ഗി​ന് ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ബി​ജെ​പി​യു​ടെ അ​ശോ​ക് കു​മാ​ർ സിം​ഗി​ന് 72,659 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ആ​ർ​ജെ​ഡി​യു​ടെ അ​ജി​ത് കു​മാ​ർ 41,480 വോ​ട്ടാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Kerala

ഇ​ടു​ക്കി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു

ഇ​ടു​ക്കി: ബൈ​സ​ൺ​വാ​ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു. ഇ​ടു​ക്കി ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ആ​ണ് സം​ഭ​വം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജാ​ൻ​സി ബി​ജു​വി​നാ​ണ് ക​ടി​യേ​റ്റ​ത്. വോ​ട്ട് തേ​ടി​യെ​ത്തി​യ വീ​ട്ടി​ലെ നാ​യ​യാ​ണ് ക​ടി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. വോ​ട്ട് തേ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ​പ്പോ​ൾ നാ​യ കെ​ട്ട​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ൽ ഇ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ളു​ക​ളെ ക​ണ്ട​പ്പോ​ൾ നാ​യ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജാ​ൻ​സി​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ഓ​ടി. ജാ​ൻ​സി ഓ​ടി​യെ​ങ്കി​ലും നാ​യ പി​ന്നാ​ലെ​യെ​ത്തി ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Kerala

ട്വ​ന്‍റി-20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

കൊ​ച്ചി: ട്വ​ന്‍റി- 20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​താ മോ​ൾ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ കോ​ല​ഞ്ചേ​രി ഡി​വി​ഷ​നി​ല്‍ നി​ന്നാ​ണ് നി​താ മോ​ൾ ജ​ന​വി​ധി തേ​ടു​ക.

കു​ന്ന​ത്തു​നാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് നി​താ മോ​ൾ. അ​ടു​ത്തി​ടെ​യാ​ണ് നി​താ മോ​ൾ ട്വ​ന്‍റി- 20ൽ ​നി​ന്ന് രാ​ജി​വ​ച്ച​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ്- യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​യി ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ രൂ​പ​പ്പെ​ട്ട കൂ​ട്ടാ​യ്മ​യാ​ണ് ട്വ​ന്‍റി-20. അ​ന്ന് ആ​കെ​യു​ള്ള 21 സീ​റ്റു​ക​ളി​ല്‍ എ​ട്ടും നേ​ടി​ക്കൊ​ണ്ട് ട്വ​ന്‍റി-20 മു​ന്നേ​റി​യി​രു​ന്നു.

Kerala

സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​ത്തെ ചൊ​ല്ലി ത​ർ​ക്കം; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി, ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്. ത​മ്മി​ൽ ത​ല്ല​ലി​ൽ ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

നാ​ദാ​പു​രം പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഇ​ട​പെ​ട്ടു​വെ​ന്നാ​രോ​പി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ ഭ​വി​ലാ​ഷി​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ഭ​വി​ലാ​ഷി​നും ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ജീ​വ​നും ഒ​പ്പ​മെ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ജീ​വ​ന് സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​യി​രു​ന്നു ആ​ലോ​ച​ന​യെ​ങ്കി​ലും ഭ​വി​ലാ​ഷ് ഇ​ട​പെ​ട്ട് ദി​ലീ​പ് എ​ന്ന​യാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്.

Latest News

Up