x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു


Published: November 15, 2025 03:08 PM IST | Updated: November 15, 2025 03:08 PM IST

ഇ​ടു​ക്കി: ബൈ​സ​ൺ​വാ​ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു. ഇ​ടു​ക്കി ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ആ​ണ് സം​ഭ​വം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജാ​ൻ​സി ബി​ജു​വി​നാ​ണ് ക​ടി​യേ​റ്റ​ത്. വോ​ട്ട് തേ​ടി​യെ​ത്തി​യ വീ​ട്ടി​ലെ നാ​യ​യാ​ണ് ക​ടി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. വോ​ട്ട് തേ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ​പ്പോ​ൾ നാ​യ കെ​ട്ട​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ൽ ഇ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ളു​ക​ളെ ക​ണ്ട​പ്പോ​ൾ നാ​യ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജാ​ൻ​സി​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ഓ​ടി. ജാ​ൻ​സി ഓ​ടി​യെ​ങ്കി​ലും നാ​യ പി​ന്നാ​ലെ​യെ​ത്തി ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags : udf candidate dog bite idukki election campaign

Recent News

Up