x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴയില്‍ പി.ജെ. ജോസഫ് അങ്കത്തിനിറങ്ങും


Published: February 19, 2026 02:19 AM IST | Updated: February 19, 2026 02:19 AM IST

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​ജെ.​ജോ​സ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ​യും തൊ​ടു​പു​ഴ​യി​ല്‍നി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്ന് ഉ​റ​പ്പാ​യി.

മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന് അ​ഭ്യൂ​ഹം നി​ല​നി​ല്‍ക്കെ​യാ​ണ് പി.​ജെ. ത​ന്‍റെ സ്ഥാ​നാ​ര്‍ഥിത്വം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ട​ത്.​

മു​തി​ര്‍ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ ഇ​ദ്ദേ​ഹം മ​ല്‍സ​ര​രം​ഗ​ത്തു​വ​രു​ന്ന​ത് യു​ഡി​എ​ഫി​ന് പൊ​തു​വേ ഗു​ണം​ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് വീ​ണ്ടും മ​ല്‍സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

12-ാം ത​വ​ണ​യാ​ണ് പി.​ജെ.​ തൊ​ടു​പു​ഴ​യി​ല്‍നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍സ​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. അ​തേ സ​മ​യം പാ​ര്‍ട്ടി മ​ല്‍സ​രി​ക്കു​ന്ന മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍ഥി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കോ​ണ്‍ഗ്ര​സു​മാ​യി ന​ട​ത്തു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​ക​ള്‍ക്കു ശേ​ഷ​മാ​കും ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ത്തി​ലെ​ത്തു​ക.

Tags : P.J. Joseph Thodupuzha Kerala Congress Candidate Niyamasabha election

Recent News

Up