x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘നെ​ഹ്റു’​വി​ന്‍റെ ഭാ​ര്യ​യും സ്ഥാനാർഥി

സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ
Published: November 29, 2025 03:14 AM IST | Updated: November 29, 2025 03:15 AM IST

തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വോ ഭാ​​​ര്യ ക​​​മ​​​ല നെ​​​ഹ്റു​​​വോ കൈ​​​പ്പ​​​ത്തി​​ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ഈ ​​​ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നൊ​​​രു നെ​​​ഹ്റു​​​വി​​​ന്‍റെ ഭാ​​​ര്യ കൈ​​​പ്പ​​​ത്തി ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ വേ​​​ളൂ​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്ത് ആ​​​റാം വാ​​​ർ​​​ഡി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ വി​​​ദ്യ നെ​​​ഹ്റു (46) മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ഇ​​​വി​​​ടെ ബി​​​ബി​​​ൻ തു​​​ടി​​​യ​​​ത്താ​​​യി​​​രു​​​ന്നു പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം. വ​​​നി​​​താ വാ​​​ർ​​​ഡ് ആ​​​യ​​​തോ​​​ടെ ബി​​​ബി​​​ൻ അ​​​ഞ്ചാം​​​വാ​​​ർ​​​ഡി​​​ലേ​​​ക്കു മാ​​​റി​. ഇ​​തോ​​​ടെ​​​യാ​​​ണ് വി​​​ദ്യ നെ​​​ഹ്റു​​​വി​​​നു നി​​​യോ​​​ഗം വ​​​ന്ന​​​ത്.

ശ്രീ​​​ല​​​ങ്ക​​​യി​​​ലും സൗ​​​ദി​​​യി​​​ലും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന അ​​​വി​​​ട്ട​​​ത്തൂ​​​ർ മാ​​​ളി​​​യേ​​​ക്ക​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ രാ​​​ജ്യ​​​സ്നേ​​​ഹി​​​യും തി​​​ക​​​ഞ്ഞ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്നു.

മ​​​ക്ക​​​ൾ​​​ക്കു സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​സേ​​​നാ​​​നി​​​ക​​​ളാ​​​യ ത​​​ന്‍റെ പ്രി​​​യ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ പേ​​​രു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹ​​​ത്തി​​​നു പ്രി​​​യ​​​ത​​​മ ര​​​മ​​​ണി പൂ​​​ർ​​​ണ​​​സ​​​മ്മ​​​തം മൂ​​​ളി​​​യ​​​തോ​​​ടെ​​​യാ​​​ണ് നാ​​​ലു​​​ മ​​​ക്ക​​​ളി​​​ലെ ര​​​ണ്ടാ​​​ൺ​​​മ​​​ക്ക​​​ൾ​​​ക്കും അ​​​ത്ത​​​രം പേ​​​രു​​​വ​​​ന്ന​​​ത്. മൂ​​​ത്ത​​​വ​​​ൻ ഗാ​​​ന്ധി, ര​​​ണ്ടാ​​​മ​​​ൻ നെ​​​ഹ്റു.

അ​​​റു​​​പ​​​താം​​​വ​​​യ​​​സി​​​ൽ റി​​​ട്ട​​​യ​​​ർ ചെ​​​യ്ത് സൗ​​​ദി​​​യി​​​ൽ​​​നി​​​ന്നു നാ​​​ട്ടി​​​ലേ​​​ക്കു പോ​​​രാ​​​നി​​​രി​​ക്കേ​​​യാ​​​ണ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി​​​യി​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നു ജോ​​​ലി ല​​​ഭി​​​ച്ച​​​ത്. നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​യി​​​ൽ കി​​​ട്ടി​​​യ ആ​​​ന​​​ന്ദ​​​ത്തി​​​നി​​​ടെ ഹൃ​​​ദ​​​യാ​​​ഘാ​​​തം സം​​​ഭ​​​വി​​​ച്ചാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

മ​​​ക്ക​​​ളി​​​ൽ ഇ​​​ള​​​യ​​​വ​​​ൻ നെ​​​ഹ്റു​​​വി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി വി​​​ദ്യ നെ​​​ഹ്റു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വി​​​ദ്യ​​​യു​​​ടെ അ​​​ച്ഛ​​​ൻ പ​​​രേ​​​ത​​​നാ​​​യ വി​​​ശ്വം​​​ഭ​​​ര​​​നും കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു.

അ​​​വി​​​ട്ട​​​ത്തൂ​​​ർ കീ​​​ഴ്തൃ​​​ക്കോ​​​വി​​​ൽ ശ്രീ​​​കൃ​​​ഷ്ണ ക്ഷേ​​​ത്ര​​​ത്തി​​​നു​​​സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന നെ​​​ഹ്റു ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​വാ​​​സി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ പ​​​ശു ഫാം ​​​ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. വി​​​ദ്യ എ​​​സ്എ​​​ൻ​​​ഡി​​​പി വ​​​നി​​​താ​​​വി​​​ഭാ​​​ഗം ക​​​ൺ​​​വീ​​​ന​​​റാ​​​ണ്. മ​​​ക്ക​​​ൾ: ആ​​​ദി​​​ത്യ​​​ൻ (ഗ​​​ൾ​​​ഫ്), അ​​​വി​​​നാ​​​ശ് ( വി​​​ദ്യാ​​​ർ​​​ഥി, ബം​​​ഗ​​​ളൂ​​​രു).

Tags : Nehru's wife candidate Kerala Local body election Vidhya Nehru

Recent News

Up