x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബും കന്നിയങ്കത്തിന്

കോട്ടയം ബ്യൂറോ
Published: December 1, 2025 11:51 AM IST | Updated: December 1, 2025 11:51 AM IST

ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബ് പ്ലാത്തോട്ടവും തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം. നഗരസഭയുടെ 29ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. കായിക അധ്യാപകന്‍, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്, വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന്‍ ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

Tags : PC George brother Charlie Jacob candidate local body elections

Recent News

Up