x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴ് ജി​ല്ല​ക​ളി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും; വ​ട​ക്കോ​ട്ട് വോ​ട്ടു​റ​പ്പി​ക്കാ​ൻ നെ​ട്ടോ​ട്ടം


Published: December 10, 2025 03:17 PM IST | Updated: December 10, 2025 03:17 PM IST

കോ​ട്ട​യം: തെ​ക്ക​ൻ-​മ​ധ്യ കേ​ര​ള​ത്തി​ലെ ഏ​ഴ് ജി​ല്ല​ക​ളി​ൽ പോ​ളിം​ഗ് അ​വ​സാ​നി​ച്ച​തോ​ടെ മു​ന്ന​ണി​ക​ൾ കൂ​ട്ട​ലും കി​ഴി​ക്ക​ലും തു​ട​ങ്ങി. പോ​ളിം​ഗ് കു​റ​ഞ്ഞ​തും കൂ​ടി​യ​തും ത​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി വോ​ട്ടു തേ​ടി​യു​ള്ള നെ​ട്ടോ​ട്ട​ത്തി​നൊ​ടു​വി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​വ​സാ​ന വോ​ട്ടും മെ​ഷീ​നി​ൽ കു​ത്തി പ​ച്ച തെ​ളി​ഞ്ഞ​തോ​ടെ ഒ​രു ദീ​ർ​ഘ​നി​ശ്വാ​സ​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​ണി​ക​ൾ​ക്കും. യു​ദ്ധം ക​ഴി​ഞ്ഞ പ്ര​തീ​തി. വീ​ടു​ക​യ​റി​യും കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തും കു​ടും​ബ​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യും കാ​ടി​ള​ക്കി​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്ന​ത്. ഇ​ത്ര നാ​ളെ​ത്തെ തീ​വ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ല​മു​ണ്ടാ​യോ എ​ന്ന​റി​യാ​ൻ ഇ​നി മൂ​ന്നു​നാ​ൾ കാ​ക്ക​ണം.

തൊ​ഴി​ലും ബി​സി​ന​സും ഉ​പേ​ക്ഷി​ച്ച് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ത​ങ്ങ​ളെ സ​ഹാ​യി​ച്ച​വ​ർ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ന്ദി അ​ർ​പ്പി​ച്ചു​ള്ള പോ​സ്റ്റു​ക​ളും ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ട്ടു​തു​ട​ങ്ങി.

വാ​ർ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ഫ്ല​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യാ​ൻ അ​ണി​ക​ൾ​ക്കൊ​പ്പം ഇ​ന്നു മു​ത​ൽ രം​ഗ​ത്ത് ഇ​റ​ങ്ങു​മെ​ന്നും ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ വ്യ​ക്ത​മാ​ക്കി. ബ​ന്ധു​വീ​ടു​ക​ളും അ​യ​ൽ​പ​ക്ക​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ന​ന്ദി പ​റ​യാ​ൻ ഇ​നി സ​മ​യം ക​ണ്ടെ​ത്തു​മെ​ന്നും ചി​ല​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന റൗ​ണ്ട് ഓ​ട്ട​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. ചൊ​വ്വാ​ഴ്ച കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ എ​ല്ലാ​വ​രും നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ലാ​ണ്.

വ​ട​ക്കോ​ട്ടു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ലെ 1.53 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വ്യാ​ഴാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രാ​ണ് വ്യാ​ഴാ​ഴ്ച വി​ധി​യെ​ഴു​ന്ന​ത്.

470 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, 77 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഏ​ഴ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, 47 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, മൂ​ന്ന് കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടിം​ഗ്. 12,391 വാ​ർ​ഡു​ക​ളി​ലാ​യി 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 18,974 പു​രു​ഷ​ന്മാ​രും 20,020 സ്ത്രീ​ക​ളും.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 72.47 ല​ക്ഷം പു​രു​ഷ​ന്മാ​രും 80.92 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ​മാ​ർ. ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും ഏ​റെ​യു​ള്ള​ത്. 2,055 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള​ത്. ഇ​തി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ലും ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തെ അ​പേ​ക്ഷി​ച്ച് മ​ല​ബാ​ർ ഭാ​ഗ​ത്തേ​ക്ക് മി​ക​ച്ച പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫും പി​ടി​ച്ച​ട​ക്കു​മെ​ന്ന് യു​ഡി​എ​ഫും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കു​മെ​ന്ന് എ​ൻ​ഡി​എ​യും ക​ണ​ക്കു​കൂ​ട്ടു​ന്നു.

Tags : local body election polling candi candidate

Recent News

Up