Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction

Kottayam

കു​റി​ച്ചി​ത്താ​നം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം

 

മ​ര​ങ്ങാ​ട്ടു​പി​ള്ളി: കു​റി​ച്ചി​ത്താ​നം വി​ല്ലേ​ജ് ഓ​ഫീ​സി​നെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
കു​റി​ച്ചി​ത്താ​നം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് 45 ല​ക്ഷം രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ പ​ദ്ധ​തി​ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് കൂ​ടു​ത​ലാ​യി വേ​ണ്ടി വ​രു​ന്ന തു​ക​യും കം​പ്യൂ​ട്ട​ർ ആ​ധു​നി​ക​വ​ത്ക​ര​ണ ജോ​ലി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ തു​ക എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്നു മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ സോ​ളി ആ​ന്‍റ​ണി പ്രോ​ജ​ക്‌​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ബി മ​ത്താ​യി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ബെ​ൽ​ജി ഇ​മ്മാ​നു​വ​ൽ, ജൂ​ബി തെ​ക്കേ​ൽ, സി​ൻ​സി ജ​യ്സ​ൺ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബി​ൻ​ലാ​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബി​ൽ​ഡിം​ഗ്സ് വി​ഭാ​ഗ​ത്തെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

District News

മേ​ച്ചി​റ​യി​ലെ നി​ർ​മാ​ണ​നി​യ​ന്ത്ര​ണം: ജ​ന​വാ​സ​മേ​ഖ​ല​ക​ൾ ഒ​ഴി​വാ​ക്കി​യ​താ​യി എം​എ​ൽ​എ

ചാ​ല​ക്കു​ടി: കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മേ​ച്ചി​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​അ​റി​യി​ച്ചു. ജി​യോ​ ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ സ​മ​ർ​പ്പി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ർ​മാ​ണ വി​ല​ക്ക് പി​ൻ​വ​ലി​ച്ച​ത്.

നി​ർ​മാ​ണ​നി​യ​ന്ത്ര​ണം​മൂ​ലം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ നേ​രി​ട്ട പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം ​എ​ൽ എ ​സ​ർ​ക്കാ​ രി​ലേ​ക്ക് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ഠ​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞ​ത്. വി​ഷ​യം തു​ട​ർ​ച്ച​യാ​യി നി​യ​മ​സ​ഭ​യ​ലും അ​വ​ത​രി​പ്പി​ച്ചി രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ നേ​രി​ട്ടി​രു​ന്ന പ്ര​ശ്ന​മാ​ണ് ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.

2018 ലെ ​മ​ണ്ണി​ടി​ച്ച​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​പ​ദേ​ശ​ക​സ​മി​തി ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി സ്ഥാ​ന​ത്തി​ലാ​ണു നി​ർ​മാ​ണ‌​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

District News

ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡിന്‍റെ നി​ർ​മാ​ണം തകൃതി

എ​ഴു​കോ​ൺ : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്ത് അ​റി​യാ​തെ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡിന്‍റെ നി​ർ​മാ​ണം പൊ​ടി​പൊ​ടി​ക്കു​ന്നു. നി​ല​വി​ൽ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് ഉ​ള്ള​തി​ന് സ​മീ​പം ത​ന്നെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​കാ​ര്യമുണ്ടാ​ക്കി നടപ്പാത കൈ​യേറി പു​തി​യ ബ​സ് വെയ്​റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഫൗ​ണ്ടേ​ഷ​നും ബേ​സ്‌​മെ​ന്‍റും ഇ​തി​ന​കം കെ​ട്ടി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ചീ​ര​ങ്കാ​വ് ജം​ഗ്ഷ​നി​ൽ കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് ഇ​പ്പോ​ൾ ഒ​രു ഷെ​ഡ് നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ അ​തി​നു സ​മീ​പ​ത്താ​യി വീ​ണ്ടും ഒ​രു ഷെ​ഡ് അ​തേ ദി​ശ​യി​ൽ ഫൗ​ണ്ടേ​ഷ​ൻ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ഴു​കോ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഫു​ട്പാ​ത്ത് മൊ​ത്തം ക​വ​ർ​ന്ന് വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്തും ബ​സ് വെയ്റ്റിം​ഗ് ഷെ​ഡ് പ​ണി​യു​ക​യാ​ണ്.
ഇ​തെ​ല്ലാം ചി​ല നേ​താ​ക്ക​ളു​ടെ പേ​രെ​ഴു​തി വെ​ക്കാ​നാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.​എ​ഴു​കോ​ൺ കോ​ള​ന്നൂ​ർ ഭാ​ഗ​ത്ത് സ്വ​കാ​ര്യ സ്കൂ​ളി​ന് മു​മ്പി​ൽ റോ​ഡി​നു വീ​തി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് നടപ്പാത മു​ഴു​വ​നും ക​വ​ർ​ന്ന് വെയ്റ്റിം​ഗ് ഷെ​ഡ് ഉ​ണ്ടാ​ക്കു​ക​യാ​ണ്.

ഇ​തെ​ല്ലാം ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​മ​ല്ലാ​ത്ത​തും റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യി​ട്ടും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ഇ​ത്ത​രം നി​ർ​മാ​ണ പ​ണി​ക​ൾ ഒ​ന്നും പ​ഞ്ചാ​യ​ത്ത് അ​റി​ഞ്ഞു​കൊ​ണ്ട​ല്ല ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ചി​ല നേ​താ​ക്ക​ളു​ടെ പേ​രെ​ഴു​തി വെ​ക്കാ​ൻ ചി​ല രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും നടപ്പാത കൈ​യേറി ന​ട​ത്തു​ന്ന ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് തി​രു​മം​ഗ​ല​ത്തെ​യും കോ​ള​ന്നൂ​രി​ലെ​യും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.  

District News

റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. അ​ടു​ത്ത സെ​പ്റ്റം​ബ​റോ​ടെ കെ​ട്ടി​ടം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​നാ​കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

കി​ഫ്ബി മു​ഖേ​ന 15.6 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ മൂ​ന്നു നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ല​ത്തിന്‍റെ അ​പ​ര്യാ​പ്ത​ത നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളാ​നി​ട​യാ​യി. ഇ​തി​നു​വേ​ണ്ടി 56 സെ​ന്‍റ് സ്ഥ​ല​മാ​ണ് 3.73 കോ​ടി രൂ​പ​യ്ക്ക് സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ല്‍ നി​ന്ന് വി​ല​യ​യ്ക്കു വാ​ങ്ങി​യ​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വൈ​കി​യ​തു നി​ര്‍​മാ​ണം വൈ​കാ​ന്‍ ഇ​ട​യാ​ക്കി. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഹെ​റ്റ്‌​സി​നാ​ണ് നി​ര്‍​മാ​ണ​ച്ചു​മു​ത​ല.

17,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ർ, ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ്, ദ​ന്ത പ​രി​ശോ​ധ​ന യൂ​ണി​റ്റ്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, രോ​ഗി​ക​ള്‍​ക്കു​ള്ള കി​ട​പ്പു​മു​റി​ക​ള്‍, വാ​ര്‍​ഡു​കൾ, ലാ​ബ്‌​സൗ​ക​ര്യ​ങ്ങ​ള്‍, മ​രു​ന്ന് സൂ​ക്ഷി​ക്കു​വാ​ന്‍ ഉ​ള്ള സ്ഥ​ലം, രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രി​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് വി​ശ്ര​മ​സ്ഥ​ല​ങ്ങ​ൾ, ലി​ഫ്റ്റ് സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

District News

കോ​യ​മ്പ​ത്തൂ​രി​ൽ പാ​രാ​ലി​മ്പി​ക് സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സ് നി​ർ​മാ​ണ​ത്തി​നു ഭ​ര​ണാ​നു​മ​തി

കോ​യ​ന്പ​ത്തൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കോ​യ​മ്പ​ത്തൂ​രി​ൽ പാ​രാ​ലി​മ്പി​ക് സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സ് നി​ർ​മി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ വെ​സ്റ്റ് സോ​ണി​ലെ വാ​ർ​ഡ് ന​മ്പ​ർ 33 ലെ ​ജീ​വ ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ക. ഏ​ക​ദേ​ശം 1.10 ഏ​ക്ക​ർ സ്ഥ​ല​ത്ത് 9.90 കോ​ടി രൂ​പ ചെ​ല​വി​ൽ ഇ​ൻ​ഡോ​ർ സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സ് നി​ർ​മി​ക്കു​ന്ന​തി​നാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.

ജിം​നേ​ഷ്യം, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക കാ​ത്തി​രി​പ്പ് മു​റി​ക​ൾ, ടോ​യ്‌​ല​റ്റു​ക​ൾ, യോ​ഗ കേ​ന്ദ്രം, പ്ര​ഥ​മ​ശു​ശ്രൂ​ഷാ കേ​ന്ദ്രം, കാ​ണി​ക​ൾ​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യം, ക​ഫ​റ്റീ​രി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.

District News

സെ​ക്യൂ​രി​റ്റി കാ​ബി​ന്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ സെ​ക്യൂ​രി​റ്റി കാ​ബി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന നാ​ലു സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം എ​ന്ന നി​ല​യി​ലാ​ണ് സെ​ക്യൂ​രി​റ്റി കാ​ബി​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ക​ള​ക്ട​റേ​റ്റ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്താ​യാ​ണു കാ​ബി​ൽ നി​ർ​മി​ച്ച​ത്. വി​ശ്ര​മ​സ​ങ്കേ​ത​ത്തി​ല്‍ ഫാ​നും ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നും ചാ​യ, കോ​ഫി എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​നു​മാ​യു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ള​ക്ട​റേ​റ്റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം ഒ​രു മേ​ശ​യും ക​സേ​ര​യും മാ​ത്ര​മാ​യി​രു​ന്നു ഇ​തു​വ​രെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. പ​കു​തി​വ​ഴി​യി​ല്‍ നി​ര്‍​മാ​ണം നി​ല​ച്ചി​രു​ന്ന കാ​ബി​ന്‍റെ നി​ർ​മാ​ണം ഒ​രാ​ഴ്ച മു​മ്പാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

International

താ​യ്‌​ല​ൻ​ഡി​ലെ ട്രെ​യി​ൻ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 28 ആ​യി

ബാങ്കോ​ക്ക്: താ​യ്‍​ലാ​ൻ​ഡി​ൽ ട്രെ​യി​നി​ന് മു​ക​ളി​ൽ ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 28 പേ​ർ മ​രി​ച്ചു. 64 പേ​ർ​ക് പ​രി​ക്കേ​റ്റു.

നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക്രെ​യി​നാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ക്രെ​യി​ൻ വീ​ണ​തി​ന് പി​ന്നാ​ലെ ട്രെ​യി​നി​ലെ ചി​ല ബോ​ഗി​ക​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യും ചെ​യ്തു.

195 യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ട്രെ​യി​നി​ൽ നി​ന്നും മു​ഴു​വ​ൻ യാ​ത്ര​ക്കാ​രേ​യും പു​റ​ത്തി​റ​ക്കി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ താ​യ്‍​ലാ​ൻ​ഡ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു​ണ്ട്.

ബാ​ങ്കോ​ക്കി​ൽ നി​ന്ന് വ​ട​ക്ക്-​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഉ​ബോ​ൺ റാ​ചാ​താ​നി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചൈ​ന​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ആ​കാ​ശ റെ​യി​ലി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ക്രെ​യി​ൻ കൊ​ണ്ട് വ​ന്ന​ത്.

Kerala

കെ.​എം. മാ​ണി​ക്കു സ്മാ​ര​കം: ക​വ​ടി​യാ​റി​ൽ 25 സെന്‍റ് ഭൂ​മി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ അ​ന്ത​രി​ച്ച കെ.​എം. മാ​ണി​യു​ടെ പേ​രി​ൽ സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​വ​ടി​യാ​റി​ൽ ഭൂ​മി അ​നു​വ​ദി​ച്ചു. ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കെ.​എം. മാ​ണി മെ​മ്മോ​റി​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സോ​ഷ്യ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി, കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷനു തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ൽ 25 സെ​ന്‍റ് ഭൂ​മി​യാ​ണ് അ​നു​വ​ദി​ച്ച​ത്. ജല അഥോറിറ്റിയുടെ കൈവശമുള്ള ഭൂമി ആ​ർ ഒ​ന്നി​ന് 100 രൂ​പ നി​ര​ക്കി​ൽ 30 വ​ർ​ഷ​ത്തേ​ക്കു പാ​ട്ട​ത്തി​നു ന​ൽ​കും.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നും ഭൂ​മി അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ത​ല​ശേ​രി വാ​ടി​ക്ക​ക​ത്ത് 1.139 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ഭൂ​മി പാ​ട്ട​ത്തി​നു ന​ൽ​കും.

ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷനു സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.

District News

ഒ​റ്റ​പ്പാ​ലം സാം​സ്കാ​രി​കനി​ല​യം നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യു​ടെ സാം​സ്കാ​രി​ക​നി​ല​യ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നം. നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്. ഇ​തി​നാ​ണ് പ​രി​ഹാ​ര​മാ​വു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ധാ​ര​ണ​യാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്നാം​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യു​ടെ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി. ഇ​ത് പൂ​ർ​ത്തി​യാ​യ​തോ​ടെ മേ​ൽ​ക്കൂ​ര​യു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​നി ന​ട​ത്തു​ന്ന​ത്‌.

പു​തി​യ മോ​ഡ​ലി​ലു​ള്ള ഷീ​റ്റ് മേ​യാ​നാ​ണ് പ​ദ്ധ​തി. സം​സ്ഥാ​ന ബ​ജ​റ്റി​ൽ​നി​ന്നു​ള്ള 5.30 കോ​ടി​രൂ​പ ചെ​ല​വി​ലാ​ണ് സാം​സ്കാ​രി​ക​നി​ല​യം പ​ണി​യു​ന്ന​ത്. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ന​ടു​ത്ത ന​ഗ​ര​സ​ഭാ മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് സ​മീ​പ​ത്താ​യാ​ണ് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള സാം​സ്കാ​രി​ക​നി​ല​യം നി​ർ​മി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ 62 സെ​ന്‍റി​ൽ മൂ​ന്നു​നി​ല​കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന് ഏ​ക​ദേ​ശം 25,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ണ്ടാ​കും. കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ്ഥ​ലം, ലൈ​ബ്ര​റി, വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യു​മു​ണ്ടാ​കും. ബാ​ൽ​ക്ക​ണി​യു​ൾ​പ്പെ​ടെ 1,000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​കും. രാ​ഷ്ട്രീ​യ -സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്താ​ൻ ക​ഴി​യും.

ഒ​റ്റ​പ്പാ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​മു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​കി​ല്ല. ബ​സ്‌​സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യം ഇ​ടു​ങ്ങി​യ​തും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു​മാ​ണ്. ഈ ​പോ​രാ​യ്മ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പി. ​ഉ​ണ്ണി എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​ത്ത് എ​ല്ലാ സൗ​ക​ര്യ​ത്തോ​ടും​കൂ​ടി​യ സാം​സ്കാ​രി​ക നി​ല​യ​മെ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം​കൊ​ടു​ക്കു​ന്ന​ത്.


2019-ൽ ​ഭ​ര​ണാ​നു​മ​തി​യാ​യ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നീ​ളു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യ​ത്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

District News

പു​റ​യാ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണം; പൈ​ലിം​ഗ് തു​ട​ങ്ങി


നെ​ടു​മ്പാ​ശേ​രി: പു​തു​താ​യി നി​ർ​മി​ക്കു​ന്ന പു​റ​യാ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബ മു​ഹ​മ്മ​ദ് അ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​ർ​ളി ക​പ്ര​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നൗ​ഷാ​ദ് പാ​റ​പ്പു​റം, ഷെ​രീ​ഫ് ഹാ​ജി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
മേ​ൽ​പ്പാ​ല​ത്തി​ന് 34.90 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ 18.81 കോ​ടി രൂ​പ​യും മു​ട​ക്കി​യി​ട്ടു​ണ്ട്. 627 മീ​റ്റ​ർ ആ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നീ​ളം. 10.15 മീ​റ്റ​ർ വീ​തി​യു​ണ്ട്. ര​ണ്ടു വ​രി ഗ​താ​ഗ​ത​ത്തി​ന് ക​ഴി​യും വി​ധ​മാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
അ​പ്പ്രോ​ച്ച് റോ​ഡി​ന്‍റെ നീ​ളം 290 മീ​റ്റ​റും വീ​തി അ​ഞ്ചു മീ​റ്റ​റു​മാ​ണ്. സ​ർ​വീ​സ് റോ​ഡും ഉ​ണ്ടാ​യി​രി​ക്കും. റോ​ഡ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​നാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല.

District News

നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് കാ​യ​ൽപാ​ലം നി​ർ​മാ​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്

വൈ​ക്കം:​ നി​ർ​ദി​ഷ്ട തു​റ​വൂ​ർ-പ​മ്പ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് കാ​യ​ൽപാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന ഗ​ർ​ഡ​റും ഇ​ന്ന​ലെ നേ​രേ​ക​ട​വ് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചു. പാ​ല​ത്തി​ന് ആ​കെ 22 സ്പാ​നു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ൽ 20ാം സ്പാ​നി​ന്‍റെ മേ​ൽ​ത്ത​ട്ട് കോ​ൺ​ക്രീ​റ്റിം​ഗി​നു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നൊ​പ്പം നേ​രേ​ക​ട​വ് ഭാ​ഗ​ത്തെ 150 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സം​ര​ക്ഷ​ണഭി​ത്തി കെ​ട്ടു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളും ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മാ​ക്കേ​ക്ക​ട​വി​ൽ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ൾ മാ​ക്കേ​ക്ക​ട​വി​ലെ യാ​ഡി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

11.23 മീ​റ്റ​ർ വീതി​യി​ലാ​ണ് നേ​രേ​ക​ട​വ് - മാ​ക്കേക്ക​ട​വ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 98.09 കോ​ടി രൂ​പ ചെ​ല​വി​ൽ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കേ​സു​ക​ളും ത​ർ​ക്ക​ങ്ങ​ളു​മാ​യി നി​ല​ച്ച നി​ർ​മാ​ണം 2024 മാ​ർ​ച്ചിലാ​ണ് പു​ന​രാ​രം​ഭി​ച്ചി​ത്.

നേ​രേ​ക​ട​വ് മു​ത​ൽ ഉ​ദ​യ​നാ​പു​രംവ​രെ നീ​ളു​ന്ന ര​ണ്ട​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ന് നി​ല​വി​ൽ നാ​ലു മീ​റ്റ​ർ വീ​തി മാ​ത്ര​മാ​ണു​ള്ള​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽനി​ന്നു ഭൂ​മി ഏ​റ്റെ​ടു​ത്ത് 11 മീ​റ്റ​ർ വീ​തി​യി​ൽ നി​ല​വി​ലു​ള്ള ക​ലു​ങ്കു​ക​ൾ പു​തു​ക്കിപ്പ​ണി​ത് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 85 കോ​ടി രൂ​പ ചെല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. വ​രു​ന്ന ബ​ജ​റ്റി​ൽ ഈ ​പ​ദ്ധ​തി സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ പ​ര​മാ​വ​ധി വീ​തി​യി​ൽ ബി​എംആ​ൻഡ് ബി​സി നി​ല​വാ​ര​ത്തി​ൽ മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക​ള​ട​ക്കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽഎ ​പ​റ​ഞ്ഞു.


ഇ​ന്ന​ലെ രാ​വി​ലെ നേ​രേ​ക​ട​വി​ൽ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ​സ​ന്തോ​ഷം പ​ങ്കി​ടാ​ൻ മു​ൻ എം​പി എ.​എം. ആ​രി​ഫ്, എം​എ​ൽഎ​മാ​രാ​യ സി.​കെ.​ആ​ശ, ദ​ലീ​മ തു​ട​ങ്ങി​യ​വ​ർ എ​ത്തി​യി​രു​ന്നു.

District News

ടൗ​ണ്‍​ഷി​പ്പ് നി​ർ​മാ​ണപ്ര​വൃ​ത്ത​ി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു: മ​ന്ത്രി ഒ.​ആ​ർ. കേ​ളു

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ അ​തി​ജീ​വി​ത​ർ​ക്ക് ക​ൽ​പ്പ​റ്റ എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ നി​ർ​മി​ക്കു​ന്ന പു​ന​ര​ധി​വാ​സ ടൗ​ണ്‍​ഷി​പ്പി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു.

ടൗ​ണ്‍​ഷി​പ്പി​ലെ​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ൽ 250 വീ​ടു​ക​ളു​ടെ വാ​ർ​പ്പാ​ണ് പൂ​ർ​ത്തി​യാ​യ​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ അ​ഞ്ച് സോ​ണു​ക​ളി​ലും ദ്രു​ത​ഗ​തി​യി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ പ​രി​ശോ​ധ​ന​യും മ​ന്ത്രി വി​ല​യി​രു​ത്തി. ടൗ​ണ്‍​ഷി​പ്പി​ലെ അ​ഞ്ച് സോ​ണു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

District News

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​ന്പ​ത് മാ​സം ക​ഴി​ഞ്ഞി​ട്ടും ലോ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല

പു​ൽ​പ്പ​ള്ളി: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യ​ന്പം ക​വ​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ലോ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ.

2025 മാ​ർ​ച്ച് 31ന് ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വേ​ലി​യ​ന്പം ക​വ​ല​യി​ലെ ലോ​മാ​സ്റ്റ് ലൈ​റ്റാ​ണ് ഒ​ന്പ​ത് മാ​സം ക​ഴി​ഞ്ഞി​ട്ടും തെ​ളി​യാ​തെ കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും 100 മീ​റ്റ​ർ​മാ​റി വേ​ലി​യ​ന്പം സ്കൂ​ളി​ന് സ​മീ​പം സ്ഥാ​പി​ച്ച ലൈ​റ്റി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് 2022-2023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലാ​ണ് 1,80,952 രൂ​പ എ​ൽ​ഇ​ഡി ലോ​മാ​സ്റ്റ് ലൈ​റ്റ് നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ലൈ​റ്റ് തെ​ളി​യി​ക്കാ​ൻ ന​ട​പ​ടി വൈ​കാ​ൻ കാ​ര​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​മാ​ണെ​ന്നും പ​ല​ത​വ​ണ എം​എ​ൽ​എ​യോ​ടും മ​റ്റ് ജ​ന​പ്ര​തി പ്ര​തി​നി​ധി​ക​ളോ​ടും പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വ​ന്യ​മൃ​ഗ​ശ​ല്യം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന നെ​യ്ക്കു​പ്പ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് വേ​ലി​യ​ന്പം. പ​ക​ൽ സ​മ​യ​ത്തു​പോ​ലും ആ​ന​ശ​ല്യം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​യി​ട്ടു​പോ​ലും ലൈ​റ്റ് തെ​ളി​യി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ത്ത​തി​നെ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ​.

District News

ക​ല്ല​ട റെ​യി​ൽ​വേ പാ​ല​ത്തി​ൽ ന​ട​പ്പാ​ത നിർമാണം പൂ​ർ​ത്തി​യാ​കു​ന്നു

പു​ന​ലൂ​ർ: പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ ക​ല്ല​ട​യാ​റി​നു കു​റു​കെ​യു​ള്ള റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. സം​സ്ഥാ​ന ഹൈ​വേ​യി​ൽ പു​ന​ലൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പാ​ലം മ​റു​ക​ര​യി​ൽ ഭ​ര​ണി​ക്കാ​വ് റോ​ഡി​ൽ മൂ​ർ​ത്തി​ക്കാ​വി​നു സ​മീ​പ​ത്താ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

പാ​ല​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ്ഥി​ര​മാ​യി സ​ഞ്ച​രി​ക്കാ​റു​ണ്ട്. ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണി​ക്കാ​വ് ഭാ​ഗ​ത്തു നി​ന്ന് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ റെ​യി​ൽ​വേ പാ​ല​ത്തി​ലൂ​ടെ​യാ​ണ് വ​ന്നു​പോ​കു​ന്ന​ത്. ഇ​ല്ലെ​ങ്കി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ക്കേ​ണ്ട​തു​ണ്ട്.

ട്രെ​യി​ൻ വ​രു​മ്പോ​ൾ കാ​ൽ​ന​ട​ക്കാ​ർ​ക്കു ക​യ​റി​നി​ൽ​ക്കാ​ൻ പാ​ല​ത്തോ​ട് ചേ​ർ​ന്ന് ഇ​രു​ഭാ​ഗ​ത്തും പ​ല​യി​ട​ത്തും പ്ലാ​റ്റ്ഫോം ഉ​ണ്ടെ​ങ്കി​ലും ഇ​തു സു​ര​ക്ഷി​ത​മ​ല്ലാ​താ​യ​തോ​ടെ​യാ​ണ് വ​ശ​ത്താ​യി പ്ര​ത്യേ​കം ന​ട​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.

ര​ണ്ട​ര അ​ടി വീ​തി​യി​ൽ സു​ര​ക്ഷി​ത​മാ​യ ഉ​യ​ര​ത്തി​ൽ കൈ​വ​രി​യോ​ടെ​യാ​ണ് ലോ​ഹ​ത്താ​ലു​ള്ള ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത​ത​ന്നെ പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും.

ലൈ​ൻ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​തു​വ​ഴി കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് റെ​യി​ൽ​വേ.ഇ​തു​കൂ​ടി മു​ന്നി​ൽ​ക​ണ്ടാ​ണ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ത നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്.

 

 

District News

ആലുവയിൽ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട സ​മു​ച്ച​യ​ നി​ർ​മാ​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ

ആ​ലു​വ: വ​ലി​യ ആ​ഘോ​ഷ​ത്തോ​ടെ ഏ​ഴു​മാ​സം മു​മ്പ് ത​റ​ക്ക​ല്ലി​ട്ട ആ​ലു​വ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ നി​ർ​മാ​ണം നി​ല​ച്ചു. 11 മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര- സം​സ്ഥാ​ന പ​ദ്ധ​തി​യാ​ണ് ഒ​ന്ന​ര മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

പൈ​ലിം​ഗ് പ്ര​വ​ർ​ത്ത​നം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി പ​ദ്ധ​തി നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്.

പൈ​ലിം​ഗി​നാ​യി നീ​ക്കി​യ മ​ണ്ണും മ​ണ​ലു​മെ​ല്ലാം കൂ​മ്പാ​ര​മാ​യെ​ന്നും അ​വ നീ​ക്കം ചെ​യ്ത ശേ​ഷ​മേ പൈ​ലിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നു​മാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്ന​ത്. ഇ​തി​ന് ക​രാ​ർ ട്രേ​ഡ് യൂ​ണി​യ​നു​ക​ളാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പൈ​ലിം​ഗ് ജോ​ലി​ക​ൾ​ക്കു ശേ​ഷ​മു​ള്ള നി​ർ​മാ​ണം ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി നേ​രി​ട്ട് ചെ​യ്യും.

മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ച് 11 മാ​സ​ത്തി​ന​കം കെ​ട്ടി​ടം ഉ​യ​ർ​ത്തു​മെ​ന്ന ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ പ​റ​ഞ്ഞെ​ങ്കി​ലും പ​ദ്ധ​തി​യു​ടെ പൈ​ലിം​ഗ് പോ​ലും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ളി​ലും മു​ങ്ങി​യ​തോ​ടെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

District News

പ​ര​സ്യ ബോ​ർ​ഡ് നി​ർ​മാ​ണ സ്ഥാ​പ​നം ക​ത്തി​ന​ശി​ച്ചു

കൊ​ട്ടി​യം: ഉ​മ​യ​ന​ല്ലൂ​രി​ൽ വീ​ടി െ ന്‍റ ടെ​റ​സി​ന് മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ര​സ്യ ബോ​ർ​ഡ് നി​ർ​മാ​ണ സ്ഥാ​പ​നം ക​ത്തി​ന​ശി​ച്ചു.കഴിഞ്ഞദിവസം രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് തീപി​ടു​ത്ത​മു​ണ്ടാ​യ​ത്.

ഉ​മ​യ​ന​ല്ലൂ​ർ ജം​ഗ്ഷ​ന​ടു​ത്ത് നി​സാ​റി െ ന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി െ ന്‍റ​ ടെ​റ​സി​ൽ ഷെ​മീ​ർ എ​ന്ന​യാ​ൾ ന​ട​ത്തി വ​ന്ന ബോ​ർ​ഡ് നി​ർ​മാ​ണ ശാ​ല​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്.​തീ പി​ടി​ക്കു​മ്പോ​ൾ ജീ​വ​ന​ക്കാ​ർ ആ​രു​മി​ല്ലാ​യി​രു​ന്നു.

ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. നാ​ട്ടു​കാ​രും കൊ​ട്ടി​യം പോ​ലീ​സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. കൊ​ല്ല​ത്തു നി​ന്നും ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

 

District News

ഐ​ര​വ​ണ്‍ പാ​ലം നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി

കോ​ന്നി: അ​രു​വാ​പ്പു​ലം- ഐ​ര​വ​ണ്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു വി​ല​യി​രു​ത്തി.

12.25 കോ​ടി രൂ​പ ചെ​ല​വി​ല്‍ പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ മു​ഴു​വ​ന്‍ തൂ​ണു​ക​ളു​ടെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ര​ണ്ടു തൂ​ണു​ക​ളെ ബ​ന്ധി​പ്പി​ച്ച് ഡ​ക്ക് സ്ലാ​ബും പൂ​ര്‍​ത്തി​യാ​ക്കി.

ന​ദി​യി​ല്‍ വെ​ള്ളം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നു തൂ​ണു​ക​ളും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ബീ​മു​ക​ളു​ടെ​യും സ്ലാ​ബി​ന്‍റെയും നി​ര്‍​മാ​ണം ക്രി​സ്മ​സി​നു ശേ​ഷം ആ​രം​ഭി​ക്കും.

അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഏ​റ്റെ​ടു​ത്ത റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് മ​ണ്ണ് നി​ക്ഷേ​പി​ച്ച് എ​ര്‍​ത്ത് വ​ര്‍​ക്ക് പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ല​ത്തി​നു ആ​കെ 183.7 മീ​റ്റ​ര്‍ നീ​ള​വും ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​യോ​ടും കൂ​ടി ആ​കെ 11 മീ​റ്റ​ര്‍ വീ​തി​യു​മാ​ണു​ള്ള​ത്.

പാ​ല​ത്തി​ന് ന​ദി​ക്കു കു​റു​കെ മൂ​ന്ന് സ​പാ​നു​ക​ളും ഇ​രു​ക​ര​ക​ളി​ലു​മാ​യി ആ​റ് ലാ​ന്‍​ഡ് സ​പാ​നു​ക​ളു​മാ​ണു​ള്ള​ത്.​ഇ​വ​യി​ല്‍ ഒ​രു ലാ​ന്‍​ഡ് സ​പാ​ന്‍ ഐ​ര​വ​ണ്‍ ഭാ​ഗ​ത്തും അ​ഞ്ച് ലാ​ന്‍​ഡ് സ്്പാ​നു​ക​ള്‍ അ​രു​വാ​പ്പം ഭാ​ഗ​ത്തു​മാ​ണു​ള്ള​ത്.

പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​ജി​ത്ത്, അ​സി.​എ​ന്‍​ജി​നി​യ​ര്‍ ഷീ​ജ തോ​മ​സ്, ക​രാ​ര്‍ ക​മ്പ​നി എം​ഡി രാ​ജീ​വ്, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ക്ഷേ​മ ശേ​ഖ​ര്‍, അ​രു​വാ​പ്പു​ലം​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ഗം ധ​നേ​ഷ്, തു​ട​ങ്ങി​യ​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

വ​യ​നാ​ട് തു​ര​ങ്ക പാ​ത; നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: വ​യ​നാ​ട് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്.

തു​ര​ങ്ക പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഒ​രു വീ​ഴ്ച​യു​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ല്ലാ അ​നു​മ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​തെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​ര പാ​ത​യു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

 

Kerala

പ്രകൃതിയെ തകര്‍ക്കാതെ നിര്‍മാണം നടത്തണം: ജി. ശങ്കര്‍

കൊ​​​ച്ചി: പ്ര​​​കൃ​​​തി​​​യെ ത​​​ക​​​ര്‍ക്കാ​​​തെ പ​​​രി​​​സ്ഥി​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യി കെ​​​ട്ടി​​​ട നി​​​ര്‍മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ​​​ത്മ​​​ശ്രീ ജേ​​​താ​​​വും ഹാ​​​ബി​​​റ്റാ​​​റ്റ് ടെ​​​ക്‌​​​നോ​​​ള​​​ജി ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ആ​​​ര്‍ക്കി​​​ടെ​​​ക്ട് ഡോ. ​​​ജി. ശ​​​ങ്ക​​​ര്‍.

കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഇ​​​ന്‍സൈ​​​റ്റ് എ​​​ക്‌​​​സ് സീ​​​രീസി​​​ന്‍റെ 12-ാമ​​​ത് എ​​​ഡി​​​ഷ​​​നി​​​ല്‍ ‘ഹ​​​രി​​​ത കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ക്ക​​​പ്പു​​​റം; സു​​​സ്ഥി​​​ര​​​ത​​​യെ​​​ന്നാ​​​ല്‍ ജീ​​​വി​​​ത​​​രീ​​​തി’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ദി​​​ലീ​​​പ് നാ​​​രാ​​​യ​​​ണ​​​ന്‍ സ്വാ​​​ഗ​​​ത​​​വും ലേ​​​ഖ ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Kerala

എ​റ​ണാ​കു​ള​ത്ത് മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; റോ​ഡ് ഉ​പ​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ  

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ലൂ​രി​ൽ മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. ക​ലൂ​ർ സ്റ്റേ​ഡി​യം റോ​ഡി​ല്‍ മു​ഴു​വ​ൻ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യ​തി​ന് പി​ന്നാ​ലെ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ഈ ​രാ​ത്രി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​റു​പ​ടി​യെ​ന്നും ആ​ളു​ക​ൾ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ, കു​ടി​വെ​ള്ളം ഇ​ല്ലാ​ത്ത​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കേ​ണ്ട​ത് കെ​എം​ആ​ർ​എ​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഇ​ത് വ​ലി​യ വീ​ഴ്ച​യാ​ണ്, കു​ളി​ക്കാ​നോ കു​ടി​ക്കാ​നോ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ആ​ളു​ക​ൾ എ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Kerala

ദേ​ശീ​യപാ​ത നി​ർ​മാ​ണ​ത്തി​ലെ സു​ര​ക്ഷ;സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ട​പെ​ടാ​ൻ നി​യ​മ​ങ്ങ​ളേ​റെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത നി​​​ർ​​​മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും ഇ​​​ട​​​പെ​​​ടാ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ൾ ഏ​​​റെ​​​യു​​​ണ്ട്. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും നി​​​യ​​​മ​​​ങ്ങ​​​ൾ പ്ര​​​യോ​​​ഗി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു സു​​​ര​​​ക്ഷി​​​ത​​​ത്വ​​​മി​​​ല്ലാ​​​തെ ദേ​​​ശീ​​​യ​​​പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് അ​​​ടി​​​ക്ക​​​ടി അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്.

ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും പോ​​​ലീ​​​സി​​​നും തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നും ദേ​​​ശീ​​​യ​​​പാ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​നും ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​നും അ​​​ട​​​ക്കം നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ളും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​മി​​​ല്ലാ​​​യ്മ​​​യും പൊ​​​ടി​​​ശ​​​ല്യ​​​വും ത​​​ട​​​യാ​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ ഒ​​​ട്ടേ​​​റെ വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ണ്ട്. നി​​​ർ​​​മാ​​​ണ സൈ​​​റ്റു​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ 1996ലെ ​​​ബി​​​സി​​​ഒ​​​ഡ​​​ബ്ല്യു നി​​​യ​​​മ​​​പ്ര​​​കാ​​​രം തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നും ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് കേ​​​ര​​​ള ഹൈ​​​വേ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ട് പ്ര​​​കാ​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നും ഇ​​​ട​​​പെ​​​ടാ​​​നാ​​​കും.പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ നി​​​യ​​​മം-2005 പ്ര​​​കാ​​​രം ക​​​ള​​​ക്ട​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​ക്കും ഇ​​​ട​​​പെ​​​ടാ​​​നാ​​​കും.

നി​​​ർ​​​മാ​​​ണം ന​​​ട​​​ക്കു​​​ന്പോ​​​ഴും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം ഒ​​​രു​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നാ​​​ണ് വി​​​വി​​​ധ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ന​​​ഗ്ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണ് കൊ​​​ല്ലം കൊ​​​ട്ടി​​​യ​​​ത്തെ ദേ​​​ശീ​​​യ​​​പാ​​​ത നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. നാ​​​ട്ടു​​​കാ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​ട്ടും ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ൽ സു​​​ര​​​ക്ഷ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു ക​​​ഴി​​​യും.

ദേ​​​ശീ​​​യ​​​പാ​​​ത കേ​​​ന്ദ്ര പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ങ്കി​​​ലും പൊ​​​തു ക്ര​​​മം (​​​പ​​​ബ്ലി​​​ക് ഓ​​​ർ​​​ഡ​​​ർ), പോ​​​ലീ​​​സ്, റോ​​​ഡ് സു​​​ര​​​ക്ഷാ ന​​​ട​​​പ്പാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യെ​​​ല്ലാം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ലാ​​​ണ് വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത പ്ര​​​കാ​​​രം അ​​​ശ്ര​​​ദ്ധ​​​മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന മ​​​ര​​​ണം, ജീ​​​വ​​​ന് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ, പൊ​​​തു​​​വ​​​ഴി​​​യി​​​ൽ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ക​​​രാ​​​റു​​​കാ​​​ർ​​​ക്കും എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​മാ​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​മെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ട് പോ​​​ലീ​​​സി​​​ന് കേ​​​സെ​​​ടു​​​ക്കാം. അ​​​സ്ഥി​​​ര​​​മാ​​​യ മ​​​ണ്‍​തി​​​ട്ട​​​ക​​​ൾ, വേ​​​ലി​​​കെ​​​ട്ടാ​​​ത്ത കു​​​ഴി​​​ക​​​ൾ, വെ​​​ളി​​​ച്ച​​​മി​​​ല്ലാ​​​ത്ത വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ അ​​​പ​​​ക​​​ട സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ജി​​​ല്ലാ/​​​സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടാ​​​നാ​​​കും.

അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നും ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​നും റോ​​​ഡ് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നും പോ​​​ലീ​​​സി​​​നു​​​ള്ള ക​​​ട​​​മ​​​ക​​​ളും നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ലീ​​​സ് ഹെ​​​ൽ​​​മ​​​റ്റും സീ​​​റ്റ് ബെ​​​ൽ​​​റ്റും പി​​​ടി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് പൈ​​​സ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും സം​​​സ്ഥാ​​​ന​​​ത്തു വ്യാ​​​പ​​​ക​​​മാ​​​ണ്.

സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത പാ​​​ത​​​ക​​​ളി​​​ൽ ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ക്കേ​ണ്ട​തും ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളും സൈ​​​നേ​​​ജു​​​ക​​​ളും ലൈ​​​റ്റിം​​​ഗ് തു​​​ട​​​ങ്ങി​​​യവ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കേ​​​ണ്ട​​​തും പോ​​​ലീ​​​സി​​​ന്‍റെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​വ​​​യാ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം കേ​​​ര​​​ള റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ച് സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​വി​​​ടെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​തു വ്യ​​​ക്ത​​​മാ​​​ണ്.

Kerala

മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത: അടിപ്പാത നിര്‍മാണം ഇഴയുന്നതില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊ​​ച്ചി: മ​​ണ്ണു​​ത്തി- ഇ​​ട​​പ്പ​​ള്ളി ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ അ​​ടി​​പ്പാ​​ത​​ക​​ളു​​ടെ നി​​ര്‍മാ​​ണം ഇ​​ഴ​​യു​​ന്ന​​തി​​ല്‍ ഹൈ​​ക്കോ​​ട​​തി ഹൈ​​വേ അ​​ഥോ​​റി​​റ്റി​​യി​​ല്‍നി​​ന്ന് റി​​പ്പോ​​ര്‍ട്ട് തേ​​ടി. പ​​ണി പൂ​​ര്‍ത്തി​​യാ​​ക്കേ​​ണ്ട സ​​മ​​യ​​പ​​രി​​ധി​​യ​​ട​​ക്കം അ​​റി​​യി​​ക്കാ​​നാ​​ണു നി​​ര്‍ദേ​​ശം. ക​​രാ​​ര്‍ ക​​മ്പ​​നി​​യോ​​ടും വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി​​യി​​ട്ടു​​ണ്ട്.

അ​​റ്റ​​കു​​റ്റ​​പ്പ​​ണി വ​​ള​​രെ സാ​​വ​​ധാ​​ന​​മാ​​ണു ന​​ട​​ക്കു​​ന്ന​​തെ​​ന്ന് തൃ​​ശൂ​​ര്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ കോ​​ട​​തി​​യി​​ല്‍ റി​​പ്പോ​​ര്‍ട്ട് ന​​ല്‍കി​​യി​​രു​​ന്നു. ആ​​മ്പ​​ല്ലൂ​​രി​​ല്‍ 2024 സെ​​പ്റ്റം​​ബ​​റി​​ല്‍ തു​​ട​​ങ്ങി​​യ പ​​ണി​​ക​​ള്‍ ഇ​​പ്പോ​​ഴും പ്രാ​​രം​​ഭ​​ദ​​ശ​​യി​​ല്‍ത്ത​​ന്നെ​​യാ​​ണെ​​ന്നു ക​​ള​​ക്ട​​ര്‍ അ​​ര്‍ജു​​ന്‍ പാ​​ണ്ഡ്യ​​ന്‍ അ​​റി​​യി​​ച്ചു.

തു​​ര്‍ന്നാ​​ണ് ക​​രാ​​റി​​ലെ സ​​മ​​യ​​പ​​രി​​ധി അ​​റി​​യി​​ക്കാ​​ന്‍ ജ​​സ്റ്റീ​​സു​​മാ​​രാ​​യ എ. ​​മു​​ഹ​​മ്മ​​ദ് മു​​ഷ്താ​​ഖ്, ഹ​​രി​​ശ​​ങ്ക​​ര്‍ വി. ​​മേ​​നോ​​ന്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് നി​​ര്‍ദേ​​ശം ന​​ല്‍കി​​യ​​ത്. ഹ​​ര്‍ജി​​ക​​ള്‍ ഒ​​മ്പ​​തി​​നു വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും.

നി​​ര്‍മാ​​ണ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന കൊ​​ര​​ട്ടി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടെ ട്രാ​​ഫി​​ക് ഗാ​​ര്‍ഡു​​ക​​ള്‍ കു​​റ​​വാ​​ണെ​​ന്നും ക​​ള​​ക്ട​​ര്‍ അ​​ധ്യ​​ക്ഷ​​നാ​​യ മേ​​ല്‍നോ​​ട്ട സ​​മി​​തി​​യു​​ടെ റി​​പ്പോ​​ര്‍ട്ടി​​ലു​​ണ്ട്. ആ​​വ​​ശ്യ​​ത്തി​​നു വെ​​ളി​​ച്ച​​വും സി​​ഗ്‌​​ന​​ലു​​മി​​ല്ല .

ഇ​​തു സം​​ബ​​ന്ധി​​ച്ച് ദേ​​ശീ​​യ​​പാ​​ത അ​​ഥോ​​റി​​റ്റി​​ക്കു നോ​​ട്ടീ​​സ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും റി​​പ്പോ​​ര്‍ട്ടി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. നി​​ല​​വി​​ല്‍ ആ​​കെ 16 ട്രാ​​ഫി​​ക് വാ​​ര്‍ഡ​​ന്മാ​​രാ​​ണു​​ള്ള​​ത്.

50 പേ​​രെ​​ക്കൂ​​ടി ല​​ഭ്യ​​മാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മ​​റ്റു പോ​​രാ​​യ്മ​​ക​​ളും പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും വി​​ശ​​ദീ​​ക​​രി​​ച്ചു. ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ട​​പ്പാ​​ക്കി, റി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ക്കാ​​ന്‍ തു​​ട​​ർ​​ന്ന് കോ​​ട​​തി ഹൈ​​വേ അ​​ഥോ​​റി​​റ്റി​​യോ​​ടു നി​​ര്‍ദേ​​ശി​​ച്ചു.

Kerala

നേര്യമംഗലം-വാളറ റോഡ് നിര്‍മാണം; ഹൈക്കോടതിക്ക് അതൃപ്തി

കൊ​​​ച്ചി: ആ​​​ലു​​​വ-​​​മൂ​​​ന്നാ​​​ര്‍ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ നേ​​​ര്യ​​​മം​​​ഗ​​​ലം മു​​​ത​​​ല്‍ വാ​​​ള​​​റ വ​​​രെ​​​യു​​​ള്ള റോ​​​ഡ് നി​​​ര്‍മാ​​​ണ​​​ത്തി​​​ലെ സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ടി​​​ല്‍ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഹൈ​​​ക്കോ​​​ട​​​തി. നി​​​ര്‍മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത് റ​​​വ​​​ന്യു ഭൂ​​​മി​​​യി​​​ലാ​​​ണോ വ​​​ന​​​ഭൂ​​​മി​​​യി​​​ലാ​​​ണോ​​​യെ​​​ന്നു സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വ​​​ന​​​ഭൂ​​​മി​​​യി​​​ലെ​​​ന്ന് ആ​​​ദ്യം അ​​​റി​​​യി​​​ച്ച​​​ശേ​​​ഷം പി​​​ന്നീ​​​ട് റ​​​വ​​​ന്യു ഭൂ​​​മി എ​​​ന്നു തി​​​രു​​​ത്തി​​​യ സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ടി​​​ലും കോ​​​ട​​​തി സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ദേ​​​ശീ​​​യ​​​പാ​​​താ വി​​​ക​​​സ​​​നം ന​​​ട​​​ക്കേ​​​ണ്ട ഭൂ​​​മി​​​യു​​​ടെ യ​​​ഥാ​​​ര്‍ഥ ഉ​​​ട​​​മ​​​സ്ഥ​​​ത റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നാ​​​ണോ വ​​​നം വ​​​കു​​​പ്പി​​​നാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

റി​​​സ​​​ര്‍വ് വ​​​ന​​​മ​​​ല്ലെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വെ​​​ങ്കി​​​ല്‍ പാ​​​ത വീ​​​തി​​​കൂ​​​ട്ടു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​ക്കു മു​​​ന്നോ​​​ട്ടു​​​പോ​​​കാം. അ​​​തേ​​​സ​​​മ​​​യം, കോ​​​ട​​​തി​​​യു​​​ടെ അ​​​ന്തി​​​മ തീ​​​ര്‍പ്പി​​​ല്‍ ഇ​​​തു വ​​​ന​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ വ​​​ന​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ലം​​​ഘി​​​ച്ച​​​തി​​​നു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ള്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​ര്‍ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​ത​​​ന്‍ ജാം​​​ദാ​​​ര്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.


ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍ക്കും. മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി എം.​​​എ​​​ന്‍. ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ ഫ​​​യ​​​ല്‍ ചെ​​​യ്ത ഹ​​​ര്‍ജി​​​യും ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ റി​​​വ്യൂ ഹ​​​ര്‍ജി​​​യു​​​മാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 13 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​ത്തി​​​ല്‍ പാ​​​ത​​​യു​​​ടെ വി​​​ക​​​സ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് വ​​​ന​​​ഭൂ​​​മി​​​യി​​​ലാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പം ഒ​​​രു വ​​​ശ​​​ത്തു​​​ണ്ട്. പാ​​​ത​​​യു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത കാ​​​ര​​​ണ​​​മു​​​ള്ള ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കും സു​​​ര​​​ക്ഷാ​​​പ്ര​​​ശ്‌​​​ന​​​വും മ​​​റു​​​ഭാ​​​ഗ​​​ത്തു​​​ണ്ടെ​​​ന്നും പ​​​റ​​​ഞ്ഞ കോ​​​ട​​​തി സ​​​ന്തു​​​ലി​​​ത​​​മാ​​​യ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.


മ​​​ണ്ണി​​​ടി​​​ച്ചി​​​ലും മ​​​റ്റു പ​​​രി​​​സ്ഥി​​​തി​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണം. അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​ത്തു മാ​​​ത്ര​​​മേ നി​​​ര്‍മാ​​​ണം ന​​​ട​​​ത്താ​​​വൂ​​​വെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Latest News

Up