x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​ത്തെ ചൊ​ല്ലി ത​ർ​ക്കം; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി, ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്


Published: November 14, 2025 07:14 PM IST | Updated: November 14, 2025 07:14 PM IST

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്. ത​മ്മി​ൽ ത​ല്ല​ലി​ൽ ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

നാ​ദാ​പു​രം പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഇ​ട​പെ​ട്ടു​വെ​ന്നാ​രോ​പി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ ഭ​വി​ലാ​ഷി​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദ്ദി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ഭ​വി​ലാ​ഷി​നും ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ജീ​വ​നും ഒ​പ്പ​മെ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ജീ​വ​ന് സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​യി​രു​ന്നു ആ​ലോ​ച​ന​യെ​ങ്കി​ലും ഭ​വി​ലാ​ഷ് ഇ​ട​പെ​ട്ട് ദി​ലീ​പ് എ​ന്ന​യാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്.

Tags : CPM candidate injured local body election

Recent News

Up