x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ കാ​റി​ന് നേ​രെ അ​ക്ര​മം


Published: December 11, 2025 10:58 PM IST | Updated: December 11, 2025 10:58 PM IST

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ കാ​റി​ന് നേ​രെ അ​ക്ര​മം. ചെ​ക്യാ​ട് നാ​ലാം വാ​ർ​ഡ് കാ​ലി​ക്കൊ​ളു​മ്പി​ലാ​ണ് സം​ഭ​വം.

നാ​ലാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് നേ​താ​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ.​പി.​കു​മാ​ര​ന്‍റെ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്.

ത​നി​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ള്ള​താ​യി കാ​ണി​ച്ച് കെ.​പി. കു​മാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും വ​ള​യം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കു​മാ​ര​ന് ബൂ​ത്തി​ൽ സു​ര​ക്ഷ​യും ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു.

കാ​ലി​ക്കൊ​ളു​മ്പ് അ​ങ്ക​ണ​വാ​ടി​യി​ൽ പോ​ളിം​ഗ് അ​വ​സാ​നി​ച്ച ശേ​ഷം പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ പു​റ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ ഒ​രു സം​ഘം ഇ​യാ​ൾ​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഇ​യാ​ളെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് കാ​റി‍​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് കു​മാ​ര​ന്‍റെ ആ​രോ​പ​ണം.

Tags : Attack UDF candidate Kozhikode

Recent News

Up